Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
സ്തനവലിപ്പത്തിന് മാര്‍ഗങ്ങള്‍ പലത്
സ്തനവലിപ്പം സ്ത്രീ സൗന്ദര്യത്തില്‍ ഒരു പ്രധാന പങ്കു വഹിക്കുന്ന ഒന്നാണ്. നല്ല ഭക്ഷണം, ശരീരപ്രകൃതി, പാരമ്പര്യം തുടങ്ങി സ്തനവലിപ്പത്തെ സ്വാധീനിക്കുന്ന ധാരാളം ഘടകങ്ങളുണ്ട്.
സ്തനവലിപ്പം കൂട്ടാന്‍ ഹോര്‍മോണ്‍ കുത്തിവയ്പ്, ഗുളികകള്‍, ക്രീം, ബ്രെസ്റ്റ് ഇംപ്ലാന്റേഷന് തുടങ്ങി ധാരാളം വഴികള്‍ നിലവിലുണ്ട്. ഇവയില്‍ പലതിനും പാര്‍ശ്വഫലങ്ങളുമുണ്ട്.
കൃത്രിമമാര്‍ഗങ്ങളല്ലാതെ സ്തനവലിപ്പത്തിന് ചില സ്വാഭാവിക മാര്‍ഗങ്ങളുമുണ്ട്. ഇത്തരം മാര്‍ഗങ്ങള്‍ ആദ്യം പരീക്ഷിച്ചു നോക്കൂ.

ബ്രെസ്റ്റ് മസാജ് മാറിട വലിപ്പത്തിനു സഹായിക്കുന്ന നല്ലൊരു വഴിയാണ്. ദിവസവും ഇത് ചെയ്യുന്നത് ഗുണം ചെയ്യും. എണ്ണയിട്ട് മസാജ് ചെയ്യുന്നതാണ് കൂടുതല്‍ നല്ലത്. മാറിട വലിപ്പും വര്‍ദ്ധിപ്പിക്കാന്‍ മാത്രമല്ല, മാറിടങ്ങള്‍ക്ക് ഭംഗി നല്‍കാനും ഇത് സഹായിക്കും. മാറിടങ്ങള്‍ മസാജിലൂടെ കൂടുതല്‍ ഉറപ്പുള്ളതായി മാറും. സ്തനങ്ങളില്‍ എന്തെങ്കിലും മുഴകളോ വളര്‍ച്ചകളോ ഉണ്ടോയെന്നറിയാനും ബ്രെസ്റ്റ് മസാജ് സഹായിക്കും.

സ്തനവലിപ്പത്തിന് മാര്‍ഗങ്ങള്‍ പലത്
ചിലതരം ഭക്ഷണസാധനങ്ങളും മാറിട വലിപ്പം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നവയാണ്. ഉലുവ, പെരുഞ്ചീരകം എന്നിവ ഈ ഗണത്തില്‍ പെടുന്നവയാണ്.

സവാളയും സ്തനവലിപ്പം വര്‍ദ്ധിപ്പിക്കാന്‍ നല്ലതാണ്. സവാളയുടെ നീരില്‍ തേന്‍, മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തി മാറിടത്തില്‍ മസാജ് ചെയ്യുന്നത് ഗുണം ചെയ്യും. മാറിടങ്ങള്‍ തൂങ്ങാതിരിക്കാനും മാറിടങ്ങള്‍ക്ക് ഉറപ്പു ലഭിക്കാനും ഇത് ഒരു വഴിയാണ്. ഹെര്‍ബല്‍ മസാജ് രീതിയാണ് ഇത്.

സ്തനവലിപ്പം വര്ദ്ധിപ്പിക്കുമെന്നവകാശപ്പെട്ട് ഗുളികകളും ഇറങ്ങുന്നുണ്ട്. എന്നാല്‍ ഇതിന്റെ വിശ്വാസ്യത ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ഇവയിലെ ഈസ്ട്രജന് ഹോര്‍മോണാണ് ഈ ഫലമുണ്ടാക്കുന്നത്. എന്നാല്‍ അല്പനാളിനു ശേഷം സ്തനവലിപ്പം പഴയ പടിയാകുമെന്നും പറയുന്നു.

സ്തനവലിപ്പം വര്‍ദ്ധിപ്പിക്കുന്ന ക്രീമുകളും ലഭ്യമാണ്. അസ്കോര്‍ബിക് ആസിഡ്, ലാവെന്‍ഡര്‍, ജോജോബ ഓയില്‍, ഗ്ലിസറിന്‍, മെറ്റാപാരബിന് തുടങ്ങിയവയാണ് ഇത്തരം ക്രീമുകളില്‍ അടങ്ങിയിരിക്കുന്നത്.

സ്തനവലിപ്പം വര്‍ദ്ധിപ്പിക്കാനും സ്തനങ്ങള്‍ ഇടിഞ്ഞു തൂങ്ങുന്നത് ഒഴിവാക്കാനും വ്യായാമങ്ങളുമുണ്ട്. പുഷ്,പുള്‍ അപ് വ്യായാമങ്ങള്‍, വെയ്റ്റ് ലിഫ്്റ്റിംഗ് എന്നിവ ഇതില്‍ പെടുന്നു. ഇവ ദിവസവും ചെയ്യുന്നത് ഗുണം ചെയ്യും.

സ്തനവലിപ്പത്തിനുള്ള മറ്റൊരു വഴിയാണ് സിലക്കോണ്‍ ഇംപ്ലാന്റേഷന്. സിലിക്കോണ്‍ ശസ്ത്രക്രിയ വഴി ശരീരത്തില്‍ വച്ചു പിടിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഇതിന് ചെലവു കൂടുതലാണെന്നു മാത്രമല്ല, നടുവേദയടക്കമുള്ള പല ആരോഗ്യപ്രശ്നങ്ങളും വരുത്തുന്നതായി കണ്ടുവരുന്നുണ്ട്.

മാറിട വലിപ്പത്തിന് കുത്തിവയ്പുമുണ്ട്. ലിപോഇന്ജക്ഷന് എന്നാണ് ഇത് അറിയപ്പെടുന്നത്. സ്ത്രീയുടെ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തു നിന്നുള്ള കൊഴുപ്പ് കുത്തിവയ്ക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഇതും അത്ര ആരോഗ്യകരമല്ലെന്നാണ് പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നത്.



Click it and Unblock the Notifications
