For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കപ്ലങ്ങ ആര്‍ത്തവത്തിന്‌ പ്രേരകമോ ?

By Super
|

ആര്‍ത്തവം ക്രമം തെറ്റുന്നത്‌ വളരെ വേദനാ ജനകവും ഏറെ സമ്മര്‍ദ്ദം തരുന്നതുമാണ്‌. ആര്‍ത്തവം ഉണ്ടാവാന്‍ ധാരാളം കപ്ലങ്ങ കഴിച്ചാല്‍ മതിയെന്ന്‌ പണ്ട്‌ പറയാറുണ്ട്‌. ഇതില്‍ എന്തെങ്കിലും വാസ്‌തവം ഉണ്ടോ ? ഒന്നു പരിശോധിച്ചു നോക്കാം.

കപ്ലങ്ങയില്‍ വിറ്റാമിന്‍ എ , കാല്‍സ്യം, പൊട്ടാസ്യം എന്നിവ ധാരാളം ഉണ്ട്‌. കൂടാതെ ഫോലിക്‌ ആസിഡ്‌, വിറ്റാന്‍ ബി-6, വിറ്റാമിന്‍ ബി-1 , റിബോഫ്‌്‌ളാവിന്‍ എന്നീ രൂപങ്ങളില്‍ ധാരാളം വിറ്റാമിന്‍ ബിയും അടങ്ങിയിട്ടുണ്ട്‌. ഇത്തരം വിറ്റാമിനുകളും ധാതുക്കളും കപ്ലങ്ങയെ മികച്ച ഭക്ഷണമാക്കി മാറ്റുന്നു. ഇവ പലതരം അസുഖങ്ങളെ തടയാനും ഭേദമാക്കാനും കപ്ലങ്ങയെ സഹായിക്കും.

Pappaya
കപ്ലങ്ങയില്‍ ധാരാളം ഫൈബറും അടങ്ങിയിട്ടുണ്ട്‌. ഇത്‌ മലബന്ധം തടയാനും ദഹനം എളുപ്പമാക്കാനും സഹായിക്കും. കലോറി കുറവും ഫൈബറും വിറ്റാമനും കൂടുതലും ഉള്ള കപ്ലങ്ങ ശരീര ഭാരം കുറയ്‌ക്കാനുള്ള ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത്‌ നല്ലതാണ്‌.

പ്രതി-ജ്വലന ശേഷി ഉള്ളതിനാല്‍ കപ്ലങ്ങ അസ്ഥിക്ഷതം മൂലമുള്ള വേദന കുറയ്‌ക്കാന്‍ സഹായിക്കും. പ്രതിരോധ ശേഷി കൂട്ടാന്‍ സഹായിക്കുന്ന വിറ്റാമിന്‍ സി കപ്ലങ്ങയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്‌. കപ്ലങ്ങയുടെ കുരുവിന്‌ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ഉള്ളതിനാല്‍ വൃക്കയ്‌ക്കുണ്ടാകുന്ന തകരാറുകള്‍ പ്രതിരോധിക്കാന്‍ സഹായിക്കും. കരളിനെ ശുദ്ധമാക്കുകയും വിഷാംശങ്ങള്‍ നീക്കം ചെയ്യുകയും ചെയ്യും.

ഇതെല്ലാമാണ്‌ കപ്ലങ്ങയില്‍ കണ്ടെത്തിയ പ്രധാന ഗുണങ്ങള്‍. ഇത്തരത്തില്‍ ആര്‍ത്തവ ചക്രം ക്രമത്തിലാകാന്‍ കപ്ലങ്ങ സഹായിക്കും. പച്ച കപ്ലങ്ങയിലടങ്ങിയിട്ടുള്ള ചൂട്‌ ശരീരത്തിലെ ഈസ്‌ട്രോജന്റെ ഉത്‌പാദനം ഉയര്‍ത്താന്‍ പ്രേരകമാകും. ഇത്‌ ആര്‍ത്തവത്തെ സാധാരണമാക്കാന്‍ സഹായിക്കും.

പച്ച കപ്ലങ്ങ ആര്‍ത്തവ സമയത്തെ രക്തയൊഴുക്ക്‌ കൂട്ടുകയും ഗര്‍ഭ പാത്രത്തിലെ പേശികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യും. സ്വാഭാവികമായി ആര്‍ത്തവത്തിന്‌ ഇത്‌ ഇത്തരത്തില്‍ പ്രേരകമാകും.

ആര്‍ത്തവ ചക്രം സാധാരണ നിലയിലാവാന്‍ പച്ച കപ്ലങ്ങയാണ്‌ സഹായിക്കുന്നതെന്ന കാര്യം ശ്രദ്ധിക്കണം. വേവിച്ച കപ്ലങ്ങയ്‌ക്ക്‌ അതിനുള്ള കഴിവില്ല. പച്ച കപ്ലങ്ങ പലതരത്തില്‍ കഴിക്കാം. സാലഡ്‌ രൂപത്തില്‍ കഴിക്കുന്നതാണ്‌ ഉത്തമം. ആര്‍ത്തവം സാധാരണ നിലയിലാവാന്‍ പച്ച കപ്ലങ്ങ വിഭവങ്ങള്‍ പരീക്ഷിച്ചു നോക്കൂ.

English summary

Can Pappaya Really Induce A Periods

Missed menstruation can cause panic and unwanted stress. As a natural remedy, pappaya can induce periods,
Story first published: Sunday, April 13, 2014, 13:48 [IST]
X
Desktop Bottom Promotion