കുട്ടികളില്‍ ചോക്ലേറ്റിന്റെ പാര്‍ശ്വഫലങ്ങള്‍

Posted By: Super
Subscribe to Boldsky

നമ്മള്‍ എല്ലാവരും ചോക്ലേറ്റ്‌ ഇഷ്ടപ്പെടുന്നവരാണ്‌. അതിനാല്‍, കുട്ടികളുടെ ചോക്ലേറ്റിനോടുള്ള താല്‍പര്യത്തില്‍ പരാതി പറഞ്ഞിട്ട്‌ കാര്യമില്ല. എന്നാല്‍, കുട്ടികളില്‍ ചോക്ലേറ്റ്‌ ഉളവാക്കുന്ന പാര്‍ശ്വഫലങ്ങള്‍ പരിഗണിക്കുമ്പോള്‍ ഇതെത്രത്തോളം അവര്‍ക്ക്‌ നല്ലതാണന്ന്‌ അറിയേണ്ടതുണ്ട്‌. വല്ലപ്പോഴും പരിമിതമായ അളവില്‍ ചോക്ലേറ്റ്‌ കഴിക്കുന്നത്‌ കുട്ടികളുടെ ആരോഗ്യത്തിന്‌ ഹാനികരമാവില്ല. പരിമിതമായ അളവില്‍ കറുത്ത ചോക്ലേറ്റ്‌ കഴിക്കുന്നത്‌ ആരോഗ്യത്തിന്‌ ഗുണകരമാണെന്ന്‌ പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്‌. ഇത്തരം ചോക്ലേറ്റ്‌ കുട്ടികളുടെ ആരോഗ്യത്തിന്‌ ഗുണം ചെയ്യുമെന്ന സൂചനയാണിത്‌ നല്‍കുന്നത്‌.

വീടിനുള്ളിലെ അലര്‍ജി തടയാം

എന്നാല്‍, സാധാരണയായി നമ്മള്‍ കുട്ടികള്‍ക്ക്‌ കറുത്ത ചോക്ലേറ്റ്‌ അധികം നല്‍കാറില്ല. പകരം പഞ്ചസാര കൂടിയ മില്‍ക്‌ ചോക്ലേറ്റാണ്‌ കൂടുതലായി അവര്‍ കഴിക്കുന്നത്‌. ഇത്‌ കുട്ടികളുടെ ആരോഗ്യത്തിന്‌ നല്ലതല്ല. മറ്റ്‌ ആരോഗ്യദായകങ്ങളായ ലഘുഭക്ഷണങ്ങളേക്കാള്‍ കുട്ടി ചോക്ലേറ്റാണ്‌ കൂടുതല്‍ കഴിക്കുന്നതെങ്കില്‍, നിയന്ത്രണം വരുത്തേണ്ട സമയമായി എന്നാണര്‍ത്ഥം. കുട്ടികള്‍ക്ക്‌ ചോക്ലേറ്റ്‌ എത്ര ഗുണകരമാണ്‌ എന്നത്‌

കുട്ടികളിലെ ചോക്ലേറ്റിന്റെ പാര്‍ശ്വ ഫലങ്ങള്‍ അറിയുന്നതിനായി നടത്തിയ പഠനങ്ങളില്‍ നിന്നും മനസ്സിലാാക്കാം.

Kid

കുട്ടികള്‍ക്ക്‌ പരിമിതമായ അളവില്‍ മാത്രമെ ചോക്ലേറ്റ്‌ നല്‍കാവു എന്നാണ്‌ പഠനങ്ങള്‍ ഏറെയും പറയുന്നത്‌. അതല്ലെങ്കില്‍ അവരുടെ ഭക്ഷണം സമീകൃതമാകില്ല. കുട്ടികള്‍ അമിതമായി ചോക്ലേറ്റ്‌ കഴിക്കുന്നത്‌ മൂലം ആരോഗ്യത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ജീവിതകാലം മുഴുവന്‍ നീണ്ടു നില്‍ക്കും.

ചോക്ലേറ്റ്‌ കുട്ടികളിലുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങള്‍

പൊണ്ണത്തടി

കുട്ടികളിലെ പൊണ്ണത്തടി ആഗോള തലത്തില്‍ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന പ്രശ്‌നമാണ്‌. ചോക്ലേറ്റ്‌ അമിതമായി കഴിക്കുന്നത്‌ മൂലം കുട്ടികള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ടതാണ്‌ പൊണ്ണത്തടി. ഇതുമായി ബന്ധപ്പെട്ട്‌ നിരവധി പ്രശ്‌നങ്ങള്‍ വേറെയും ഉണ്ടാകും.

ടൈപ്പ്‌ 2 പ്രമേഹം

മുതിര്‍ന്നവര്‍ക്ക്‌ മാത്രം ഉണ്ടാകുന്ന അസുഖമല്ല ഇന്നിത്‌. ടിന്‍ ഫുഡിന്റെയും ചോക്ലേറ്റിന്റെയും ഉപയോഗം ഉയര്‍ന്നതാണ്‌ ഇതിന്‌ പ്രധാന കാരണം. ദീര്‍ഘകാലം അമിതമായ അളവില്‍ ചോക്ലേറ്റ്‌ കഴിക്കുന്നത്‌ ഇന്‍സുലീന്റെ സംവേദന ക്ഷമതയെ ബാധിക്കും. ഇത്‌ ടൈപ്പ്‌ 2 പ്രമേഹത്തിലേക്ക്‌ നയിക്കും.

അമിത പ്രസരിപ്പ്‌

ചോക്ലേറ്റില്‍ കാണപ്പെടുന്ന സംസ്‌കരിച്ച പഞ്ചസാര രക്തത്തില്‍ പ്രവേശിക്കുന്നത്‌ രക്തതതിലെ പഞ്ചസാരയുടെ അളവ്‌ ഉയര്‍ത്തും. ഇത്‌ അഡ്രിനാലിന്റെ ഉത്‌പാദനം കൂട്ടുകയും കുട്ടികളെ അമിത പ്രസരിപ്പുള്ളവരാക്കി തീര്‍ക്കുകയും ചെയ്യും.

ആസക്തി

സ്ഥിരമായ ചോക്ലേറ്റ്‌ കഴിക്കുന്നത്‌ ഇതിനോട്‌ ആസക്തി ഉണ്ടാവാന്‍ കാരണമാകും. ഇത്തരം സാഹചര്യം തരണം ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാകും. സ്ഥിരമായി ചോക്ലേറ്റ്‌ കഴിക്കുന്നതിന്റെ ദോഷഫലങ്ങളില്‍ ഒന്നാണിത്‌. അതിനാല്‍ കുട്ടികള്‍ ചോക്ലേ്‌റ്റ്‌ കഴിക്കുന്നതില്‍ മാതാപിതാക്കള്‍ നിയന്ത്രണം വരുത്തേണ്ടത്‌്‌ ആവശ്യമാണ്‌.

മൂത്രം

ഒരു ഔണ്‍സ്‌ മില്‍ക്‌ ചോക്ലേറ്റില്‍ 5 എംജി കഫീന്‍ അടങ്ങിയിട്ടുണ്ട്‌. കഫീന്‌ മൂത്രോത്‌പാദനം ഉയര്‍ത്താനുള്ള കഴിവുള്ളതിനാല്‍ കൂടുതല്‍ ചോക്ലേറ്റ്‌ കഴിക്കുന്ന കുട്ടികള്‍ ഇടയ്‌ക്കിടെ മൂത്രം ഒഴിക്കുന്നത്‌ കൂടും.

അലര്‍ജി

വിപണികളില്‍ നിന്നും വാങ്ങുന്ന ചോക്ലേറ്റില്‍ നിരവധി പദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ടാവും. ഇതിലേതെങ്കിലും കുട്ടിക്ക്‌ അലര്‍ജി ഉണ്ടാക്കുന്നതാണെങ്കില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക്‌ കാരണമാകും. പാല്‍, അണ്ടിപരിപ്പ്‌ എന്നിവ അടങ്ങിയ ചോക്ലേറ്റുകളാണ്‌ പൊതുവെ കുട്ടികളില്‍ അലര്‍ജി ഉണ്ടാക്കുന്നത്‌

ഭക്ഷണം വേണ്ടായ്‌ക

കുട്ടികള്‍ ചോക്ലേറ്റിന്‌ അടിമപ്പെട്ടിട്ടുണ്ടെങ്കില്‍ മറ്റ്‌ ആരോഗ്യദായകങ്ങളായ ഭക്ഷണങ്ങളും പോഷകാഹാരങ്ങളും കഴിക്കാന്‍ അവര്‍ വിമുഖത കാണിക്കും. ഇത്‌ അവരുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും.

ഉറക്കം

ചോക്ലേറ്റില്‍ അടങ്ങിയിട്ടുള്ള കഫീന്റെ അളവ്‌ കുറവാണെങ്കിലും ഇത്‌ കൂടുതലായി കഴിക്കുന്നത്‌ കുട്ടികളില്‍ ഉറക്കവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.

കുട്ടികളുടെ ആരോഗ്യത്തെ ചോക്ലേറ്റ്‌ എങ്ങനെ ബാധിക്കുന്നുവെന്ന്‌ മനസ്സിലായില്ലെ . അതിനാല്‍ കുട്ടികള്‍ എത്ര ചോക്ലേറ്റ്‌ കഴിക്കുന്നു എന്ന്‌ കണ്ടെത്തി നിയന്ത്രണം വരുത്തുക.

English summary

Effects Of Chocolates On Toddlers

We all love chocolates and there is no point in complaining that your toddler also loves chocolate.
Story first published: Wednesday, April 30, 2014, 9:36 [IST]