For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാരങ്ങാവെള്ളം കുടിച്ചു വിഷമകറ്റൂ

By Super
|

ശരീരത്തിലെ എല്ലാ വിഷാംശങ്ങളും പുറന്തള്ളാന്‍ കഴിവുള്ളവയാണ് ഡീടോക്സിഫയറുകള്‍. ഏറ്റവും സൗകര്യപ്രദവും, ചെലവ് കുറഞ്ഞതുമായ ഡീടോക്സിഫയറാണ് നാരങ്ങവെള്ളം. നാരങ്ങ എല്ലായ്പോഴും ഫ്രിഡ്ജിനുള്ളിലുണ്ടാവുമല്ലോ. ഒരു നാരങ്ങ മാത്രം ചെലവാക്കി നാരങ്ങയെ ഡിടോക്സിഫയറാക്കാമെങ്കിലും അതിനെ കൂടുതല്‍ ശക്തിയും കുലീനവുമാക്കാന്‍ അതില്‍ അല്പം പുതിന, വെള്ളരി, തണ്ണിമത്തന്‍ എന്നിവ കൂടി ചേര്‍ക്കാം. അതിരാവിലെ പ്രഭാതഭക്ഷണമായി നാരങ്ങവെള്ളം ഉപയോഗിക്കുന്നതാണ് ഏറ്റവും ഫലപ്രദമാവുക. വളരെ വേഗത്തില്‍ തന്നെ ഇത് നിങ്ങളുടെ ശരീരത്തെ ശുദ്ധീകരിക്കും.

നാരങ്ങ ശരീരത്തിന്‍റെ പിഎച്ചിനെ സന്തുലനപ്പെടുത്തുകയും ചര്‍മ്മത്തിന് തിളക്കവും ശോഭയും നല്കുകയും ദഹനത്തെ സജീവമാക്കുകയും, ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും, കാപ്പി കുടിക്കുന്ന ശീലത്തെ നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യും. ഒരു പ്രകൃതിദത്ത ഊര്‍ജ്ജസ്രോതസ്സായ നാരങ്ങ ശരീരത്തില്‍ ജലാംശം ലഭ്യമാക്കാനും, ഓക്സിജെനേറ്റ് ചെയ്യാനും അതുവഴി ഉന്മേഷവും കരുത്തും വീണ്ടെടുക്കാനും സഹായിക്കും.

രാവിലെ നിങ്ങളെ നാരങ്ങ വെള്ളം കുടിക്കാന്‍ പ്രേരിപ്പിക്കുന്ന ചില കാരണങ്ങളെ ഇവിടെ പരിചയപ്പെടാം.

നാരങ്ങാവെള്ളം

നാരങ്ങാവെള്ളം

രാവിലെ കുടിക്കുന്ന ഒരു കപ്പ് കാപ്പിയുടെ രുചിയോ മണമോ സുഖമോ നാരങ്ങ വെള്ളം കുടിക്കുന്നത് വഴി ലഭിക്കണമെന്നില്ല. 30 മിനുറ്റ് നേരത്തേക്ക് കാപ്പിയെ അകറ്റി നിര്‍ത്താന്‍ തയ്യാറുള്ളവര്‍ക്കാവും നാരങ്ങവെള്ളം അനുയോജ്യമാവുക. ആസിഡ് കൂടുതലായി അടങ്ങിയ ശരീരത്തില്‍ ക്യാന്‍സര്‍ കോശങ്ങള്‍ വേഗത്തില്‍ വ്യാപിക്കും. എന്നാല്‍ ആല്‍ക്കലൈന്‍ ഉയര്‍ന്ന തോതില്‍ ഉണ്ടെങ്കില്‍ ഇതിനെ ചെറുക്കാനാവും. നാരങ്ങ ആല്‍ക്കലൈന്‍റെ മികച്ച ഉറവിടമാണ്. ഇത് ശരീരത്തിലെ ആസിഡിന്‍റെ അളവ് കുറയ്ക്കാന്‍ ഏറെ ഫലപ്രദമാണ്. കഴിക്കുന്ന ഭക്ഷണങ്ങളാലും ചര്‍മ്മത്തിനേല്‍ക്കുന്ന സമ്പര്‍ക്കങ്ങളാലും തങ്ങളുടെ ശരീരത്തിലെ ആസിഡിന്‍റെ അളവ് കൂ‍ടും എന്നറിയാവുന്നവര്‍ ചുരുക്കമാണ്. പിഎച്ച് നില കുറയ്ക്കാനും നാരങ്ങവെള്ളം സഹായിക്കും.

നാരങ്ങാവെള്ളം

നാരങ്ങാവെള്ളം

വിറ്റാമിന്‍ സി യുടെ മികച്ച ഉറവിടമാണ് നാരങ്ങ എന്ന് എല്ലാവര്‍ക്കും തന്നെ അറിയാവുന്നതാണ്. വിറ്റാമിന്‍ സി ആന്‍റി ഓക്സിഡന്‍റ്, ആന്‍റി ബാക്ടീരിയല്‍ കഴിവുകളുള്ളതും, ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷി ഉയര്‍ത്താന്‍ സഹായിക്കുന്നതുമാണ്. വിഷാംശങ്ങളെ നിര്‍വ്വീര്യമാക്കുന്ന പ്രധാന അവയവം കരളാണ്. ഇത് ശരിയായ ദഹനത്തിന് ആവശ്യമായ പ്രോട്ടീനും, ബയോ-കെമിക്കലുകളും ഉത്പാദിപ്പിക്കും. നാരങ്ങവെള്ളത്തിലടങ്ങിയിരിക്കുന്ന ഈ ഘടകങ്ങള്‍ കരളിന്‍റെ പ്രവര്‍ത്തനങ്ങളില്‍ കൂടുതലായി സഹായിക്കും. കരളിനെ ശുദ്ധീകരിക്കുന്ന എന്‍സൈമുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ നാരങ്ങ വെള്ളം സഹായിക്കും.

നാരങ്ങാവെള്ളം

നാരങ്ങാവെള്ളം

നാരങ്ങവെള്ളം ചര്‍മ്മത്തിലെ ചുളിവുകള്‍ നീക്കം ചെയ്യാന്‍ ഫലപ്രദമാണ്. പതിവായുള്ള ഉപയോഗം ചര്‍മ്മത്തിന് ആകര്‍ഷകത്വം നല്കും.

നാരങ്ങാവെള്ളം

നാരങ്ങാവെള്ളം

ടോക്സിനുകളും, മാലിന്യങ്ങളും ശരീരത്തില്‍ വര്‍ദ്ധിക്കുന്നത് ശാരീരികപ്രവര്‍ത്തനങ്ങളെ ബാധിക്കുകയും ശരീരത്തിലെ കൊഴുപ്പ് വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും, മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതില്‍ കരളിനെ സഹായിക്കാനും നാരങ്ങവെള്ളത്തിന് കഴിവുണ്ട്.

നാരങ്ങാവെള്ളം

നാരങ്ങാവെള്ളം

നെഞ്ചിലെ അണുബാധ തടയാനും ഏത് തരത്തിലുള്ള ചുമ ഭേദപ്പെടുത്താനുമുള്ള കഴിവ് നാരങ്ങവെള്ളത്തിനുണ്ട്. ആസ്ത്മ, അലര്‍ജി എന്നിവ അനുഭവിക്കുന്നവര്‍ക്ക് ആശ്വാസം ലഭിക്കാനും നാരങ്ങവെളളം സഹായിക്കും. വായ്നാറ്റം, പല്ല് വേദന, മോണപഴുപ്പ് എന്നിവയ്ക്കും ഇത് ഫലപ്രദമാണ്. സിട്രിക് ആസിഡ് ഉയര്‍ന്ന അളവില്‍ ഉപയോഗിക്കുന്നത് പല്ലിന്‍റെ ഇനാമലിനെ ദോഷകരമായി ബാധിക്കും.

നാരങ്ങാവെള്ളം

നാരങ്ങാവെള്ളം

നാരങ്ങ ഒരു പ്രകൃതിദത്ത ആന്‍റി സെപ്റ്റിക് ഔഷധമാണ്. ചര്‍മ്മ സംബന്ധമായ പ്രശ്നങ്ങളെ പരിഹരിക്കാന്‍ ഇതിന് കഴിവുണ്ട്. വിറ്റാമിന്‍ സിയാല്‍ സമ്പുഷ്ടമായ നാരങ്ങ ചര്‍മ്മത്തിനുള്ളില്‍ പ്രവര്‍ത്തിച്ച് മുഖത്തിന് തിളക്കം നല്കും. നാരങ്ങയിലെ ഉയര്‍ന്ന അളവിലുള്ള പൊട്ടാസ്യം ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ളവര്‍ക്ക് അത്ഭുതകരമായ ഫലം നല്കും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, തലചുറ്റല്‍, ഛര്‍ദ്ദി എന്നിവയ്ക്ക് പരിഹാരം നല്കുന്നതിനൊപ്പം ശരീരത്തിനും മനസിനും ആശ്വാസം നല്കുകയും ചെയ്യും. മാനസികസംഘര്‍ഷം, സമ്മര്‍ദ്ദം എന്നിവയ്ക്കും നാരങ്ങ ഫലപ്രദമാണ്. ശ്വസനസംബന്ധമായ പ്രശ്നങ്ങളെ ഭേദപ്പെടുത്താനും, ആസ്ത്മയില്‍ നിന്ന് ആശ്വാസം നല്കാനും നാരങ്ങ സഹായിക്കും.

നാരങ്ങാവെള്ളം

നാരങ്ങാവെള്ളം

മൂത്രോദ്പാദനത്തെ വര്‍ദ്ധിപ്പിക്കുന്ന നാരങ്ങവെള്ളം വാതം, സന്ധിവാതം എന്നിവയെ ഭേദപ്പെടുത്താന്‍ സഹായിക്കും. ശരീരത്തില്‍ നിന്ന് ബാക്ടീരിയകളെയും, വിഷാംശങ്ങളെയും പുറന്തള്ളാന്‍ നാരങ്ങവള്ളം ഫലപ്രദമാണ്.

നാരങ്ങാവെള്ളം

നാരങ്ങാവെള്ളം

ആന്‍റി ഓക്സിഡന്‍റുകള്‍, വിറ്റാമിന്‍ സി എന്നിവയുടെ മികച്ച ഉറവിടമായ നാരങ്ങവെള്ളം ശരീരത്തില്‍ സ്വതന്ത്രമൂലകങ്ങള്‍ രൂപപ്പെടുന്നത് തടയും. ഈ സ്വതന്ത്രമൂലകങ്ങള്‍ കോശങ്ങള്‍ക്ക് നാശമുണ്ടാക്കുകയും, ഇലക്ട്രോ​ണുകളെ കയ്യടക്കുകയും ചെയ്യും. ഹാങ്ങോവറിന് മികച്ച ഒരു പരിഹാരം കൂടിയാണിത്.

നാരങ്ങാവെള്ളം

നാരങ്ങാവെള്ളം

വെള്ളം പോലെ കലോറി രഹിതമാണ് നാരങ്ങവെള്ളമെങ്കിലും മികച്ച രുചിയുള്ളതാണ്. രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാനും, മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും, ദഹനത്തെ സഹായിക്കാനും, ചര്‍മ്മത്തെ ശുദ്ധീകരിക്കാനും നാരങ്ങവെള്ളം ഫലപ്രദമാണ്.

നാരങ്ങാവെള്ളം

നാരങ്ങാവെള്ളം

ഇനി പറയുന്ന രീതിയില്‍ രാവിലെ ഉപയോഗിക്കാനുള്ള നാരങ്ങവെള്ളം വീട്ടില്‍ തയ്യാറാക്കാം. ഒരു ഗ്ലാസ്സ് നിറയെ ചൂടോ, തണുപ്പോ ഉള്ള വെള്ളമെടുത്ത് അതില്‍ പകുതി നാരങ്ങയുടെ നീര് പിഴിയുക. ഇത് കലക്കി പഞ്ചസാര ചേര്‍ക്കാതെ കുടിക്കുക. ദഹന പ്രശ്നമുള്ളവര്‍ നാരങ്ങവെള്ളം തയ്യാറാക്കാന്‍ ചൂട് വെള്ളം ഉപയോഗിക്കുക.

Read more about: health ആരോഗ്യം
English summary

Detoxify Body With Lemon Water

Lemon water is not only and energy drink, but it helps to detoxify your body. Read more to know about how lemon water detoxify your body,
X
Desktop Bottom Promotion