For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹാര്‍ട്ട് അറ്റാക്കിലേക്കു നയിക്കും തെറ്റുകള്‍!!

By Super
|

ഇന്നത്തെ ജീവിത ശൈലി ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നതാണ്. അതിവേഗമാര്‍ന്ന ജീവിതത്തില്‍ ചില ചെറു കാര്യങ്ങള്‍ മറക്കുന്നത് മൂലവും ചില ചെറുകാര്യങ്ങള്‍

ചെയ്യാനുള്ള മടി മൂലവും ഹൃദയത്തിനുണ്ടാകുന്ന അനാരോഗ്യം വര്‍ധിക്കാനും അത് നമ്മള്‍ അറിയാതെ പോകാനും വഴിയൊരുക്കുന്നു. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഹൃദ്രോഗം നേരത്തേ അറിയാനും ചികില്‍സിക്കാനും സാധ്യമാകും.

പരിശോധനക്കുള്ള മടി

പരിശോധനക്കുള്ള മടി

ഹൃദ്രോഗമുള്ളവര്‍ക്കെല്ലാം പതിവായി ലക്ഷണങ്ങള്‍ കണ്ടുകൊള്ളണമെന്നില്ല. അതുകൊണ്ട് തന്നെ 20 വയസ് പൂര്‍ത്തിയായ എല്ലാവരും അഞ്ച് വര്‍ഷം കൂടുന്തോറും കൊളസ്ട്രോളും രണ്ടുവര്‍ഷം കൂടുന്തോറും രക്ത സമ്മര്‍ദവും പരിശോധിച്ചിരിക്കണം. എല്ലാ തവണ ഡോക്ടറെ കാണുമ്പോഴും ബോഡി മാസ് ഇന്‍ഡെക്സും പരിശോധിക്കുകയും വേണം. 45 വയസ് കഴിഞ്ഞ എല്ലാവരും മൂന്നുവര്‍ഷം കൂടുന്തോറും ബ്ളഡ് ഗ്ളൂക്കോസും പരിശോധിക്കണം.

കുടുംബചരിത്രം മറക്കരുത്

കുടുംബചരിത്രം മറക്കരുത്

നിങ്ങളിലെ ഹൃദ്രോഗ സാധ്യതയെ കുറിച്ച് അറിയാന്‍ നിങ്ങളുടെ കുടുംബത്തിലെ മറ്റംഗങ്ങളുടെ മെഡിക്കല്‍ ഹിസ്റ്ററി നന്നായി അറിഞ്ഞിരിക്കണം. നിങ്ങളുടെ മാതാപിതാക്കള്‍ക്ക് ഉള്ളതും ഉണ്ടായിരുന്നതുമായ രോഗങ്ങളെ കുറിച്ചാണ് ആദ്യം അറിയേണ്ടത്. നിങ്ങളുടെ മുത്തച്ഛനും മുത്തശിയും ജീവിച്ചിരിപ്പില്ളെങ്കില്‍ അവര്‍ എത്രാമത്തെ വയസില്‍ എന്ത് രോഗം ബാധിച്ചാണ് മരിച്ചതെന്ന് അറിയുക. അവരുടെ ജീവിത രീതിയെ കുറിച്ച് അറിയുന്നതും നല്ലതായിരിക്കും. നിങ്ങളുടെ രക്ത ബന്ധുക്കള്‍ക്ക് ചെറുപ്രായത്തിലേ ഹൃദ്രോഗ സംബന്ധമായ ലക്ഷണങ്ങള്‍ ഉണ്ടെങ്കിലും നിങ്ങളുടെ ജീവിതവും ‘റിസ്കി' സോണിലാണ്.

ദന്താരോഗ്യം പരമപ്രധാനം

ദന്താരോഗ്യം പരമപ്രധാനം

പല്ലുകളുടെ ആരോഗ്യവും ഹൃദയത്തിന്‍െറ ആരോഗ്യവും ചേര്‍ന്നുനില്‍ക്കുന്നതായാണ് പുതിയ പഠനങ്ങള്‍. പല്ലുകളിലെ പോടുകളും മറ്റ് കേടുകളും ഹൃദ്രോഗത്തെ വിളിച്ചുവരുത്തലാകുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. പല്ലുകളുടെ ഗം ലൈനിംഗിനോട് ചേര്‍ന്ന് ഉണ്ടാകുന്ന പഴുപ്പ് ശരീരത്തിലും പഴുപ്പ് ബാധിക്കാന്‍ ഇടവരുത്തുന്നു. ഇതു വഴി ഉണ്ടാകുന്ന ബാക്ടീരിയകള്‍ രക്തപ്രവാഹത്തിലും അതുവഴി ഹൃദയത്തിലും എത്തുന്നു. പതിവായി ബ്രഷ് ചെയ്യുകയും ഫ്ളോസ് ചെയ്യുകയും ചെയ്യുന്നവരില്‍ പല്ലുകള്‍ എപ്പോഴും ശുചിയായിരിക്കുമെന്നത് കൂടാതെ ഹൃദ്രോഗ സാധ്യതകളും കുറവായിരിക്കും.

പാലുല്‍പ്പന്നങ്ങള്‍ കുറക്കണ്ട

പാലുല്‍പ്പന്നങ്ങള്‍ കുറക്കണ്ട

ആര്‍ത്തവം കഴിഞ്ഞ സ്ത്രീകളില്‍ എട്ടുവര്‍ഷത്തോളം നടത്തിയ പഠന പ്രകാരം പാലുല്‍പ്പന്നങ്ങള്‍ കൂടുതലായി കഴിക്കുന്ന സ്ത്രീകളില്‍ കുറച്ച് കഴിക്കുന്ന സ്ത്രീകളേക്കാള്‍ ടൈപ്പ്2 ഡയബറ്റിക്സ് ഉണ്ടാകാനുള്ള സാധ്യത 50 ശതമാനം കുറവാണെന്ന് കണ്ടത്തെിയിരുന്നു. കലോറിയും ഭക്ഷണത്തിലെ കൊഴുപ്പും കുറക്കാന്‍ പാലുല്‍പ്പന്നങ്ങള്‍ കുറക്കുന്നവര്‍ അതുകൊണ്ട് തന്നെ തന്നെ ശ്രദ്ധ ചൊലുത്തണം.

സൂര്യപ്രകാശം കൊള്ളാം

സൂര്യപ്രകാശം കൊള്ളാം

വെയിലത്തിറങ്ങാന്‍ മടിക്കുന്നവര്‍ ജാഗ്രത. സൂര്യപ്രകാശവുമായി സമ്പര്‍ക്കമുണ്ടായാല്‍ തൊലിയില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വൈറ്റമിന്‍ ഡി ഹൃദയാരോഗ്യത്തിന് നല്ലതാണെന്നാണ് പുതിയ പഠനങ്ങള്‍ ചൂണ്ടികാണിക്കുന്നത്. വൈറ്റമിന്‍ ഡി കൂടുതല്‍ ഉള്ളവരുടെ രക്ത കുഴലുകളില്‍ ആവരണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് പഠനം.

ബീന്‍സും അമരപ്പയറും

ബീന്‍സും അമരപ്പയറും

പൂരിത കൊഴുപ്പുകള്‍ ഇല്ലാത്ത പ്രോട്ടീനിന്‍റ കലവറയാണ് കറുത്ത ബീന്‍സും അമരപ്പയറും. കൊളസ്ട്രോളിന്‍െറ അളവ് കുറക്കുന്ന ലയിക്കുന്ന നാരുകളം ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഓട്ട്സിലും ബാര്‍ലിയിലും ഇത്തരം നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതും രക്ത കുഴലുകളിലെ കൊളസ്ട്രോള്‍ കുറക്കാന്‍ സഹായകരമാണ്.

എനര്‍ജി ഡ്രിങ്കുകള്‍ ഒഴിവാക്കുക

എനര്‍ജി ഡ്രിങ്കുകള്‍ ഒഴിവാക്കുക

രക്തത്തിലെ പഞ്ചസാരയുടെയും ട്രൈ ഗ്ളിസറൈഡിന്‍െറയും അളവ് കുത്തനെ വര്‍ധിപ്പിക്കുന്നതാണ് എനര്‍ജി ഡ്രിങ്കുകളുടെയും വായു നിറച്ച ഡ്രിങ്കുകളുടെയും ഉപയോഗം. ട്രൈ ഗ്ളിസറൈഡിന്‍െറ അളവ് വര്‍ധിക്കുന്ന മുറക്ക് രക്തം കട്ടിയുള്ളതായി തീരും. കൊളസ്ട്രോള്‍ കുറച്ച് ഉള്ളവരാണെങ്കില്‍ ട്രൈ ഗ്ളിസറൈഡുകളുടെ അളവ് വര്‍ധിക്കുന്നത് ഹൃദയത്തിന് ഇരട്ടി ഭാരമാണ് നല്‍കുക. ഹൃദ്രോഗം വരാന്‍ വേറെയൊന്നും പിന്നെ നോക്കേണ്ടതില്ല. ദാഹം അകറ്റാന്‍ ബോട്ടില്‍ഡ് ഡ്രിങ്കുകള്‍ക്ക് പകരം പച്ചവെള്ളമോ നാരങ്ങാ വെള്ളമോ മ¤െറ്റതെങ്കിലും ജ്യൂസോ കുടിച്ച് ശീലിക്കുക. കരിമ്പിന്‍ ജ്യൂസും നല്ളൊരു ഉന്‍മേഷദായിനിയാണ്.

ഉറക്കം ക്രമപ്പെടുത്തുക

ഉറക്കം ക്രമപ്പെടുത്തുക

വൈകി ഉറങ്ങുകയും നേരത്തേ എഴുന്നേല്‍ക്കുകയും ചെയ്യുന്നവര്‍ ഓര്‍ക്കുക. ആവശ്യത്തിന് ഉറക്കമില്ലാത്തത് ഹൃദയത്തെ ദോഷകരമായി ബാധിക്കും. നല്ല ഉറക്കം ലഭിച്ചാല്‍ രക്ത സമ്മര്‍ദം കുറയുകയും ഹൃദയമിടിപ്പ് ക്രമപ്പെടുകയും ചെയ്യും. ഉറക്കത്തില്‍ ക്രമമായ ശീലം പിന്തുടരാത്തവരില്‍ ഹൃദ്രോഗങ്ങളും മറ്റും ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. ആറുമുതല്‍ എട്ടു മണിക്കൂര്‍ വരെ ഉറക്കം ലഭിക്കാത്തവര്‍ അടിയന്തിരമായി ഡോക്ടറെ കണ്ട് ചികില്‍സ തേടുക. റെസ്റ്റ്ലെസ് ലെഗ് സിന്‍ഡ്രോം പോലുള്ള രോഗങ്ങള്‍ മൂലമാണോ ഉറക്കം ലഭിക്കാത്തതെന്ന് പരിശോധനകളിലൂടെയേ വ്യക്തമാകൂ.

പഴങ്ങളും പച്ചക്കറികളും

പഴങ്ങളും പച്ചക്കറികളും

നാരുകളെയും വൈറ്റമിനുകളെയും ആന്‍റി ഓക്സിഡന്‍റുകളെയും കൂടാതെ പഴങ്ങളും പച്ചക്കറികളും പൊട്ടാസ്യം കൊണ്ടും സമ്പന്നമാണ്. രക്തസമ്മര്‍ദത്തിന്‍െറ നിയന്ത്രണം കണക്കിലെടുക്കുമ്പോള്‍ ഭക്ഷണത്തിലെ പൊട്ടാസിയത്തിന്‍െറ അളവ് വര്‍ധിപ്പിക്കുന്നതിനൊപ്പം പ്രാധാന്യമുള്ളതാണ് സോഡിയത്തിന്‍െറ അളവ് കുറക്കുന്നത്. നാരങ്ങ,ഓറഞ്ച്, ഏത്തപ്പഴം,ഉരുളക്കിഴങ്ങ്, തക്കാളി,ബീന്‍സ് എന്നിവ പൊട്ടാസിയത്തിന്‍െറ ഏറ്റവും വലിയ സ്രോതസാണ്. ഈയിടെ നടത്തിയ പഠനം വെളിവാക്കുന്നത് ആപ്പിള്‍,പിയര്‍പഴം,വെള്ളരി, കോളിഫ്ളവര്‍ തുടങ്ങിയവ ധാരാളമായി കഴിക്കുന്നവരില്‍ ഹൃദയാഘാതത്തിനുള്ള സാധ്യത 52 ശതമാനം വരെ കുറവാണെന്ന് കണ്ടത്തെിയിരുന്നു.

നടക്കാന്‍ പഠിക്കാം

നടക്കാന്‍ പഠിക്കാം

നടക്കാന്‍ പഠിക്കാം -ചെറിയ ദൂരങ്ങള്‍ വാഹനം ഉപയോഗിക്കാതെ നടന്നുപോകാന്‍ ശീലിച്ചാല്‍ നിങ്ങളുടെ ഹൃദയത്തോട് ചെയ്യുന്ന ഏറ്റവും നല്ല കാര്യമാകും അത്. ഒരു ദിവസം പതിനായിരം അടി വരെ നിങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ 45 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ വ്യായാമം ചെയ്തതിന് തുല്യമായ ഫലമാണ് ലഭിക്കുക.

Read more about: heart ഹൃദയം
English summary

Little Mistakes Lead To Heart Diseases

Little mistakes you make over time can pile up to pose big challenges for your heart,
X
Desktop Bottom Promotion