Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
വയര്‍ കൂട്ടും ചില ശീലങ്ങള്‍
പുരുഷനും സ്ത്രീയ്ക്കും ഒരുപോലെ പ്രശ്നമുണ്ടാക്കുന്ന ഒന്നാണ് വയര്‍ ചാടുന്നത്. സ്ത്രീകളില്‍ പലപ്പോഴും പ്രസവശേഷമാണ് ഇതുണ്ടാകുന്നതെങ്കില്‍ പുരുഷന്മാരില് അമിതവണ്ണം, അമിത മദ്യപാനം എന്നിവ വയറിന് കാരണമാകും.
വയറുണ്ടാകുന്നത് സൗന്ദര്യത്തിനു മാത്രമല്ല, ആരോഗ്യത്തിനും ഏറെ ദോഷകരമാണ്. വയറിലെ കൊഴുപ്പ് ഏറെ ദോഷകരമാണെന്നു മാത്രമല്ല, ഇത് പോയിക്കിട്ടാനും ഏറെ ബുദ്ധിമുട്ടാണ്.
വയറിലെ കൊഴുപ്പ് ഭക്ഷണം കൊണ്ടും വ്യായാമക്കുറവും കൊണ്ടും മാത്രമല്ല, ചില ശീലങ്ങള്‍ കാരണവും ഉണ്ടാകും.
വയറിന് കാരണമാകുുന്ന ചില ശീലങ്ങളെക്കുറിച്ചറിയൂ,

പുകവലി
പുകവലി വയര്‍ കൂട്ടുന്ന ഒരു ശീലമാണ്. ഇത് ആരോഗ്യത്തിനും ഏറെ ദോഷകരം തന്നെ.

രാത്രി കൂടുതല്‍ ഭക്ഷണം
രാത്രി കൂടുതല്‍ ഭക്ഷണം കഴിയ്ക്കുന്നതും ഇതിനു ശേഷം നേരെ പോയി കിടക്കുന്നതും വയര്‍ കൂട്ടുന്ന മറ്റൊരു കാര്യമാണ്.

ഇഷ്ടപ്പെട്ട ആഹാരം
ഡയറ്റും മറ്റും എടുക്കുന്നവരുണ്ട്. എന്നാല്‍ ഇഷ്ടപ്പെട്ട ആഹാരം കണ്ടാല്‍ വലിച്ചു വാരി കഴിയ്ക്കുകയും ചെയ്യും. ഇതും വയര്‍ ചാടിയ്ക്കുന്ന ഒരു ശീലമാണ്.

ഗ്യാസ്
ദീര്‍ഘനേരം ഭക്ഷണം കഴിയ്ക്കാതിരിയ്ക്കുന്നത് വയറ്റില്‍ ഗ്യാസ് വന്നു വീര്‍ക്കാന്‍ ഇടയാക്കും.

പാര്‍ട്ടികളില്‍
പാര്‍ട്ടികളില്‍ കൂടുമ്പോള്‍ പലരും നിയന്ത്രണങ്ങള്‍ മറക്കും. വലിച്ചുവാരി തിന്നുകയും കുടിയ്ക്കുകയും ചെയ്യും. ഇതും വയര്‍ ചാടാന്‍ ഇട വരുത്തുന്ന ഒരു ശീലമാണ്.

മധുരങ്ങള്‍
ഡയറ്റ് സോഡ, അധികം കൊഴുപ്പില്ലാത്ത ഭക്ഷണം എന്നിവ ആരോഗ്യത്തിന് കേടല്ലെന്നു കരുതി കഴിയ്ക്കുന്നവരുണ്ട്. എന്നാല്‍ ഇവയില്‍ കൃത്രിമ മധുരങ്ങള്‍ അടങ്ങിയിട്ടുണ്ടാകും. ഇത് ശരീരത്തിന്റെ അപചയപ്രക്രിയ ദുര്‍ബലപ്പെടുത്തും. വയറ്റിനു ചുറ്റും കൊഴുപ്പടിഞ്ഞു കൂടാന്‍ ഇടയാക്കും.

മുഴുവന്‍ ധാന്യങ്ങള്‍
മുഴുവന്‍ ധാന്യങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ശരീരത്തിലെ കൊഴുപ്പ് എളുപ്പത്തില്‍ കത്തിച്ചു കളയും. ഇതിലെ നാരുകളാണ് ഇതിന് സഹായിക്കുന്നത്.

മാംസാഹാരം
ചിക്കനും മട്ടനുമൊന്നുമില്ലാതെ ഭക്ഷണമിറങ്ങില്ലെന്നുള്ളവരുണ്ട്. ഇവ ദിവസവും കഴിയ്ക്കുന്നത് തടി കൂട്ടുന്ന മറ്റൊരു ശീലമാണ്.

ദഹനം
ദഹനം ശരിയായി നടക്കാത്തവരുണ്ട്. ഇത് ചിലപ്പോള്‍ ദാഹനസംബന്ധമായ അസുഖങ്ങള്‍ കാരണമാകും. അല്ലെങ്കില്‍ കഴിച്ചയുടന്‍ കിടക്കുകയോ ഇരിയ്ക്കുകയോ ചെയ്യുന്നതു കാരണമാകും. ദഹനം ശരിയായി നടക്കാത്തതും വയര്‍ വീര്‍ക്കാന്‍ കാരണമാകും.

പച്ചക്കറികള്‍
പച്ചക്കറികള്‍ കഴിയ്ക്കാന്‍ മടിയുള്ളവരുണ്ട്. വാസ്തവത്തില്‍ പച്ചക്കറികള്‍ കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. കാരണം ഇതിലെ നാരുകള്‍ ദഹനം ശരിയായി നടക്കാന്‍ സഹായിക്കും. ഇത് വയര്‍ ചാടാതിരിയ്ക്കാന്‍ സഹായിക്കും.



Click it and Unblock the Notifications
