രക്താര്‍ബുദ ലക്ഷണങ്ങള്‍ തിരിച്ചറിയൂ

Posted By:
Subscribe to Boldsky

ക്യാന്‍സറിന്റെ വിവിധ രൂപങ്ങളിലൊന്നാണ്‌ രക്താര്‍ബുദം അഥാവ ബ്ലഡ്‌ ക്യാന്‍സര്‍. മറ്റേതു ക്യാന്‍സറിനേയും പോലെ തിരിച്ചറിയാനുള്ള ബുദ്ധിമുട്ടാണ്‌ ഈ ക്യാന്‍സറിനേയും മാരകമാക്കുന്നത്‌.

ബ്ലഡ്‌ ക്യാന്‍സറില്‍ തന്നെ മൂന്നു വകഭേദങ്ങളുണ്ട്‌. രക്തോല്‍പാദനം കുറയുന്നതാണ്‌ ലുക്കീമിയ എന്നറിയപ്പെടുന്നത്‌. ശ്വേതാണുക്കളെ ബാധിയ്‌ക്കുന്ന ക്യാന്‍സറാണ്‌ ലിംഫോമ. പ്ലാസ്‌മയുടെ ഉല്‍പാദനത്തെ ബാധിയ്‌ക്കുന്നതാണ്‌ മെലോമ എന്നറിയപ്പെടുന്നത്‌.

അപചയപ്രക്രിയയിലൂടെ കൊഴുപ്പകറ്റാം

രക്താര്‍ബുദം വേണ്ട രീതിയില്‍ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ രോഗിയുടെ മരണത്തിലേ കലാശിക്കൂ. ചികിത്സയ്‌ക്കു ഈ രോഗം കണ്ടെത്തേണ്ടത്‌ അത്യാവശ്യവും.

രക്താര്‍ബുദം തിരിച്ചറിയാനുള്ള ചില ലക്ഷണങ്ങള്‍അറിഞ്ഞിരിയ്‌ക്കൂ.

തളര്‍ച്ചയും ക്ഷീണവും

തളര്‍ച്ചയും ക്ഷീണവും

സ്ഥിരമായി തളര്‍ച്ചയും ക്ഷീണവും തോന്നുന്നത്‌ രക്താര്‍ബുദത്തിന്റെ ഒരു ലക്ഷണമാണ്‌.മറ്റു പല കാരണങ്ങളാലും ഈ അവസ്ഥ ഉണ്ടാകാറുണ്ടെങ്കിലും ബ്ലഡ്‌ ക്യാരക്താര്‍ബുദ ലക്ഷണങ്ങള്‍ തിരിച്ചറിയൂ

പെട്ടെന്ന്‌ തൂക്കം കുറയുന്നത്‌

പെട്ടെന്ന്‌ തൂക്കം കുറയുന്നത്‌

പെട്ടെന്ന്‌ തൂക്കം കുറയുന്നത്‌ രക്താര്‍ബുദത്തിന്റെ മറ്റൊരു ലക്ഷണമാണെന്നു പറയാം. ഈ രോഗം ബാധിച്ചാല്‍ മറ്റു കാരണങ്ങള്‍ കൂടാതെ ശരീരഭാരത്തില്‍ പെട്ടെന്നു തന്നെ കുറവുണ്ടാകാം.

 ഭക്ഷണത്തോടു വിരക്തി

ഭക്ഷണത്തോടു വിരക്തി

വിശപ്പു കുറവാണ്‌ രക്താര്‍ബുദത്തിന്റെ മറ്റൊരു ലക്ഷണം. രോഗിയ്‌ക്ക്‌ ഭക്ഷണത്തോടു തന്നെ വിരക്തി തോന്നുന്ന അവസ്ഥയുണ്ടാകും.

രക്തപരിശോധനാ ഫലത്തില്‍

രക്തപരിശോധനാ ഫലത്തില്‍

രക്തപരിശോധനാ ഫലത്തില്‍ അസ്വഭാവികതകള്‍, അതായത്‌ ശ്വേതാണുക്കളുടെ എണ്ണം വര്‍ദ്ധിയ്‌ക്കുക പോലുള്ളവ കണ്ടെത്തിയാല്‍ വൈദ്യസഹായം തേടുക.

ലിംഫ്‌ നോഡുകള്‍

ലിംഫ്‌ നോഡുകള്‍

ലിംഫ്‌ നോഡുകള്‍ വീര്‍ക്കുന്നതാണ്‌ രക്താര്‍ബുദത്തിന്റെ മറ്റൊരു ലക്ഷണം. ലിംഫ്‌ നോഡുകള്‍ വീര്‍ക്കുന്നതിനൊപ്പം മനംപിരട്ടല്‍, പനി, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങള്‍ കൂടിയുണ്ടാവുകയാണെങ്കില്‍ ഇത്‌ രക്താര്‍ബുദ ലക്ഷണമായി കണക്കാക്കാം.

 പ്രതിരോധശേഷി

പ്രതിരോധശേഷി

രക്താര്‍ബുദം ബാധിച്ചവര്‍ക്ക്‌ അടിയ്‌ക്കടി അസുഖങ്ങളുണ്ടാകാം. പ്രതിരോധശേഷി നശിയ്‌ക്കുന്നതാണ്‌ ഇതിന്‌ കാരണം.

മൂക്കിലൂടെയും വായിലൂടെയും രക്തം

മൂക്കിലൂടെയും വായിലൂടെയും രക്തം

മൂക്കിലൂടെയും വായിലൂടെയും രക്തം വരുന്നതും ചുമയ്‌ക്കുമ്പോള്‍ രക്തം വരുന്നതുമെല്ലാം രക്താര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ കൂടിയാണെന്നു കണക്കാക്കാം.

English summary

Know The Early Signs Of Blood Cancer

Know the early symptoms of blood cancer. This deadly disease is curable if the early signs of blood cancer are detected. Read more on how to know if you have blood cancer.