വയറ്റിലെ കൊഴുപ്പ്, ചില യാഥാര്‍ത്ഥ്യങ്ങള്‍

Posted By: Super
Subscribe to Boldsky

അമിതവണ്ണം നേരിടുന്നവര്‍ പ്രധാനമായും പരാതിപ്പെടുന്നതാണ് വയറിലെ കൊഴുപ്പ്. ഇത് എങ്ങനെ പരിഹരിക്കാം എന്നതിനെ സംബന്ധിച്ച് പല സങ്കല്പങ്ങളും യാഥാര്‍ത്ഥ്യങ്ങളും പ്രചരിക്കുന്നുണ്ട്.

നിങ്ങളുടെ ഉദ്ദേശം സഫലമാക്കാന്‍ സഹായിക്കുന്ന പത്ത് കാര്യങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

വയറിലെ കൊഴുപ്പ്

വയറിലെ കൊഴുപ്പ്

വയറിലെ കൊഴുപ്പ് മറ്റ് ഭാഗങ്ങളിലേതിനേക്കാള്‍ ഗൗരവമേറിയതാണ് - മനുഷ്യശരീരത്തില്‍ ഏത് തരം കൊഴുപ്പുകളും കൂടുതലോ കുറവോ ആയി അടിഞ്ഞിരിക്കുന്നു എന്നതല്ല അത് എവിടെയാണ് അടിഞ്ഞിരിക്കുന്നത് എന്നതാണ് പ്രധാനപ്പെട്ട വസ്തുത.

അപകടകരം

അപകടകരം

വയറ്റിലെ കൊഴുപ്പ് ഏറെ അപകടകരമാണ്. കാരണം ശരീരത്തിലെ ശരീരത്തിലെ പല പ്രധാന അവയവങ്ങളെയും ചുറ്റിയാണ് ഇതുള്ളത്. അവയാകട്ടെ അടിവയറിലായാണ് സ്ഥിതി ചെയ്യുന്നതും. വയറിലും സമീപത്തും അടിഞ്ഞിരിക്കുന്ന കൊഴുപ്പ് അവയോടടുത്തുള്ള അവയവങ്ങളില്‍ ദോഷകരമായ ഹോര്‍മോണുകള്‍ ഉറവെടുക്കാന്‍ കാരണമാകും.

ഇരിക്കുന്നത്

ഇരിക്കുന്നത്

ഏറെ സമയം ഇരിക്കുന്നത് വയറ്റില്‍ കൊഴുപ്പ് കൂടാനിടയാക്കും - നിശ്ചലമായ രീതിയില്‍ ഏറെ സമയം ഇരിക്കുന്നത് അമേരിക്കയില്‍ ഈ പ്രശ്നം വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്.

ടി.വി

ടി.വി

ഏറെ സമയം ടി.വി കണ്ടിരിക്കുന്നത് കൊഴുപ്പ് കൂട്ടാനിടയാക്കും. ടി.വി കാണുന്ന സമയം കുറയ്ക്കുകയും ലഘുഭക്ഷണങ്ങളുടെ അളവ് കുറയ്ക്കുന്നതും സഹായകരമാകും.

ടി.വി കാണുന്ന സമയം പകുതിയായി കുറച്ചാല്‍ ഭക്ഷണത്തിലൂടെയെത്തുന്ന 100 കലോറി കുറയ്ക്കാനാകും. ഇത് ഓരോ 35 ദിവസത്തിലും ഒരു പൗണ്ട് കുറയുന്നതിന് സമമാണ്.

നടക്കുക

നടക്കുക

ആഴ്ചയില്‍ ഒരു തവണയെങ്കിലും നടക്കാന്‍ പോകുന്നത് ഏറെ ഫലപ്രദമാണ്. ആഴ്ചയില്‍ മൂന്ന് മണിക്കൂര്‍ ഇതിനായി മാറ്റി വെയ്ക്കുന്നത് മികച്ച ഫലം നല്കും.

മാനസിക സമ്മര്‍ദ്ധം

മാനസിക സമ്മര്‍ദ്ധം

മാനസിക സമ്മര്‍ദ്ധം വയറ്റിലെ കൊഴുപ്പ് വര്‍ദ്ധിപ്പിക്കും - ജീവിതം ഓരോരുത്തരെയും സംബന്ധിച്ച് സംഘര്‍ഷഭരിതമാണ്. ഇത് ഓരോരുത്തരെയും സംബന്ധിച്ച് കൂടിയും കുറഞ്ഞുമിരിക്കും. മാനസികസമ്മര്‍ദ്ധം അനുഭവപ്പെടുമ്പോള്‍ ശരീരത്തില്‍ കോര്‍ട്ടിസോള്‍ ഉയര്‍ന്ന അളവില്‍ പുറപ്പടും. ഇത് വിശപ്പ് വര്‍ദ്ധിപ്പിക്കാനിടയാക്കുന്നതാണ്. ഇത്തരം അവസരത്തില്‍ വിശപ്പ് മാറ്റുന്നതിന് ഉയര്‍ന്ന തോതില്‍ കലോറിയും, കൊഴുപ്പും അടങ്ങിയ ഭക്ഷണമാകും കഴിക്കുക.

റിലാക്സ്

റിലാക്സ്

അടുത്ത തവണ മാനസികസമ്മര്‍ദ്ധം വര്‍ദ്ധിക്കുമ്പോള്‍ കണ്ണുകളടച്ച് സ്വന്തം ശ്വസനം കേള്‍ക്കുന്ന തരത്തില്‍ അല്പസമയം ശാന്തമായിരിക്കുക. ജീവിതത്തില്‍ തമാശകള്‍ കണ്ടെത്താനും ശ്രമിക്കുക. നന്നായി ചിരിക്കുന്നത് ശരീരത്തിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും രക്തക്കുഴലുകളെ റിലാക്സ് ചെയ്യുകയും കോര്‍ട്ടിസോളിന്‍റെ തോത് കുറയ്ക്കുകയും ചെയ്യും.

അടിവയറിനുള്ള വ്യായാമം

അടിവയറിനുള്ള വ്യായാമം

അടിവയറിനുള്ള വ്യായാമം കൊഴുപ്പ് കുറയ്ക്കില്ല - വയറിലെ കൊഴുപ്പ് കുറയ്ക്കാനായി വ്യായാമം ഫലപ്രദമാകും എന്ന് വിശ്വാസമുണ്ട്. എന്നാല്‍ ഇതിനായി പണം ചെലവഴിക്കുന്നത് പാഴ്ചെലവാണ്. അടിവയറിനുള്ള വ്യായാമങ്ങള്‍ ചെയ്യുന്നത് വഴി വയറ്റിലെ കൊഴുപ്പ് കുറയ്ക്കാനാകില്ല. ഇവ ശരീരത്തിലെ പല ഭാഗങ്ങളിലെയും പേശികളെ ശക്തിപ്പെടുത്തുന്നതിനായുള്ളതാണ്. സിറ്റപ്പും, ക്രഞ്ചുകളും അടിവയറിലെ പേശികളെ ശക്തിപ്പെടുത്തും. എന്നാല്‍ കൊഴുപ്പ് കുറയ്ക്കില്ല.

നടത്തം, ജോഗിങ്ങ്, ഓട്ടം,

നടത്തം, ജോഗിങ്ങ്, ഓട്ടം,

വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ കഠിനമായ വ്യായാമങ്ങള്‍ അവശ്യമില്ല - പല ടെലിവിഷന്‍ ഷോകളിലും കൊഴുപ്പകറ്റാനും ശരീരം മെലിയാനും കഠിനമായ വ്യായാമങ്ങള്‍ ചെയ്യുന്നത് കാണിക്കാറുണ്ട്. എന്നാല്‍ ഇത്തരം വ്യായാമങ്ങള്‍ കൊഴുപ്പ് കുറയ്ക്കാന്‍ ആവശ്യമില്ല. സാധാരണമായ നടത്തം, ജോഗിങ്ങ്, ഓട്ടം, ജിംനേഷ്യത്തിലെ വ്യായാമം എന്നിവ വയറ്റിലെ കൊഴുപ്പ് വേഗത്തില്‍ കുറയ്ക്കും.

കലോറി

കലോറി

കലോറി കണക്കാക്കുന്നത് ഫലപ്രദമല്ല - ദിവസേനയുള്ള ഭക്ഷണക്രമത്തില്‍ കലോറി കണക്കാക്കി മാറ്റങ്ങള്‍ വരുത്തുക വഴി ശരീരഭാരവും കൊഴുപ്പും നിയന്ത്രിക്കാന്‍ സഹായിക്കുന്ന പദ്ധതികളും, പ്രോഗ്രാമുകളുമുണ്ട്. കലോറി കുറയ്ക്കുന്നത് വഴി കൊഴുപ്പ് കുറയ്ക്കുക സാധ്യമല്ല എന്നതാണ് വസ്തുത. നിങ്ങള്‍ എത്രത്തോളം കഴിക്കുന്നു എന്നതിനേക്കാള്‍ എന്ത് കഴിക്കുന്നു എന്നതാണ് പ്രധാനപ്പെട്ട കാര്യം.

കൊഴുപ്പിന്‍റെ അളവ്

കൊഴുപ്പിന്‍റെ അളവ്

കഴിക്കുന്ന കൊഴുപ്പിന്‍റെ അളവ് കുറയ്ക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കും - മിക്കവാറും ആളുകള്‍ കൊഴുപ്പുകളെയെല്ലാം ഒരേ ഗണത്തിലാണ് ഉള്‍പ്പെടുത്താറ്. എന്നാല്‍ ആരോഗ്യകരവും അല്ലാത്തതുമായ കൊഴുപ്പുകള്‍ ആഹാരത്തിലുണ്ട്. ഇതില്‍ അരോഗ്യകരമായ കൊഴുപ്പുകള്‍ ശരീരത്തെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കും. കലോറി ഉപയോഗം നിയന്ത്രിക്കുന്നത് വയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കാത്തത് പോലെ തന്നെ, കൊഴുപ്പുകള്‍ കുറയ്ക്കുന്നതും ഫലപ്രദമാകില്ല. ആരോഗ്യകരമായ കൊഴുപ്പിന് ഉദാഹരണമായി പറയുന്നതിലൊന്ന് മെഡിറ്ററേനിയന്‍ ശൈലിയാണ്. ഇതില്‍ ഒലിവ് ഓയിലും, അണ്ടിപ്പരിപ്പ് വര്‍ഗ്ഗങ്ങളും സമൃദ്ധമായി ഉള്‍പ്പെടുന്നു.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ചില ഭക്ഷണങ്ങള്‍ വയറ്റില്‍ കൊഴുപ്പടിയുന്നത് വര്‍ദ്ധിപ്പിക്കും - ചില ആഹാരപദാര്‍ത്ഥങ്ങള്‍ കൂടുതല്‍ ഉപദ്രവകരമാകുന്നവയാണ്. എന്നാല്‍ വയറില്‍ കൊഴുപ്പ് ശേഖരിക്കപ്പെടുന്നത് സമര്‍ത്ഥമായി തടയാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളുണ്ട്.

അത്തരത്തിലൊന്നാണ് ആപ്പിള്‍ സിഡെര്‍ വിനെഗര്‍. ഇത് ദിവസവും ഒന്നോ രണ്ടോ സ്പൂണ്‍ ഉപയോഗിച്ചവരില്‍ കൊഴുപ്പ് കുറയുന്നതായി കണ്ടെത്തി. ഈ പരീക്ഷണത്തില്‍ ഉള്‍പ്പെട്ടവരെല്ലാം ഒരേ ഭക്ഷണക്രമവും, വ്യായാമങ്ങളും ചെയ്യുന്നവരായിരുന്നു. ശരീരത്തിലെ കലോറി വര്‍ദ്ധിപ്പിക്കാനും, കൊഴുപ്പ് എരിച്ച് കളയാനും ഗ്രീന്‍ ടീയിലെ കാറ്റെച്ചിന്‍സും സഹായിക്കും.

പൗണ്ടിലല്ല, ഇഞ്ചില്‍

പൗണ്ടിലല്ല, ഇഞ്ചില്‍

കൊഴുപ്പ് കുറയുന്ന അളവ് പൗണ്ടിലല്ല, ഇഞ്ചില്‍ വേണം കണക്കാക്കാന്‍ - ശരീരഭാരം കുറയ്ക്കാന്‍ ശ്രമപ്പെടുന്നവരോട് ചോദിച്ചാല്‍ ബാത്ത്റൂം സ്കെയിലാണ് അവരുടെ പ്രധാന ശത്രു എന്നാണ് പറയുക. മുന്‍ ദിവസത്തേക്കാള്‍ കൂടിയ അളവ് കാണുന്നത് അവരെ സംബന്ധിച്ച് സുഖകരമായ കാര്യമല്ല. ആഹാരനിയന്ത്രണവും, വ്യായാമവും ചെയ്യുന്ന അവസരത്തില്‍ ഇങ്ങനെ കൂടുന്നതായി കാണുന്നത് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കും. വയറിലെ കൊഴുപ്പളക്കാന്‍ ഇഞ്ച് അടിസ്ഥാനത്തില്‍ നോക്കണം.

അധികം ഭക്ഷണം കഴിച്ചും വ

അധികം ഭക്ഷണം കഴിച്ചും വ

അധികം ഭക്ഷണം കഴിച്ചും വയര്‍ കുറയ്ക്കാം - ഭക്ഷണം കൂടുതലായി കഴിക്കുമ്പോഴും ശരീരഭാരം കുറയ്ക്കാം. ഭക്ഷണം ഇടയ്ക്കിടെ ചെറിയ അളവില്‍ കഴിക്കുകയാണ് വേണ്ടത്. അതിന് ഒരു പുതിയ ഭക്ഷണക്രമം ആവശ്യമാണ്.

വയര്‍ കുറയ്ക്കാന്‍ ചില വഴികള്‍

പരമ്പരാഗതമായി മൂന്ന് നേരമുള്ള ഭക്ഷണങ്ങളാണല്ലോ പ്രധാനമായും ഉള്ളത്. പ്രാതല്‍, ഉച്ചഭക്ഷണം, അത്താഴം എന്നിങ്ങനെ. അഞ്ചോ ആറോ തവണയായി കുറഞ്ഞ അളവില്‍ ഭക്ഷണം കഴിക്കുന്നയാള്‍ക്ക് ദിവസം മൂന്ന് നേരം വലിയ അളവില്‍ ഭക്ഷണം കഴിക്കുന്ന ആളേക്കാള്‍ കൊഴുപ്പ് കുറവായിരിക്കും എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.

Read more about: weight തടി
English summary

Belly Fat Facts

There are certain facts about belly fat. Know about these facts to reduce belly fat,