For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എബോള തടയാന്‍ 8 വഴികള്‍

By Super
|

ശ്രദ്ധിച്ചില്ലെങ്കില്‍ നല്ല ആരോഗ്യമുള്ളവര്‍ക്ക്‌ പോലും എബോള രോഗം പിടിപെടാം. ഫലപ്രദമായ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയാണ്‌ അപകടകാരിയായ ഈ രോഗത്തെ അകറ്റി നിര്‍ത്താനുള്ള ഏകമാര്‍ഗ്ഗം.

എബോളബാധ തടയാന്‍ ഓരോരുത്തരും പാലിക്കേണ്ട മുന്‍കരുതലുകള്‍ അറിയുക.

1. എബോളയെ അറിയുക

1. എബോളയെ അറിയുക

രോഗലക്ഷണങ്ങള്‍, പകരുന്നവിധം, പ്രതിരോധം എന്നിവയെ കുറിച്ച്‌ മനസ്സിലാക്കുകയാണ്‌ എബോള തടയുന്നതിനുള്ള ആദ്യപടി. എബോള പൊട്ടിപ്പുറപ്പെട്ട പശ്ചിമ ആഫ്രിക്കയില്‍ നിന്ന്‌ വരുന്നവരും അവിടേക്ക്‌ പോകുന്നവരും ഇത്തരം കാര്യങ്ങള്‍ വ്യക്തമായി അറിഞ്ഞിരിക്കണം.

2. ശുചിത്വം പാലിക്കുക

2. ശുചിത്വം പാലിക്കുക

എബോള പ്രതിരോധത്തില്‍ വ്യക്തി ശുചിത്വത്തിന്‌ വലിയ പ്രാധാന്യമുണ്ട്‌. ശരീരത്തിന്റെ ഏത്‌ ഭാഗം വഴിയാണ്‌ എബോള വൈറസ്‌ അകത്ത്‌ കടക്കുന്നത്‌ എന്നതിനെ കുറിച്ച്‌ ഇപ്പോഴും കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ത്വക്ക്‌, കണ്ണുകള്‍ എന്നിവ വഴിയാണ്‌ എബോള വൈറസുകള്‍ ശരീരത്തില്‍ പ്രവേശിക്കുന്നതെന്ന്‌ ഏറെക്കുറെ വ്യക്തമായിട്ടുണ്ട്‌. ആഹാരം, വെള്ളം എന്നിവ വഴിയും രോഗാണുക്കള്‍ ശരീരത്തിലെത്താം. അതുകൊണ്ട്‌ ആഹാരത്തിന്‌ മുമ്പ്‌ കൈകള്‍ നന്നായി കഴുകുക. പാത്രങ്ങളും മറ്റും അണുവിമുക്തമാക്കുക. മാസ്‌ക്‌ ഉപയോഗിക്കുന്നത്‌ രോഗാണുവിന്റെ വ്യാപനം തടയാന്‍ സഹായിക്കും. രോഗബാധ കണ്ടെത്തിയ സ്ഥലങ്ങള്‍ക്ക്‌ സമീപം താമസിക്കുന്നവര്‍ ഇത്‌ പ്രത്യേകം ശ്രദ്ധിക്കുക.

3. രക്തവും മറ്റ്‌ സ്രവങ്ങളും

3. രക്തവും മറ്റ്‌ സ്രവങ്ങളും

രോഗം ബാധിച്ചവരുടെ രക്തം, ശുക്ലം, ഉമിനീര്‍, മൂത്രം, മലം, ഛര്‍ദ്ദില്‍ തുടങ്ങിയ എല്ലാ ശരീരസ്രവങ്ങളില്‍ നിന്നും എബോള മറ്റുള്ളവരിലേക്ക്‌ പകരും. രോഗബാധിതരുടെ ശരീരസ്രവങ്ങളുമായും അവര്‍ക്ക്‌ കുത്തിവയ്‌പ്പെടുത്ത സൂചി തുടങ്ങിയവയുമായി അടുത്ത്‌ ഇടപഴകേണ്ടി വരുന്ന ആരോഗ്യപ്രവര്‍ത്തകര്‍, ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ മതിയായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്‌.

4. മുറിവുകള്‍ അവഗണിക്കരുത്‌

4. മുറിവുകള്‍ അവഗണിക്കരുത്‌

മുറിവുകളിലൂടെയും മറ്റും എബോള വൈറസ്‌ ശരീരത്തില്‍ കടക്കാം. അതുകൊണ്ട്‌ ചെറിയ മുറിവുകള്‍ പോലും നന്നായി കെട്ടിവച്ച്‌ ശരിയായ രീതിയില്‍ ചികിത്സിക്കണം.

5. ആള്‍ക്കൂട്ടം സൂക്ഷിക്കുക

5. ആള്‍ക്കൂട്ടം സൂക്ഷിക്കുക

രോഗബാധയുള്ളവരുമായി അടുത്തിടപഴകുന്നത്‌ എബോള പിടിപെടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. അതുകൊണ്ട്‌ രോഗബാധിതരെ മറ്റുള്ളവരില്‍ നിന്ന്‌ മാറ്റി പാര്‍പ്പിക്കുക.

6. സുരക്ഷാ മുന്‍കരുതലുകള്‍

6. സുരക്ഷാ മുന്‍കരുതലുകള്‍

ആരോഗ്യ പ്രവര്‍ത്തകരും ആശുപത്രി ജീവനക്കാരും കൈയ്യുറകള്‍, പ്രത്യേകതരം മാസ്‌കുകള്‍, വസ്‌ത്രങ്ങള്‍ എന്നിവ നിര്‍ബന്ധമായും ധരിച്ചിരിക്കണം. അല്ലെങ്കില്‍ എബോള വൈറസ്‌ ബാധിക്കാനുള്ള സാധ്യതയേറും. എബോള പടര്‍ന്നുപിടിക്കുന്ന പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്കും മുന്‍കരുതല്‍ എന്ന നിലയില്‍ കൈയ്യുറകളും മാസ്‌കും ധരിക്കാവുന്നതാണ്‌.

7. ഇറച്ചി നന്നായി വേവിക്കുക

7. ഇറച്ചി നന്നായി വേവിക്കുക

മൃഗങ്ങളില്‍ നിന്നാണ്‌ എബോള വൈറസ്‌ മനുഷ്യരിലേക്ക്‌ പടരുന്നത്‌. വവ്വാലുകളിലാണ്‌ ഈ വൈറസുകളെ കൂടുതലായി കാണുന്നതെങ്കിലും മറ്റ്‌ മൃഗങ്ങളെയും ഇത്‌ ബാധിക്കാറുണ്ട്‌. അതുകൊണ്ട്‌ നന്നായി വേവിക്കാത്ത ഇറച്ചി ഒഴിവാക്കുക.

8. അനാവശ്യയാത്ര വേണ്ട

8. അനാവശ്യയാത്ര വേണ്ട

രോഗബാധ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട സ്ഥലങ്ങളിലേക്കുള്ള അനാവശ്യയാത്രകള്‍ ഒഴിവാക്കുന്നതാണ്‌ അഭികാമ്യമെന്ന്‌ ഡല്‍ഹി റോക്ക്‌ലാന്‍ഡ്‌ ഹോസ്‌പിറ്റല്‍ ഗ്രൂപ്പിലെ സീനിയര്‍ കണ്‍സള്‍ട്ടന്റായ ഡോ. രത്തന്‍ കുമാര്‍ വൈഷ്‌ അഭിപ്രായപ്പെടുന്നു.

എബോള ലക്ഷണങ്ങള്‍ തിരിച്ചറിയൂ

Read more about: disease അസുഖം
English summary

8 Tips To Prevent Ebola Infection

Once an outbreak has been declared, only effective preventive and precautionary measures will help prevent further spread of infection. Here are some expert tips that can help you prevent the disease.
Story first published: Thursday, August 28, 2014, 12:35 [IST]
X
Desktop Bottom Promotion