For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏകാഗ്രത വര്‍ദ്ധിപ്പിക്കാന്‍ ചില കുറുക്കുവഴികള്‍

By Super
|

ഏകാഗ്രതയോടെ ഒരു കാര്യം ചെയ്യുകയെന്നത് അല്പം പ്രയാസം തന്നെയാണ്. മനുഷ്യന്‍റെ ശ്രദ്ധ ഓരോ നിമിഷവും ചുറ്റുപാടുകളിലേക്ക് തിരിയുന്നതിനാല്‍ ഏകാഗ്രതക്ക് ഭംഗം വരുകയെന്നത് തികച്ചും സാധാരണമായ കാര്യമാണ്.

ഏകാഗ്രതയോടെയിരിക്കുക എന്നത് അല്പം പ്രയാസമുള്ള കാര്യമാണെങ്കിലും അത് തീര്‍ത്തും അസാധ്യമായ ഒന്നല്ല. സ്ഥിര പരിശ്രമം വഴി ഏകാഗ്രത വര്‍ദ്ധിപ്പിക്കാനാവും. ഏകാഗ്രത വര്‍ദ്ധിപ്പിക്കാനുള്ള ചില മാര്‍ഗ്ഗങ്ങള്‍ ഇവിടെ പറയുന്നു.

ഏകാഗ്രത വര്‍ദ്ധിപ്പിക്കാം

ജോലി ചെയ്യാന്‍ തെരഞ്ഞെടുക്കുന്ന സ്ഥലവും ചുറ്റുപാടും ഏകാഗ്രതയെ ഏറെ സ്വാധീനിക്കും. സൗകര്യപ്രദവും, ഇണങ്ങിയതുമായ അന്തരീക്ഷം ശ്രദ്ധ വ്യതിചലിക്കുന്നത് തടയും.

ഏകാഗ്രത വര്‍ദ്ധിപ്പിക്കാം

ചിന്തകളുടെ കാടുകയറല്‍ നിയന്ത്രിക്കാനുള്ള കഴിവാണ് ഏകാഗ്രത നേടാന്‍ വേണ്ടത്. മനസില്‍ പലവിധ ചിന്തകള്‍ കയറി വരുമ്പോള്‍ അവയെ ശ്രദ്ധിക്കാതെ ചെയ്യുന്ന പ്രവൃത്തിയില്‍ മനസ് കേന്ദ്രീകരിക്കാന്‍ ശ്രമിക്കുക.

ഏകാഗ്രത വര്‍ദ്ധിപ്പിക്കാം

ജോലികള്‍ ചെയ്യുന്നതിന് ഒരു സമയക്രമം രൂപീകരിക്കുക. ഓരോ ജോലിക്കും വേണ്ടുന്ന സമയവും, ഒഴിവ് സമയങ്ങളും നിശ്ചയിച്ച് അതിനനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ ജോലികള്‍ യഥാസമയം പൂര്‍ത്തിയാക്കാനാവും.

ഏകാഗ്രത വര്‍ദ്ധിപ്പിക്കാം

തനിക്ക് ഏകാഗ്രത നേടാനാവില്ലയെന്ന് സ്വയം പറയാതിരിക്കുക. ഇത് മനസ് കൂടുതല്‍ പതറാനിടയാക്കും. ഇക്കാരണത്താല്‍ ചുരുങ്ങിയ നേരം കൊണ്ട് ഏകാഗ്രത നഷ്ടപ്പെട്ട അവസ്ഥയിലാവും.

ഏകാഗ്രത വര്‍ദ്ധിപ്പിക്കാം

പലകാര്യങ്ങള്‍ ഒരേ സമയം ചെയ്യുക എന്നത് പ്രയാസമുള്ള കാര്യമാണ്. അനേകം കാര്യങ്ങള്‍ ചെയ്യാനായി മുന്നില്‍ വച്ച് ഒന്നില്‍ മാത്രം മുഴുകുക എന്നത് എളുപ്പമല്ല. ഒരു ജോലി പൂര്‍ത്തിയായതിന് ശേഷം അടുത്തതിലേക്ക് പോവുന്നതാണ് ഉചിതം.

ഏകാഗ്രത വര്‍ദ്ധിപ്പിക്കാം

ചുറ്റുപാടുമുള്ള ശബ്ദങ്ങള്‍ നിയന്ത്രിക്കുകയെന്നത് ഏകാഗ്രത കിട്ടാനുള്ള പ്രാഥമിക നടപടിയാണ്. ജോലി ചെയ്യുമ്പോള്‍ തന്നെ മെയില്‍ അലര്‍ട്ട് ഓണ്‍ ചെയ്തിട്ട്, മെയില്‍ ചെക്ക് ചെയ്യലും, മെസേജയക്കലുമൊക്കെ ചെയ്താല്‍ ജോലിയില്‍ മനസ് കേന്ദ്രീകരിക്കാന്‍ സാധിക്കില്ലല്ലോ.

ഏകാഗ്രത വര്‍ദ്ധിപ്പിക്കാം

ഭക്ഷണത്തില്‍ ആവശ്യത്തിന് പോഷകങ്ങളില്ലാതെ വന്നാലും, വ്യായാമങ്ങളില്ലാതിരുന്നാലും ഏകാഗ്രതക്ക് ഭംഗം വരാം. ആഹാരത്തില്‍ നട്ട്സും, വിറ്റാമിന്‍ ഇ അടങ്ങിയ പഴങ്ങളും ഉപയോഗിക്കുകയും, വ്യായാമങ്ങള്‍ ചെയ്യുകയും ചെയ്യുക.

ഏകാഗ്രത വര്‍ദ്ധിപ്പിക്കാം

നിങ്ങളെന്താണ് ചെയ്യുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെ ഒരു പണി ചെയ്യാതിരിക്കുക. ജോലി വിഷമകരമാകുമ്പോള്‍ മനസ് എളുപ്പമുള്ളവയിലേക്ക് തിരിയും. ഓരോ ജോലിയും ആരംഭിക്കുന്നതിന് മുമ്പ് അവയെപ്പറ്റി നല്ലതുപോലെ മനസിലാക്കുക.

ഏകാഗ്രത വര്‍ദ്ധിപ്പിക്കാം

ഉദാസീനത കീഴ്പ്പെടുത്താതെ കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക. കാര്യങ്ങള്‍ പാതിവഴിക്ക് ഇട്ട് പോകുന്നതിന് പകരം അത് തീര്‍ത്തതിന് ശേഷം മാത്രം അവിടെ നിന്ന് പോവുക.

ഏകാഗ്രത വര്‍ദ്ധിപ്പിക്കാം

ഓരോരുത്തര്‍ക്കും കൂടുതല്‍ ഏകാഗ്രത കിട്ടുന്ന ചില സമയങ്ങളുണ്ടാവും. ഇത് പലര്‍ക്ക് പല തരത്തിലാവും. ആ സമയം മനസിലാക്കി അത്ര താല്പര്യമില്ലാത്ത ജോലികള്‍ക്കായി ചെലവഴിക്കുക.

ഏകാഗ്രത വര്‍ദ്ധിപ്പിക്കാം

പ്രത്യാശാഭരിതമായി ചിന്തിക്കുക. ഒരു കാര്യം തനിക്ക് ഏകാഗ്രതയോടെ ചെയ്യാനാവും എന്ന് പല തവണ ആവര്‍ത്തിച്ച് പറഞ്ഞ് ആത്മവിശ്വാസം നേടുക.

ഏകാഗ്രത വര്‍ദ്ധിപ്പിക്കാം

ഒരു കാര്യം ചെയ്ത് തുടങ്ങുന്നതിന് മുമ്പ് അത് എങ്ങനെ തുടങ്ങി എവിടെ അവസാനിപ്പിക്കണമെന്ന് മനസില്‍ കരുതുക. കൃത്യമായ ആശയമില്ലാതെ ചെയ്യാനാരംഭിച്ചാല്‍ അത് ബുദ്ധിമുട്ടുണ്ടാക്കും.

ഏകാഗ്രത വര്‍ദ്ധിപ്പിക്കാം

ഏകാഗ്രത നഷ്ടപ്പെടുമ്പോള്‍ തിരിച്ച് പിടിക്കാനായി ചില വ്യായാമങ്ങള്‍ ചെയ്യാം. ഓര്‍മ്മ ശക്തിയെ ഉത്തേജിപ്പിക്കുന്ന കോയിന്‍ ട്രിക്ക്, ചെയര്‍ ട്രിക്ക് എന്നിവ പരീക്ഷിക്കാം.

ഏകാഗ്രത വര്‍ദ്ധിപ്പിക്കാം

ധ്യാനം ഒരു പരിഹാരമല്ല. എന്നാല്‍ ധ്യാനം പരിശീലിച്ച് മനസിനെ നിയന്ത്രിക്കാന്‍ പഠിച്ചാല്‍ അതുണ്ടാക്കുന്ന മാറ്റം നിങ്ങള്‍ക്കറിയാനാവും. അത് ചിന്തകളെ നിയന്ത്രിച്ച് ഏകാഗ്രത വളര്‍ത്താന്‍ സഹായിക്കും.

ഏകാഗ്രത വര്‍ദ്ധിപ്പിക്കാം

ഒരു ജോലിയില്‍ ഏകാഗ്രത കിട്ടാന്‍ പ്രയാസം തോന്നുന്നുവെങ്കില്‍ കൂടുതല്‍ സമയം അതിനായി ചെലവഴിക്കുക.

ഏകാഗ്രത വര്‍ദ്ധിപ്പിക്കാം

തലച്ചോറിനെ വരുതിക്ക് നിര്‍ത്താനായി പരിശീലനം നടത്താം. ഒരു കാര്യത്തില്‍ അല്പനേരം പോലും ഏകാഗ്രത നേടാന്‍ സാധിക്കുന്നില്ലെങ്കില്‍ പരിശീലനം വഴി അതിനുള്ള ശേഷി വികസിപ്പിക്കാം.

ഏകാഗ്രത വര്‍ദ്ധിപ്പിക്കാം

ജോലികള്‍ക്ക് ഒരു സമയപരിധി നിശ്ചയിക്കുക. ഒരു ജോലി ഇത്ര സമയത്തിനുള്ളില്‍ തീരണം എന്ന ഡെഡ് ലൈന്‍ അതില്‍ കൂടുതല്‍ ഏകാഗ്രമായിരിക്കാന്‍ സഹായിക്കും.

ഏകാഗ്രത വര്‍ദ്ധിപ്പിക്കാം

ആവശ്യത്തിന് ഉറക്കം ലഭിക്കാതിരുന്നാല്‍ ഏകാഗ്രത നഷ്ടപ്പെടുമെന്നതില്‍ സംശയമില്ല. രാത്രിയിലെ ഉറക്കക്കുറവ്, ക്ഷീണം, മന്ദത എന്നിവ ഏകാഗ്രതക്ക് തടസം സൃഷ്ടിക്കും.

ഏകാഗ്രത വര്‍ദ്ധിപ്പിക്കാം

ഏകാഗ്രമായിരിക്കുന്നതില്‍ പ്രശ്നങ്ങളുണ്ടെങ്കില്‍ പടിപടിയായി അവ കുറച്ച് കൊണ്ടുവരുക. പരിശീലനം വഴി കൂടുതല്‍ സമയം തുടര്‍ച്ചയായി ഏകാഗ്രമായിരിക്കാനുള്ള കഴിവ് നേടാം.

ഏകാഗ്രത വര്‍ദ്ധിപ്പിക്കാം

ഓരോ ജോലിയും ആരംഭിക്കുന്നതിന് മുമ്പ് അതിന് ആവശ്യമായതെല്ലാം ഒരുക്കിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. ഇത് ഇടക്കിടക്ക് ശ്രദ്ധമാറുന്നതില്‍ നിന്ന് തടയുകയും, ജോലി കൂടുതല്‍ കാര്യക്ഷമമായി ചെയ്യാനാവുകയും ചെയ്യും.

ഏകാഗ്രത വര്‍ദ്ധിപ്പിക്കാം

ഒരു പ്രവൃത്തിയിലേര്‍പ്പെടുമ്പോള്‍ അതിനോട് പോസിറ്റിവായ ഒരു സമീപനം മനസിലുണ്ടാവാന്‍ ശ്രദ്ധിക്കണം. താല്പര്യമില്ലാത്ത ജോലിയില്‍ ഏകാഗ്രമായിരിക്കുക എന്നത് പ്രയാസമായിരിക്കും. ഒരു കാര്യം ആസ്വദിച്ച് ചെയ്യുമ്പോള്‍ അതില്‍‍ കൂടുതല്‍ മനസര്‍പ്പിക്കാന്‍ സാധിക്കും.

Read more about: health ആരോഗ്യം
English summary

Top Ways To Improve Your Concentration

With distractions present everywhere, concentrating on work becomes difficult. The human mind isn't designed to cope with surrounding chaos as each sense picks up on something that could distract us in a second.
X
Desktop Bottom Promotion