ചിരിക്കാം, ഉറക്കെ ചിരിക്കാം

Posted By: Super
Subscribe to Boldsky

ഒരു അതിഥിയെ പോലെ എപ്പോഴെങ്കിലും വിരുന്നെത്തുന്ന വികാരമാണോ നിങ്ങള്‍ക്ക് ചിരി, ഏത് നേരവും ചിന്തയും ആശങ്കയും മാത്രമാണോ നിങ്ങളുടെ കൂട്ടുകാര്‍?

ജീവിതത്തില്‍ ദു:ഖങ്ങള്‍ വേഗം മറക്കേണ്ടതും സന്തോഷങ്ങള്‍ വീണ്ടും വീണ്ടും ഓര്‍ക്കേണ്ടതുമാണ് എന്ന അഭിപ്രായമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് അനുയോജ്യമായ യോഗയാണ് ചിരി യോഗ. ഏറെ വേഗം പ്രചാരം നേടിയ ലാഫര്‍ യോഗ ഗ്രാമങ്ങളിലേക്കാള്‍ കൂടുതല്‍ നഗരങ്ങളിലാണ് ഉള്ളത്.

പൊട്ടെറ്റോ ജ്യൂസിന്റെ ആരോഗ്യഗുണങ്ങള്‍

പ്രഭാത, സായാഹ്നസവാരിക്കിടെ പാര്‍ക്കുകളിലും മറ്റും കൂട്ടം കൂട്ടമായി നിന്ന് ഉറക്കെ ചിരിക്കുന്ന സംഘത്തെ ഇന്ന് കാണാനാകും. അവരില്‍ പലരും തിരക്കിട്ട ജീവിതത്തിനിടയില്‍ ഈ അല്പനേരമാകും ഉറക്കെ ചിരിക്കുന്നത്. ഈ യോഗ വ്യായാമം നടത്തുമ്പോള്‍ ഉറക്കെ ചിരിക്കാം, വേണ്ടുവോളം.

ലാഫര്‍ യോഗ അഥവാ ചിരി യോഗയുടെ അഞ്ച് ഗുണങ്ങള്‍ എന്തെല്ലാമെന്ന് പരിചയപ്പെടാം.

നല്ല മൂഡും കൂടുതല്‍ സന്തോഷവും

നല്ല മൂഡും കൂടുതല്‍ സന്തോഷവും

ഈ രണ്ടും നിങ്ങളുടെ ജീവിതത്തില്‍ എവിടെ നില്‍ക്കുന്നു? ജീവിതത്തിന്റെ എല്ലാ ഘട്ടത്തിലും ഇവ ആവശ്യമാണ്, അത് സ്വകാര്യജീവിതത്തിലായാലും സാമൂഹ്യജീവിതത്തിലായാലും ജോലിസ്ഥലത്തായാലും. ഈ ഓരോ രംഗത്തുമുള്ള നിങ്ങളുടെ വളര്‍ച്ച ആശ്രയിച്ചിരിക്കുന്നത് മൂഡിനെയാണ്. നല്ല മാനസികാവസ്ഥയിലാണ് നിങ്ങളെങ്കില്‍ അന്ന് ചെയ്യുന്ന കാര്യങ്ങളിലെല്ലാം അത് പ്രതിഫലിക്കും. മൂഡ് മോശമാണെങ്കില്‍ ലാഫര്‍ യോഗാസനത്തിലൂടെ മിനുട്ടുകള്‍ക്കകം നല്ല അവസ്ഥയിലേക്കെത്താനുമാകും. അതെങ്ങനെയാണെന്നല്ലേ. ലാഫര്‍ യോഗ ചെയ്യുമ്പോള്‍ നമ്മുടെ തലച്ചോറില്‍ നിന്ന് എന്‍ഡോര്‍ഫിന്‍സ് എന്ന കെമിക്കലുകള്‍ പുറന്തള്ളപ്പെടുന്നു. പിയൂഷഗ്രന്ഥി, ഹൈപ്പോതലാമസ് എന്നീ ഭാഗങ്ങളാണ് ഈ കെമിക്കലുകളെ ഉത്പാദിപ്പിക്കുന്നത്. ഇത് മനസ്സിന് സന്തോഷവും സുഖവും നല്‍കാന്‍ സഹായിക്കുന്നു. അങ്ങനെ ദിവസം മുഴുവന്‍ സന്തോഷവാനായിരിക്കാം.

സമ്മര്‍ദ്ദം അകറ്റാന്‍ വ്യായാമം:

സമ്മര്‍ദ്ദം അകറ്റാന്‍ വ്യായാമം:

വ്യായാമം പോലെയാണ് ചിരി വ്യായാമവും. ഇത് ശരീരത്തിലേക്കും തലച്ചോറിലേക്കും കൂടുതല്‍ ഓക്‌സിജനെത്തിക്കുകയും തന്മൂലം കൂടുതല്‍ ഉന്മേഷം അനുഭവപ്പെടുകയും ചെയ്യുന്നു. ശാരീരിക മാനസിക വൈകാരിക സമ്മര്‍ദ്ദങ്ങളെ ഒരേസമയം കുറയ്ക്കാന്‍ സഹായിക്കുന്ന വ്യായാമം കൂടിയാണിത്.

ശരീരപ്രതിരോധ ശേഷി ഉയര്‍ത്തുന്നു

ശരീരപ്രതിരോധ ശേഷി ഉയര്‍ത്തുന്നു

ശരീരത്തിന്റെ രോഗപ്രതിരോധശേഷി ഉയര്‍ത്താന്‍ സഹായിക്കുന്ന വ്യായാമം കൂടിയാണിത്. രോഗം വരുന്നതിനെ പ്രതിരോധിക്കാന്‍ മാത്രമല്ല, രക്താതിസമ്മര്‍ദ്ദം, ഹൃദ്രോഗം, പ്രമേഹം, വിഷാദരോഗം, സന്ധിവാതം, അലര്‍ജി, ആസ്ത്മ, ബ്രോങ്കൈറ്റിസ്, നടുവേദന, ഫൈബ്രോമ്യാല്‍ഗിയ (വിട്ടുമാറാത്ത ഒരു തരം ശരീരവേദന), മൈഗ്രേന്‍, ആര്‍ത്തവതകരാറുകള്‍, അര്‍ബുദം തുടങ്ങി വിവിധങ്ങളായ അസുഖങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കാനും ഈ യോഗയിലൂടെ സാധിക്കുമത്രെ.

ബന്ധങ്ങള്‍ ശക്തമാക്കാം

ബന്ധങ്ങള്‍ ശക്തമാക്കാം

എല്ലാവര്‍ക്കും സുഹൃത്തുക്കളെ ഇഷ്ടമാണ്. ഒരാളുടെ ജീവിതരീതി നോക്കി അയാളുടെ സുഹൃത്തുക്കളുടെ പൊതുസ്വഭാവം മനസ്സിലാക്കാനാകും. ചിരി വ്യായാമം പോസിറ്റീവ് ചിന്താഗതി വളര്‍ത്താന്‍ സഹായിക്കുന്നതിനാല്‍ മികച്ച ബന്ധം വളര്‍ത്തിയെടുക്കാനും സാധിക്കും. നിങ്ങളുടെ സന്തോഷം കൂടുതല്‍ പേരെ നിങ്ങളിലേക്ക് ആകര്‍ഷിക്കും.

ശുഭാപ്തിവിശ്വാസത്തോടെ വെല്ലുവിളികളെ അഭിമുഖീകരിക്കാം

ശുഭാപ്തിവിശ്വാസത്തോടെ വെല്ലുവിളികളെ അഭിമുഖീകരിക്കാം

എല്ലാവരുടെ ജീവിതത്തില്‍ കഠിനമായ വെല്ലുവിളികള്‍ നേരിടേണ്ട സാഹചര്യങ്ങള്‍ ഒരിക്കലെങ്കിലും ഉണ്ടാകാതിരിക്കില്ല. ഇത്തരം സാഹചര്യത്തില്‍ മനസ്സിന്റെ നിയന്ത്രണം വിട്ടുപോകാതെ മനസ്സിനേയും ശരീരത്തേയും ഒരു പോലെ പോസിറ്റീവായി നിലനിര്‍ത്താന്‍ ചിരി വ്യായാമത്തിലൂടെ സാധിക്കുന്നതാണ്. അങ്ങനെ മോശം ആളുകളേയും മോശം സാഹചര്യത്തേയും ചിരിച്ചുകൊണ്ട് നേരിടാം.

English summary

Five Benefits Of Laughter Yoga

Laughter Yoga is a method for health of mind. It give relief and work as a medicine for some health problems,