ചെവിവേദനയ്ക്ക് വീട്ടുചികിത്സകള്‍

Posted By: Super
Subscribe to Boldsky

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ചെവിവേദനയുണ്ടാകാറുണ്ട്. കുട്ടികളെ ഈ പ്രശ്നവുമായി ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോകുന്നത് സാധാരണമാണ്. കുട്ടികളില്‍ പ്രതിരോധശേഷി കുറവായതിനാല്‍ ജലദോഷവും രോഗാണുക്കളും അവരെ വേഗത്തില്‍ കീഴ്പ്പെടുത്താനിടയാകും.

ചെവിവേദന സ്ഥിരമായോ, കുറഞ്ഞും കൂടിയുമോ ഇരിക്കാം. വളരെ തീവ്രമായോ, കുറഞ്ഞ അളവിലോ, എരിച്ചില്‍ പോലെയോ, തുടിക്കുന്നത് പോലെയോ വേദന അനുഭവപ്പെടാം. ചെവിവേദന മാറ്റാനായി വീട്ടില്‍ തന്നെ പരിഹാരമാര്‍ഗ്ഗങ്ങള്‍ തേടാവുന്നതാണ്. നിങ്ങള്‍ ഒരു ഡോക്ടറെ മരുന്നിനായി സമീപിക്കുകയാണെങ്കില്‍ പോലും മരുന്ന് കഴിച്ചുതുടങ്ങുന്നത് വരെ വേദന തടഞ്ഞ് നിര്‍‌ത്താന്‍ സഹായിക്കുന്ന വീട്ടുചികിത്സകള്‍ ചെയ്യാനാവും. അണുബാധയോ, വേദനയോ ഉണ്ടെങ്കില്‍ മാറ്റാന്‍ സഹായിക്കുന്ന ലളിതമായ ചില മാര്‍ഗ്ഗങ്ങള്‍ പരിചയപ്പെടാം.

ചൂട് നല്കല്‍

ചൂട് നല്കല്‍

ചെവിയിലെ വേദന കുറയ്ക്കാന്‍‌ ചൂട് വെയ്ക്കുന്നത് ഫലപ്രദമാണ്. ചൂട് വേദനയുള്ള ഭാഗത്തിന് ആശ്വാസം നല്കുകയും, നീര്‍ക്കെട്ട് കുറയ്ക്കുകയും ചെയ്യും. ജലദോഷം മൂലമാണ് ചെവിവേദനയെങ്കില്‍ ഇത് ഫലപ്രദമാണ്.

വീട്ടിലുള്ള വേദനാ സംഹാരമാര്‍ഗ്ഗങ്ങള്‍

വീട്ടിലുള്ള വേദനാ സംഹാരമാര്‍ഗ്ഗങ്ങള്‍

നിങ്ങള്‍ക്ക് പെട്ടന്ന് ഡോക്ടറെ കാണാന്‍ സാധിക്കില്ലെങ്കില്‍ വേദന കുറയ്ക്കാന്‍ ഇനി പറയുന്നവ പ്രയോഗിക്കാം. ആസ്പിരിനോ അല്ലെങ്കില്‍ അസെറ്റാമിനോഫെനോ കഴിക്കുക. എന്നാല്‍ പതിനെട്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഈ മരുന്നുകള്‍ നല്കരുത്. കുട്ടികള്‍ക്ക് മരുന്ന് നല്കുന്നതിന് മുമ്പ് ഒരു പീഡിയാട്രീഷ്യനെ സമീപിക്കുന്നതാണ് ഉചിതം.

ഒലിവ് ഓയില്‍

ഒലിവ് ഓയില്‍

ചെവി വേദനയ്ക്ക് മികച്ച പ്രതിവിധിയാകുന്നതാണ് ചുടുള്ള ഒലിവ് ഓയില്‍. ഏതാനും തുള്ളി ഒലിവ് ഓയില്‍ ചൂടാക്കുക. ചുരുങ്ങിയ അഗ്രഭാഗമുള്ള ഒരു ബോട്ടിലില്‍ ഇത് ഒഴിച്ച് വേദനയുള്ള ചെവിയില്‍ ഏതാനും തുള്ളികള്‍ വീഴ്ത്തുക. ചെവിയില്‍ നിന്ന് എണ്ണ പുറത്തേക്ക് വരാതെ നോക്കണം.

മൂക്ക് വൃത്തിയാക്കുക

മൂക്ക് വൃത്തിയാക്കുക

ചെവി വേദനയ്ക്കൊപ്പം മൂക്ക് അടയുന്നുമുണ്ടെങ്കില്‍ ജലദോഷം മൂലമാകാം. മൂക്ക് വൃത്തിയാക്കുന്നത് വേദനയ്ക്ക് ശമനം നല്കാന്‍ സഹായിക്കും. വായുവിന്‍റെ ശ്വസന മാര്‍ഗ്ഗങ്ങള്‍ വൃത്തിയായാല്‍ ചെവിയിലേക്കുള്ള പാതയിലുള്ള സമ്മര്‍ദ്ദം കുറയും. ഇത് വേദന കുറയാന്‍ സഹായിക്കും.

ഉള്ളി

ഉള്ളി

ചെവിവേദന മാറ്റാന്‍ ഉള്ളി പേസ്റ്റ് രൂപത്തിലാക്കി ഉപയോഗിക്കാം. നീര്‍ക്കെട്ട് മൂലമാണ് ചെവിവേദനയെങ്കില്‍ ഇത് ഉപയോഗിക്കാം. ഉള്ളിയുടെ പേസ്റ്റ് ചെവിയുടെ പുറം ഭാഗങ്ങളില്‍ തേച്ചാല്‍ വേദനയ്ക്ക് ശമനം ലഭിക്കും.

വെളുത്തുള്ളിയും മുല്ലൈന്‍ പുഷ്പവും

വെളുത്തുള്ളിയും മുല്ലൈന്‍ പുഷ്പവും

നിങ്ങളുടെ കൈവശം ഒലിവ് ഓയില്‍ ഇല്ലെങ്കില്‍ ഇത് ഉപയോഗിക്കാം. വെളുത്തുള്ളി ഓയിലും മുല്ലൈന്‍ ഓയിലും ചേര്‍ത്ത് മിശ്രിതമുണ്ടാക്കി ഉപയോഗിക്കുക. ഇതിന് രോഗകാരണമാകുന്ന മൈക്രോബുകളെ ചെറുക്കാനും വേദന കുറയ്ക്കാനുമുള്ള കഴിവുണ്ട്.

കര്‍പ്പൂര ഓയില്‍

കര്‍പ്പൂര ഓയില്‍

ചെവിക്ക് പുറത്തുള്ള അസ്വസ്ഥതതകള്‍ക്ക് ഇത് ഉപയോഗിക്കാം. ചെവിക്ക് പുറമേ കര്‍പ്പൂര ഓയില്‍ പുരട്ടി തിരുമ്മുക. ഇടക്കിടെ ഇത് പുരട്ടുന്നത് വേദനയ്ക്ക് ആശ്വാസം നല്കും.

ചെവി ചലിപ്പിക്കുക

ചെവി ചലിപ്പിക്കുക

പ്രത്യേക വിധത്തില്‍ ചെവികള്‍ ചലിപ്പിക്കുന്നത് വേദനയ്ക്ക് ആശ്വാസം നല്കും. കുട്ടികളിലും ഇത് ഫലപ്രമാകും. കോട്ടുവായ ഇടുക, അല്ലെങ്കില്‍ ചെവി മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കുന്നത് യൂസ്റ്റാചിയന്‍ ട്യൂബിനെ ഉയര്‍ത്തും. ഇത് സമ്മര്‍ദ്ദം ഒഴിവാക്കുകയും കെട്ടിക്കിടക്കുന്ന ദ്രവങ്ങള്‍ പുറത്തേക്ക് പോവുകയും ചെയ്യും.

ആവിയും യൂക്കാലിപ്റ്റസ് ഓയിലും

ആവിയും യൂക്കാലിപ്റ്റസ് ഓയിലും

മൂക്കിലേക്കുള്ള ദ്വാരങ്ങളില്‍ നിന്ന് ദ്രവങ്ങള്‍ മാറ്റി വൃത്തിയാക്കിയാല്‍ വേദനയ്ക്ക് ആശ്വാസം ലഭിക്കും. അതിന് തിളച്ച വെള്ളത്തില്‍ ഏതാനും തുള്ളി യൂക്കാലിപ്റ്റസ് ചേര്‍ക്കുക. ഇതില്‍ നിന്നുള്ള ആവി ശ്വസിക്കുന്നത് നാസാദ്വാരങ്ങള്‍ തുറക്കാന്‍ സഹായിക്കും.

വൈറ്റമിനുകള്‍

വൈറ്റമിനുകള്‍

ചെവിവേദന ജലദോഷം മൂലമാണെങ്കില്‍ ആഹാരത്തിലെ വൈറ്റമിനുകളുടെ കാര്യത്തില്‍ ശ്രദ്ധ വെയ്ക്കണം. വൈറ്റമിന്‍ എ, സി, ഇ എന്നിവ കൂടുതലായി ഉപയോഗിക്കുക. നേരിട്ടുള്ള രോഗശമനമാര്‍ഗ്ഗമല്ലെങ്കിലും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കും.

താടിയുടെ വ്യായാമങ്ങള്‍

താടിയുടെ വ്യായാമങ്ങള്‍

ചെവിയിലേക്കുള്ള പാതകള്‍ തുറക്കാന്‍ ചില ലളിതമായ വ്യായാമങ്ങള്‍ ചെയ്യാം. താടിയെല്ല് വേഗത്തില്‍ തുറക്കുകയും അടയ്ക്കുകയും ചെയ്യുക. എല്ലാ ദിവസവും ഇതുപോലെ ചെയ്യുന്നത് ചെവിയിലേക്കുള്ള മാര്‍ഗ്ഗങ്ങള്‍ തുറന്നിരിക്കാന്‍ സഹായിക്കും.

ചെവിക്കുള്ളിലേക്ക് സാധനങ്ങള്‍ കടത്താതിരിക്കുക

ചെവിക്കുള്ളിലേക്ക് സാധനങ്ങള്‍ കടത്താതിരിക്കുക

ചെവിക്കുള്ളിലേക്ക് സാധനങ്ങളൊന്നും കടത്താതിരിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. മൂര്‍ച്ചയുള്ളവ, കോട്ടണ്‍ തുണി, അഴുക്ക് എന്നിവ ചെവിയില്‍ കടക്കാതെ ശ്രദ്ധിക്കുക.

ലൈംഗിക ജീവിതം തകര്‍ക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍

English summary

Home Remedies To Get Rid Of Painful Ear Ache

It is found to be a common reason for which the children are brought in to the doctors to be diagnosed. It is common more in children than in adults as they are more exposed to germs and cold and they have a developing immunity system.