For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രക്തദാനത്തിന്റെ ആരോഗ്യവശങ്ങള്‍

|

മനുഷ്യശരീരത്തിലെ പല ഘടകങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് രക്തം. ശരീരത്തില്‍ രക്തത്തിലെ അളവ് കുറഞ്ഞാല്‍ അനീമിയ അടക്കമുള്ള ധാരാളം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്യും.

രക്തത്തിന് പ്രാധാന്യമേറുന്നതു വഴി രക്തദാനത്തിനും പ്രാധാന്യമേറുന്നു. ഇത് മറ്റൊരാളുടെ ജീവന്‍ രക്ഷിയ്ക്കുകയെന്നതു വഴി മാത്രമല്ല, നമുക്ക് മാനസിക സംതൃപ്തിയും ഇതിലുപരിയായി ആരോഗ്യവും നല്‍കുന്നു.

മെലിയാന്‍ സൂപ്പുകള്‍മെലിയാന്‍ സൂപ്പുകള്‍

പുരുഷന്മാര്‍ക്ക് മൂന്നു മാസത്തിലൊരിയ്ക്കലും സ്ത്രീകള്‍ക്ക് നാലു മാസത്തിലൊരിയ്ക്കലും രക്തം ദാനം ചെയ്യാവുന്നതാണ്.

രക്തദാനത്തിന്റെ ആരോഗ്യമേന്മകള്‍ എന്തെല്ലാമെന്നു നോക്കൂ,

ഹൃദയാഘാത സാധ്യത കുറക്കാം

ഹൃദയാഘാത സാധ്യത കുറക്കാം

നിശ്ചിത ഇടവേളകളില്‍ രക്തം ദാനം ചെയ്യുന്നതിലൂടെ ദാതാവിന് ഹൃദയാരോഗ്യം സംരക്ഷിക്കാനാകും. രക്തത്തില്‍ ഇരുമ്പിന്റെ അംശം കൂടുന്നത് ഹൃദ്രോഗങ്ങള്‍ക്ക് ഇടയാക്കും, അതിനാല്‍ ആവശ്യമായ ഇരുമ്പിന്റെ അളവ് ക്രമപ്പെടുത്താന്‍ രക്തദാനത്തിലൂടെ സാധിക്കും.

പക്ഷാഘാതം

പക്ഷാഘാതം

കൃത്യമായ ഇടവേളകളില്‍ രക്തം ദാനം ചെയ്യുന്നവരില്‍ പക്ഷാഘാതം ഉണ്ടാകാനുള്ള സാധ്യതയും കുറവാണ്. ഇരുമ്പ് അധികമാകുന്നത് രക്തം കട്ടയാകുന്നതിനും സ്വതന്ത്രറാഡിക്കലുകളുടെ നാശത്തിനും കാരണമാകുന്നു.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

ഇത് കൊളസ്‌ട്രോളും കുറക്കുന്നു.

രക്തസമ്മര്‍ദം

രക്തസമ്മര്‍ദം

രക്തസമ്മര്‍ദം കുറയ്ക്കാനും രക്തദാനം സഹായിക്കുന്നു.

കലോറി കുറക്കുന്നു

കലോറി കുറക്കുന്നു

ശരീരത്തിലെ കലോറികളെ ബേണ്‍ ചെയ്യാനും അത് വഴി ശരീരത്തിന് ഫിറ്റ്‌നസ് പ്രദാനം ചെയ്യാനും ഇതിലൂടെ സാധിക്കുന്നു. 450 മില്ലി ലിറ്റര്‍ രക്തം ദാനം ചെയ്യുമ്പോള്‍ സ്വീകര്‍ത്താവിന്റെ ശരീരത്തില്‍ നിന്നും 650 കലോറിയാണ് നീക്കം ചെയ്യപ്പെടുന്നത്.

രക്താണുക്കള്‍

രക്താണുക്കള്‍

രക്തദാനം നടത്തുന്നത് വഴി ദാതാവില്‍ പുതിയ രക്താണുക്കള്‍ രൂപപ്പെടുന്നു. രക്തദാനം കഴിഞ്ഞ് 48 മണിക്കൂറിനുള്ളില്‍ പുതിയ രക്തകോശങ്ങള്‍ ഉത്പാദിപ്പിക്കപ്പെട്ട് തുടങ്ങും. രക്തം ദാനം ചെയ്ത സമയത്ത് നഷ്ടപ്പെട്ട അരുണരക്താണുക്കളുടെ സ്ഥാനത്ത് ഒന്ന് രണ്ട് മാസത്തിനുള്ളില്‍ പുതിയ അരുണരക്താണുക്കള്‍ രൂപമെടുക്കുകയും ചെയ്യും. ഇത്തരത്തില്‍ ഇടവേളകളിലായി പുതിയ രക്താണുക്കള്‍ രൂപപ്പെടുന്നത് ആരോഗ്യത്തോടെയിരിക്കാനും കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കാനും സഹായിക്കുന്നു.

അര്‍ബുദ സാധ്യത

അര്‍ബുദ സാധ്യത

അര്‍ബുദം ശരീരത്തിന്റെ പലഭാഗങ്ങളേയും ബാധിക്കാവുന്ന രോഗമാണ്. എന്നാല്‍ രക്തദാനത്തിലൂടെ അര്‍ബുദസാധ്യതേയും കുറക്കാനാകുമെന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്. പ്രധാനമായും കരള്‍, ശ്വാസകോശം, വയര്‍, തൊണ്ട, വന്‍കുടല്‍ എന്നിവിടങ്ങളിലുണ്ടായേക്കാവുന്ന അര്‍ബുദങ്ങളെ ഒരു പരിധി വരെ തടയാന്‍ രക്തദാനത്തിന് സാധിക്കും.

സൗജന്യരക്തപരിശോധന

സൗജന്യരക്തപരിശോധന

രക്തം ദാനം ചെയ്യുമ്പോള്‍ ദാതാവിന്റെ രക്തം പരിശോധനക്ക് വിധേയമാക്കുന്നതാണ്. ഈ അവസരത്തില്‍ എച്ച്ബി ലെവലും മറ്റെന്തെങ്കിലും അസുഖങ്ങളുണ്ടോ എന്നും പരിശോധിക്കാറുണ്ട്. അത് വഴി ദാതാവിന് സ്വന്തം ആരോഗ്യസ്ഥിതി സ്വയം മനസ്സിലാക്കാനുള്ള അവസരവും ലഭിക്കുന്നു.

English summary

Blood Donation Health Benefits

There are many health benefits of donating blood. To know more about the benefits of donating blood, read on..
X
Desktop Bottom Promotion