പുകവലി വന്ധ്യതയ്‌ക്കു കാരണമോ?

Posted By:
Subscribe to Boldsky

പുകവലി ഒരു ദുശീലമാണ്‌. സ്‌ത്രീയ്‌ക്കാണെങ്കിലും പുരുഷനാണെങ്കിലും ആരോഗ്യത്തിനു ദോഷം വരുത്തുന്ന ഒരു ശീലം. ലംഗ്‌സ്‌ ക്യാന്‍സറുള്‍പ്പെടെയുള്ള പല അസുഖങ്ങള്‍ക്കും വഴിയൊരുക്കുകയും ചെയ്യും.

പുകവലിയുടെ മറ്റൊരു പ്രധാന ദോഷം ഇത്‌ പുരുഷവന്ധ്യത വരുത്തുമെന്നതാണ്‌. ഏതെല്ലാം വിധത്തിലാണ്‌ പുകവലി പുരുഷ, സ്‌ത്രീ വന്ധ്യത വരുത്തുന്നതെന്നറിയൂ,

ബീജസംഖ്യ

ബീജസംഖ്യ

പുരുഷന്മാരില്‍ പുകവലി ബീജസംഖ്യ കുറയ്‌ക്കും. ഇത്‌ പ്രത്യുല്‍പാദന ശേഷിയെ ബാധിയ്‌ക്കും.

ബീജങ്ങളുടെ ചലനക്കുറവ്‌

ബീജങ്ങളുടെ ചലനക്കുറവ്‌

ബീജങ്ങളുടെ ചലനക്കുറവിനും പുകവലി വഴിയൊരുക്കും.

ഓവുലേഷന്‍

ഓവുലേഷന്‍

സ്‌ത്രീകളില്‍ ഓവുലേഷന്‍ സമയത്തുല്‍പാദിപ്പിയ്‌ക്കപ്പെടുന്ന അണ്ഡം ഫെല്ലോപിയന്‍ ട്യൂബിലൂടെ നീങ്ങുവാനും യൂട്രസിലെത്തുവാനും പുകവലി തടസം നില്‍ക്കും.

മാസമുറ സംബന്ധമായ പ്രശ്‌നങ്ങള്‍

മാസമുറ സംബന്ധമായ പ്രശ്‌നങ്ങള്‍

സ്‌ത്രീകളില്‍ ഓവുലേഷന്‍, മാസമുറ സംബന്ധമായ പ്രശ്‌നങ്ങളുണ്ടാക്കാന്‍ പുകവലി കാരണമാകും.

 ഡിഎന്‍എ

ഡിഎന്‍എ

സ്‌ത്രീകളുടെ അണ്ഡത്തിലേയും പുരുഷന്മാരുടെ ബീജത്തിലേയും ഡിഎന്‍എ ഘടക തകര്‍ക്കാന്‍ പുകവലി കാരണമാകും. ഇത്‌ ഗര്‍ഭധാരണത്തിനും അബോര്‍ഷനുമെല്ലാം വഴിയൊരുക്കും.

ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്ക്‌

ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്ക്‌

പുരുഷന്മാരില്‍ ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്ക്‌ പുകവലി വഴിയൊരുക്കും.

ഹോര്‍മോണ്‍ തകരാറുകള്‍

ഹോര്‍മോണ്‍ തകരാറുകള്‍

സ്‌ത്രീകളിലും പുരുഷന്മാരിലും ഹോര്‍മോണ്‍ തകരാറുകള്‍ക്ക്‌ ഇത്‌ വഴിയൊരുക്കും.വയര്‍ കൂട്ടും ചില ശീലങ്ങള്‍

ഞങ്ങളുടെ ഫേസ്‌ബുക്‌ പേജ്‌ ലൈക്‌ ചെയ്യൂ, ഷെയര്‍ ചെയ്യൂ

English summary

How Smoking Affects Fertility

Whether you smoke or your partner smokes, it is going to cause equal damage to the fertilisation capacity of both partners.
Story first published: Saturday, October 4, 2014, 11:22 [IST]