Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
പുകവലി വരുത്തും രോഗങ്ങള്‍
പുകവലി ആരോഗ്യത്തിന് നല്ലതല്ലെന്ന കാര്യം എല്ലാവര്ക്കും അറിയാമെങ്കിലും ഇക്കാര്യം അംഗീകരിക്കാന്‍ മടിക്കുന്നവരാണ് പുകവലിയ്ക്കുന്ന വിഭാഗത്തില്‍ പെടുന്നവര്‍.
പുകവലി ആരോഗ്യത്തിനു ദോഷം വരുത്തുന്നത് പലപ്പോഴും പലതരം അസുഖങ്ങള്‍ വരുത്തി വച്ചാകും. ഇതിലെ നിക്കോട്ടിനാണ് പലപ്പോഴും വില്ലനാകാണ്.
പുകവലി വരുത്തി വയ്ക്കുന്ന വിവിധ തരം അസുഖങ്ങളെക്കുറിച്ച് അറിയൂ.

പുകവലി വരുത്തും രോഗങ്ങള്‍
ക്യാന്‍സറാണ് പുകവലി വരുത്തി വയ്ക്കുന്ന വലിയൊരു രോഗം. തൊണ്ട, വായ, ലംഗ്സ് ക്യാന്‍സര്‍ സാധ്യത പുകവലിക്കുന്നവര്‍ക്കു കൂടുതലാണെന്നു പറയാം. ഇതിനു പുറമെ ശരീരത്തിന്റെ ഏതു ഭാഗത്തെ വേണമെങ്കിലും ക്യാന്‍സര്‍ ബാധിക്കാന്‍ പുകവലിയ്ക്കുന്നവര്‍ക്ക് സാധ്യത കൂടുതലാണ്.

പുകവലി വരുത്തും രോഗങ്ങള്‍
ശ്വാസം മുട്ടല്‍, ബ്രോങ്കൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ക്കും പുകവലി കാരണമാകും. നിക്കോട്ടിന് സാധാരണമായുള്ള ശ്വസനപ്രക്രിയയെ തടയും.

പുകവലി വരുത്തും രോഗങ്ങള്‍
ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും പുകവലി വഴി വയ്ക്കും. കൊളസ്ട്രോള്‍ തോത് ഉയരുന്നത് പുകവലി കാരണമാകും. ഇത് രക്തപ്രവാഹത്തെ തടസപ്പെടുത്തും. ഹൃദയാഘാത സാധ്യത വര്‍ദ്ധിക്കും.

പുകവലി വരുത്തും രോഗങ്ങള്‍
സ്ത്രീയുടേയും പുരുഷന്റേയും പ്രത്യുല്പാദന ശേഷിയെ പുകവലി ദോഷകരമായി ബാധിയ്ക്കും. വന്ധ്യതയ്ക്കു വരെ കാരണമായേക്കാവുന്ന ഒരു ദുശീലമാണിത്.

പുകവലി വരുത്തും രോഗങ്ങള്‍
അല്‍ഷീമേഴ്സ് പോലുള്ള രോഗങ്ങള്‍ക്കും പുകവലി കാരണമാകും. നിക്കോട്ടിന് തലച്ചോറിനെ ബാധിയ്ക്കുന്നതാണ് ഇതിന് കാരണം.

പുകവലി വരുത്തും രോഗങ്ങള്‍
അണുബാധകള്‍ക്കും പുകവലി കാരണമാകും. സൈനസൈറ്റിസ്, ന്യൂമോണിയ പോലുള്ള രോഗങ്ങള്‍ പെട്ടെന്നു പിടികൂടാന്‍ ഈ ശീലം കാരണമാകും. ലംഗ്സിലും ശ്വാസകോശത്തിലും നിക്കോട്ടിന് അവശിഷ്ടങ്ങള്‍ അടിഞ്ഞു കൂടുന്നതാണ് ഇതിന് കാരണം.

പുകവലി വരുത്തും രോഗങ്ങള്‍
വന്ധ്യതയ്ക്കു പുറമെ പുകവലിയ്ക്കുന്ന സ്ത്രീയ്ക്കുണ്ടാകുന്ന കുഞ്ഞിന് ശരീരഭാരം കുറയാന്‍ സാധ്യതയുണ്ട്. ഇത് പുക ശ്വസിക്കുന്നവര്ക്കുണ്ടാകുന്ന കുഞ്ഞുങ്ങള്ക്കുമുണ്ടാകാം.

പുകവലി വരുത്തും രോഗങ്ങള്‍
ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യത്തിനു പുകവലി ദോഷം വരുത്തും. ചുണ്ടുകള്‍ കറുക്കും. രക്തസഞ്ചാരം കുറയുന്നതു കൊണ്ട് ചര്‍മം കരുവാളിക്കാനും സാധ്യത കൂടുതലാണ്.

പുകവലി വരുത്തും രോഗങ്ങള്‍
നിക്കോട്ടിന് പല്ലുകളുടെ ആരോഗ്യത്തെയും ദോഷകരമായി ബാധിയ്ക്കുന്ന ഒന്നാണ്. ഇത് പല്ലുകള്‍ കേടു വരുന്നതിനും കറുക്കുന്നതിനും ഇട വരുത്തും.



Click it and Unblock the Notifications
