For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്തനാര്‍ബുദ പരിശോധന തനിയെ നടത്താം

|

സ്ത്രീ സൗന്ദര്യത്തിന് സ്തനസൗന്ദര്യവും പ്രധാനം. എന്നാല്‍ ഈ സ്തനങ്ങള്‍ തന്നെ പല സ്ത്രീകളുടേയും അന്ത്യത്തിനു വഴിയൊരുക്കാറുമുണ്ട്, സ്തനാര്‍ബുദം അഥവാ ബ്രെസ്റ്റ് ക്യാന്‍സര്‍ വഴി.

ബ്രെസ്റ്റ് ക്യാന്‍സര്‍ ഇന്ന് സ്ത്രീകളെ ബാധിയ്ക്കുന്ന ഒരു പ്രധാന രോഗമായി മാറിക്കഴിഞ്ഞു. മറ്റെല്ലാ ക്യാന്‍സറുകളെപ്പോലെയും തുടക്കത്തില്‍ കണ്ടെത്തി ചികിത്സിയ്ക്കുകയാണെങ്കില്‍ പൂര്‍ണായും സുഖപ്പെടുത്താവുന്ന ഒന്നാണിത്. ഇതുകൊണ്ടു തന്നെ സ്തനാര്‍ബുദ പരിശോധനയ്ക്കും പ്രാധാന്യമേറുന്നു.

ആക്‌സിലറി ലിംഫ് നോഡിനെ ബാധിയ്ക്കുന്ന ഈ അസുഖം വളരെ സാവധാനമാണ് പടരുക. മാറിടത്തിലെ ഈ ട്യൂമര്‍ 1 സെന്റീമീറ്റര്‍ വലിപ്പത്തിലെത്താന്‍ 6-8 വര്‍ഷം വരെ വേണ്ടി വരും.

Breast Cancer

സ്തനാര്‍ബുദ പരിശോധന മാമോഗ്രഫി എന്നാണ് അറിയപ്പെടുന്നത്. 40 വയസുള്ള സ്ത്രീകളാണ് സ്ഥിരം ഈ പരിശോധനയ്ക്കു വിധേയമാകേണ്ടതെന്നു പറയും. എന്നാല്‍ കുടുംബത്തിലാര്‍ക്കെങ്കിലും സ്തനാര്‍ബുദം വന്നിട്ടുള്ളവര്‍, കോളന്‍ ക്യാന്‍സര്‍, ഓവറി ക്യാന്‍സര്‍ തുടങ്ങിയ വന്നിട്ടുണ്ടെങ്കില്‍, 30നുശേഷം ഗര്‍ഭം ധരിച്ച സ്ത്രീകള്‍ എന്നിങ്ങനെയുള്ളവര്‍ 40നു മുന്‍പേ തന്നെ ഈ പരിശോധന നടത്തുന്നത് നല്ലതാണ്. കുട്ടികളില്ലാത്ത സ്ത്രീകള്‍ക്കും സ്തനാര്‍ബുദം വരാന്‍ സാധ്യത കൂടുതലാണ്.

മാമോഗ്രാഫിയല്ലാതെ തന്നെ ഒരോ സ്ത്രീകള്‍ക്കും സ്താനാര്‍ബുദ പരിശോധന തനിയെ നടത്താം. ഇത് സ്ഥിരമായി ചെയ്യുന്നത് സ്തനാര്‍ബുദം തുടക്കത്തില്‍ കണ്ടെത്തുവാന്‍ സഹായിക്കും.

കുളിയ്ക്കുന്ന സമയത്ത് മാറിടത്തിലൂടെ വിരലുകള്‍ അമര്‍ത്തി പരിശോധിയ്ക്കുക. നനഞ്ഞ ചര്‍മത്തില്‍ മുഴകളും തടിപ്പുകളും പെട്ടെന്ന് തിരിച്ചറിയാന്‍ സാധിയ്ക്കും.

കണ്ണാടിയുടെ മുന്നില്‍ നിന്നും സ്തനങ്ങളില്‍ എന്തെങ്കിലും മാറ്റമുണ്ടോയെന്നു കണ്ടെത്താം. കൈകള്‍ ഉയര്‍ത്തിപ്പിടിച്ചും മാറിടങ്ങളില്‍ എന്തെങ്കിലും മാറ്റമുണ്ടോയെന്നു കണ്ടെത്താം.

സ്തനങ്ങളില്‍ എന്തെങ്കിലും തടിപ്പുകളോ മുഴകളോ വേദനയോ ഉണ്ടാവുകയാണെങ്കിലും സ്തനത്തില്‍ നിന്നും ഏതെങ്കിലും വിധത്തിലെ ദ്രാവകം വരികയാണെങ്കിലും ഉടന്‍ തന്നെ ഡോക്ടറെ കണ്ട് പരിശോധനകള്‍ നടത്തുക തന്നെ വേണം.

English summary

Steps Detect Breast Cancer

To women, their breasts are more than just a part of their bodies. It is the curve of femininity that first draws her to the knowledge that she is now a woman; and a desirable woman at that. The breast in many ways symbolises a woman more than any other part of the female anatomy. To lose a breast is more than just a physical affliction. It rocks the very seat of her womanhood and can be totally devastating.
 
 
Story first published: Friday, October 18, 2013, 14:43 [IST]
X
Desktop Bottom Promotion