മനംപിരട്ടലിന് സ്വാഭാവിക പരിഹാരങ്ങള്‍

Posted By:
Subscribe to Boldsky

മനംപിരട്ടല്‍ പലര്‍ക്കുമുണ്ടാകുന്ന അസ്വസ്ഥതയാണ്. ചിലരില്‍ ഇത് ഛര്‍ദിയിയിലേയ്‌ക്കെത്തും. ഛര്‍ദിച്ചു കഴിഞ്ഞാല്‍ മനംപിരട്ടലിന് ആശ്വാസം ലഭിയ്ക്കുമെന്ന് പറയും. എന്നാല്‍ ചിലര്‍ക്ക് മനംപിരട്ടല്‍ മാത്രമാകും ഉണ്ടാവുക.

മനംപിരട്ടലിന് പല കാരണങ്ങളുണ്ട്. ഗര്‍ഭകാലത്ത് ഇത് സ്വാഭാവികമാണ്. ഇതല്ലാതെ ചില അസുഖങ്ങള്‍, ഭക്ഷണം പിടിക്കായ്ക, ഗ്യാസ് തുടങ്ങിയ പ്രശ്‌നങ്ങളും മനംപിരട്ടലിന് ഇട വരുത്തും.

കത്തുന്ന വയറിന് ഭക്ഷണ പരിഹാരം

ഈ പ്രശ്‌നത്തിന് ചില സ്വാഭാവിക പരിഹാരങ്ങളുമുണ്ട്. ഇവയെന്തെന്നറിയേണ്ടേ,

ഇഞ്ചി

ഇഞ്ചി

ഇഞ്ചി മനംപിരട്ടലിനുള്ള ഒരു സ്വാഭാവിക പരിഹാരമാണ്. ഒരു കഷ്ണം ഇഞ്ച്ി വായിലിട്ടു കടിയ്ക്കുക. അല്ലെങ്കില്‍ അല്‍പം ഇഞ്ചിനീരു കുടിയ്ക്കുക.

കുളി

കുളി

നല്ലൊരു കുളി അത്ര അധികമില്ലാത്ത, പ്രത്യേകിച്ച് തലവേദന പോലുള്ള കാരണങ്ങള്‍ കൊണ്ടുണ്ടാകുന്ന മനംപിരട്ടലിന് നല്ലൊരു പരിഹാരമാണ്.

ശ്വസിയ്ക്കുക

ശ്വസിയ്ക്കുക

ദീര്‍ഘമായി ശ്വസിയ്ക്കുക. ഇതും മനംപിരട്ടലിനുള്ള ഒരു സ്വാഭാവിക പരിഹാരം തന്നെയാണ്.

നെയില്‍പോളിഷ് റിമൂവര്‍

നെയില്‍പോളിഷ് റിമൂവര്‍

നെയില്‍ പോളിഷ് റിമൂവറിലോ സ്പിരിറ്റിലോ മറ്റോ മുക്കി ഒരു കഷ്ണം പഞ്ഞി മണപ്പിയ്ക്കുന്നതും മനംപിരട്ടലിനുളള നല്ലൊരു പരിഹാരമാണെന്നു പറയാം.

ഉറക്കം

ഉറക്കം

ഉറക്കം മനംപിരട്ടല്‍ ഒഴിവാക്കാനുള്ള മറ്റൊരു വഴിയാണ്. ഇത് ഈ തോന്നല്‍ ഇല്ലാകാക്കും.

നടക്കുക

നടക്കുക

ശുദ്ധവായു ശ്വസിച്ച് അല്‍പം നടക്കുക. ഇതും മനംപിരട്ടലിനുള്ള ഒരു സ്വാഭാവിക പരിഹാരം തന്നെ.

വെള്ളം

വെള്ളം

പഞ്ചസാരയിട്ട് അല്‍പം വെള്ളം കുടിയ്ക്കുക. മനംപിരട്ടല്‍ മാറിക്കിട്ടും. ശരീരത്തിന ഊര്‍ജം ലഭിയ്ക്കുന്നതു കൊണ്ടാണിത്.

English summary

Natural Remedies Nausea

Here are some natural remedies to cure nausea and get rid of it. If you are feeling nauseated, try these home remedies.
Story first published: Friday, February 14, 2014, 12:46 [IST]