For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദൃഢത നല്‍കും സ്‌തന ലേപനങ്ങള്‍

By Super
|

സ്‌ത്രീകളുടെ രൂപഭംഗിയില്‍ സ്‌തനങ്ങളുടെ വലുപ്പത്തിന്റെയും ദൃഢതയുടെയും സ്ഥാനം വളരെ വലുതാണ്‌. പേശികള്‍ ഇല്ലാത്ത സ്‌തനങ്ങള്‍ കോശങ്ങള്‍ കൊണ്ടും സന്ധിബന്ധങ്ങള്‍ കൊണ്ടും ആണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. പ്രായം കൂടി വരുന്നതും മുലയൂട്ടലും മൂലം സന്ധിബന്ധങ്ങള്‍ വലിയുകയും ചര്‍മ്മം അയയുകയും ചെയ്യുക സ്വാഭാവികമാണ്‌. ഇതോടെ സ്‌തനങ്ങള്‍ അയഞ്ഞ്‌ തൂങ്ങാന്‍ തുടങ്ങും.

ശരിയായ പിന്താങ്ങല്‍ ഇല്ലാത്തതും സ്‌തനങ്ങള്‍ വലിഞ്ഞ്‌ തൂങ്ങാന്‍ കാരണമാകും. സ്‌തനങ്ങളുടെ ദൃഢത നിലനിര്‍ത്തുന്നതിന്‌ സഹായിക്കുന്ന വിവിധ തരം മരുന്നുകളും ചികിത്സകളും ഇന്ന്‌ വിപണികളില്‍ ലഭ്യമാകും എങ്കിലും പ്രകൃതിദത്തവും ജൈവികവുമായ വീട്ടുമരുന്നുകള്‍ ഉപയോഗിക്കുന്നതാണ്‌ കൂടുതല്‍ സുരക്ഷിതം.

എല്ലാത്തരം സ്‌തനങ്ങള്‍ക്കും ഇണങ്ങുന്ന വളരെ എളുപ്പമുള്ള ഔഷധ കൂട്ടുകള്‍ ഉണ്ടാക്കാം. ഒരു ടേബിള്‍സ്‌പൂണ്‍ തൈര്‌, ഒരു മുട്ട, ഒരു ടേബിള്‍ സ്‌പൂണ്‍ വിറ്റാമിന്‍ ഇ എണ്ണ എന്നിവയാണ്‌ ഇതിന്‌ വേണ്ടത്‌. ഇവ ഒരുമിച്ചൊരു പാത്രത്തില്‍ എടുത്ത്‌ ഇളക്കിയതിന്‌ ശേഷം സ്‌തനങ്ങളില്‍ പുരട്ടി തടവുക. അതിന്‌ ശേഷം പഴയ ഷര്‍ട്ട്‌ കൊണ്ട്‌ മൂടി വയ്‌ക്കുക. 20-25 മിനുട്ടിന്‌ ശേഷം ചൂട്‌ വെള്ളത്തില്‍ കഴുകി കളയുക.

സ്‌തനങ്ങള്‍ക്ക്‌ ദൃഢത നല്‍കുന്ന ലേപനങ്ങള്‍

ആപ്പിള്‍

ആപ്പിള്‍

പരമ്പരാഗതമായി ഉപയോഗിച്ച്‌ വരുന്ന ഈ ഔഷധ കൂട്ട്‌ തയ്യാറാക്കാന്‍ കുറച്ച്‌ ചേരുവകളും അല്‍പം സമയവും മാത്രം മതി. രണ്ട്‌ ആപ്പിള്‍ അല്ലെങ്കില്‍ ആപ്പിള്‍ നീര്‌്‌ , 4 കപ്പ്‌ പാല്‍ എന്നിവ ഇതിന്‌ വേണം. ആപ്പിള്‍ ചെറുതായി അരിഞ്ഞത്‌ ഒരു പാത്രത്തിലെടുത്ത്‌ അതിലേക്ക്‌ പാല്‍ ഒഴിക്കുക. കട്ടിയുള്ള കൊഴമ്പ്‌ രൂപത്തില്‍ ആകുന്നത്‌ വരെ ചൂടാക്കുക. ഈ മിശ്രിതം തണുപ്പിച്ചിതന്‌ ശേഷം സ്‌തനങ്ങളില്‍ പുരട്ടുക. പതനഞ്ച്‌ മിനുട്ടുകള്‍ക്ക്‌ ശേഷം ചൂട്‌ വെള്ളത്തില്‍ ഇത്‌ കഴുകി കളയുക. പിന്നീട്‌ തണുത്ത വെള്ളത്തിലും കഴുകുന്നത്‌ ചര്‍മ്മം മുറുകാന്‍ സഹായിക്കും.

ആപ്പിള്‍

ഉലുവ പൊടി

ഉലുവ പൊടി

സ്‌തനങ്ങള്‍ വലുതാകുന്നതിനുവേണ്ടിയുള്ളതാണിത്‌. നാല്‌ ടേബിള്‍ സ്‌പൂണ്‍ ഉലുവപൊടി ആവശ്യത്തിന്‌ വെള്ളം ചേര്‍ത്ത്‌ കുഴമ്പ്‌ രൂപത്തിലാക്കി ഇളക്കി എടുക്കുക. ഈ മിശ്രിതം സ്‌തനങ്ങളില്‍ പുരട്ടി അല്‍പ നേരം വൃത്താകൃതിയില്‍ തടവുക. 20-25 മിനുട്ടുകള്‍ക്ക്‌ ശേഷം ചൂട്‌ വെള്ളത്തില്‍ കഴുകി കളയുക.

 പുളിച്ച വെണ്ണ

പുളിച്ച വെണ്ണ

ഈ ലേപനം സ്‌തനങ്ങളുടെ വളര്‍ച്ചയെ സഹായിക്കുന്നതിന്‌ പുറമെ മേല്‍ നെഞ്ചിലെ ചര്‍മ്മത്തെ പുഷ്‌്‌ടിപ്പെടുത്തുകയും ചെയ്യും. 3- 4 ഔണ്‍സ്‌ സാധാരാണ പുളിച്ച വെണ്ണയും ഒരു മുട്ടയുടെ മഞ്ഞയും ചേര്‍ത്ത്‌ ഇളക്കുക. ഇതിലേക്ക്‌ ഒന്നര ടീ സ്‌പൂണ്‍ നാരങ്ങ നീര്‌ ചേര്‍ത്തതിന്‌ ശേഷം സ്‌തനങ്ങളില്‍ പുരട്ടുക. അര മണിക്കൂറിന്‌ ശേഷം ചൂടു വെള്ളം കൊണ്ട്‌ കഴുകുക.

 പെരുഞ്ചീരക എണ്ണ

പെരുഞ്ചീരക എണ്ണ

3 ടേബിള്‍ സ്‌പൂണ്‍ പെരുഞ്ചീരകം അര കപ്പ്‌ മീനെണ്ണ ( കോഡ്‌ ലിവര്‍ ഓയില്‍) ചേര്‍ത്ത്‌ ഒരു ചെറിയ പാത്രത്തിലെടുത്ത്‌ ചൂടാക്കുക. പെരുഞ്ചീരകത്തിന്‌ ചുവന്ന നിറം ആയി കഴിയുമ്പോള്‍ എണ്ണ അരിച്ചെടുക്കുക. പുരട്ടാന്‍ പാകത്തിന്‌ ചൂടാകുമ്പോള്‍ സ്‌തനങ്ങളില്‍ തേയ്‌ക്കുക. അര മണിക്കൂറിന്‌ ശേഷം ചൂട്‌ വെള്ളത്തില്‍ കഴുകി കളയുക.

പച്ചക്കറി, കാരറ്റ്‌ , ഇഞ്ചിപ്പുല്ല്‌, പുതിന എണ്ണകള്‍ പോലെ നിങ്ങള്‍ക്കിഷ്ടമുള്ള എണ്ണ ഉപയോഗിക്കാം. വീര്യം കൂടുതല്‍ ഉള്ളതിനാല്‍ ഇഞ്ചിപ്പുല്ല്‌, പുതിന എണ്ണകള്‍ രണ്ട്‌ തുള്ളിയില്‍ കൂടുതല്‍ ഉപയോഗിക്കരുത്‌. പുകച്ചിലുണ്ടാകാന്‍ കാരണമാകും.ഇവ മറ്റ്‌ സസ്യ എണ്ണകള്‍ക്കൊപ്പം ഉപയോഗിക്കുക.

മാതള നാരങ്ങ

മാതള നാരങ്ങ

ദൃഢത നല്‍കാനുള്ള സവിശേഷതയുടെ പേരില്‍ അറിയപ്പെടുന്ന മാതള നാരങ്ങ വാര്‍ദ്ധക്യ ലക്ഷണങ്ങള്‍ കുറയ്‌ക്കാനുള്ള വിവിധ ക്രീമുകളില്‍ ഉപയോഗിക്കുന്നുണ്ട്‌. പ്രകൃതി ദത്തമായ രീതിയില്‍ ഇത്‌ ഉപയോഗിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്‌. മാതള നാരങ്ങയുടെ തൊലി കുഴമ്പ്‌ രൂപത്തിലാക്കി ചൂട്‌ കടുകെണ്ണ ചേര്‍ത്ത്‌ ഇളക്കുക. എല്ലാ രാത്രിയിലും ഈ എണ്ണ സ്‌തനങ്ങളില്‍ പുരട്ടി വൃത്താകൃതയില്‍ തടവുക. ഏതാനം ആഴ്‌ചകള്‍ക്കുള്ളില്‍ തന്നെ സ്‌തനങ്ങള്‍ ദൃഢമാകാന്‍ ഇത്‌ സഹായിക്കും.

വെള്ളരിക്കയും മുട്ടയുടെ മഞ്ഞയും

വെള്ളരിക്കയും മുട്ടയുടെ മഞ്ഞയും

വെള്ളരിക്ക ചര്‍മ്മത്തിന്റെ നിറം കൂട്ടാന്‍ സഹായിക്കും. ഇതിനാലാണ്‌ സൗന്ദര്യ ചികിത്സയില്‍ ഇത്‌ മുഖലേപനമായി ഉപയോഗിക്കുന്നത്‌. മുട്ടയുടെ മഞ്ഞയില്‍ ധാരാളം ധാതുക്കളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്‌. ഇവ രണ്ടും ചേര്‍ന്ന്‌ താഴെയുള്ള പേശികള്‍ക്ക്‌ ആവശ്യമുള്ള പോഷകങ്ങള്‍ നല്‍കുകയും ചര്‍മ്മത്തെ മുറുക്കുകയും ചെയ്യും. ഇത്‌ സ്വാഭാവികമായി തന്നെ സ്‌തനങ്ങളെ ഉയര്‍ത്തും. അതിനാല്‍ എല്ലാ ദിവസവും വെള്ളരിക്കയും മുട്ടയുടെ മഞ്ഞയും ചേര്‍ത്തിളക്കിയ മിശ്രിതം സ്‌തനങ്ങള്‍ക്ക്‌ ചുറ്റും പുരട്ടുക.

 ഒലിവ്‌ എണ്ണ

ഒലിവ്‌ എണ്ണ

ഇതിന്‌ നിരവധി പോഷക ഗുണങ്ങളുണ്ട്‌. ചര്‍മ്മത്തിന്റെ നിറവും മുറുക്കവും കൂട്ടാന്‍ ഒലിവ്‌ എണ്ണ സഹായിക്കും. ദിവസവും ഒലിവ്‌ എണ്ണ തേച്ച്‌ സ്‌തനങ്ങള്‍ തടവിയാല്‍ ഏതാനം ദിവസങ്ങള്‍ക്കുള്ളില്‍ ഫലം ലഭിക്കും.

ഐസ്‌ മസ്സാജിങ്‌

ഐസ്‌ മസ്സാജിങ്‌

സ്‌തനങ്ങള്‍ ഉയര്‍ത്തുന്നതിനും ദൃഢത നല്‍കുന്നതിനും ഐസ്‌ മസ്സാജിങ്‌ വളരെ ഫലപ്രദമാണ്‌. രണ്ട്‌ ഐസ്‌ ക്യൂബുകള്‍ എടുത്ത്‌ സ്‌തനങ്ങള്‍ക്ക്‌ ചുറ്റും വൃത്താകൃതിയില്‍ തലോടുക. സ്‌തന ചര്‍മ്മം ലോലമായതിനാല്‍ കുറഞ്ഞത്‌ ഒരുമിനുട്ട്‌ നേരത്തേയ്‌ക്ക്‌ മാത്രമെ ചെയ്യാവു. സ്‌തന ചര്‍മ്മത്തിന്‌ നിറം നല്‍കാനും ഇത്‌ സഹായിക്കും.

 ദേഹ സ്ഥിതി

ദേഹ സ്ഥിതി

ഇരിക്കുമ്പോഴും നില്‍ക്കുമ്പോഴും ദേഹത്തിന്റെ സ്ഥിതി ശരിയായ രീതിയിലാണന്ന്‌ ഉറപ്പ്‌ വരുത്തുക. നിങ്ങള്‍ മുന്നോട്ട്‌ കൂനി തോളുകള്‍ താഴ്‌ത്തുകയാണെങ്കില്‍ സ്വാഭിവകമായി സ്‌തനങ്ങളും തൂങ്ങും. കൂനാതെ നേരെ ഇരിക്കാന്‍ ശീലിക്കുന്നത്‌ സ്‌തനങ്ങള്‍ ഉയര്‍ന്നിരിക്കാന്‍ സഹായിക്കും.

അനുയോജ്യമായ ബ്രാ ധരിക്കുക

അനുയോജ്യമായ ബ്രാ ധരിക്കുക

അനുയോജ്യമായ ബ്രായാണ്‌ ധരിക്കുന്നതെന്ന്‌ എപ്പോഴും ഉറപ്പ്‌ വരുത്തുക. പഴയത്‌ ഉപേക്ഷിച്ച്‌ സ്‌തനങ്ങളെ പൂര്‍ണമായി പിന്താങ്ങുന്ന ബ്രാ ഉപയോഗിക്കുക.

ശരീര ഭാരം

ശരീര ഭാരം

ശരീര ഭാരത്തില്‍ എപ്പോഴും മാറ്റം വരുന്നില്ലന്ന്‌ ഉറപ്പ്‌ വരുത്തുക. അനാവശ്യമായ വലിച്ചില്‍ പാടുകള്‍ ചര്‍മ്മത്തില്‍ ഉണ്ടാകുന്നതിനും സ്‌തനങ്ങള്‍ തൂങ്ങുന്നതിനും ഇത്‌ കാരണമാകും.

പുഷ്‌ അപ്‌

പുഷ്‌ അപ്‌

സ്‌തനങ്ങള്‍ക്ക്‌ ദൃഢത നല്‍കാനുള്ള എളുപ്പ വഴികളില്‍ ഒന്നാണിത്‌.

എല്ലാ ദിവസവും പുഷ്‌ അപ്‌ ചെയ്യുക. സ്‌തനങ്ങള്‍ക്ക്‌ താഴെയുള്ള പേശികള്‍ക്ക്‌ ബലം കിട്ടാന്‍ ഇത്‌ സഹായിക്കും. നെഞ്ചിന്‌ ചുറ്റുമുള്ള കൊഴുപ്പ്‌ കുറയാനും ഇത്‌ സഹായിക്കുകയും സ്‌തനങ്ങള്‍ക്ക്‌ ദൃഢത നല്‍കുകയും ചെയ്യും. സ്തനഭംഗിയില്‍ താരങ്ങള്‍

ഞങ്ങളുടെ ഫേസ്‌ബുക്‌ പേജ്‌ ലൈക്‌ ചെയ്യൂ, ഷെയര്‍ ചെയ്യൂ

Read more about: breast സ്‌തനം
English summary

Breast Masks For Firmness

Here are some breast masks for firmness of breast. Try these and keep your breast sagging and wrinkle free,
Story first published: Saturday, October 4, 2014, 8:41 [IST]
X
Desktop Bottom Promotion