For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബ്രെസ്റ്റ് ഇംപ്ലാന്റ് ദൂഷ്യഫലങ്ങള്‍

By Super
|

സ്‌തനങ്ങളുടെ വലുപ്പം കൂട്ടാനും ആകൃതി മെച്ചപ്പെടുത്താനും ശസ്‌ത്രക്രിയയിലൂടെ സാധ്യമാവും. കൃത്രിമ പദാര്‍ത്ഥങ്ങള്‍ കൊണ്ടുണ്ടാക്കിയ ഒരു പാളി സ്‌തനത്തിനകത്ത്‌ ഉറപ്പിക്കുകയാണ്‌ ഈ ശസ്‌ത്രക്രിയയിലൂടെ ചെയ്യുന്നത്‌ .

ഉപയോഗിക്കുന്ന കൃത്രിമ പദാര്‍ത്ഥത്തിനനുസരിച്ച്‌ ശസ്‌ത്രക്രിയ രണ്ട്‌ തരം ഉണ്ട്‌. പാളികള്‍ സിലിക്കണ്‍ കൊണ്ടോ സാലിന്‍ കൊണ്ടോ ഉള്ളതായിരിക്കും.

സിലിക്കണ്‍ അടിസ്ഥാനമാക്കിയുള്ള സ്‌തനം സ്ഥാപിക്കലില്‍ സിലിക്കണ്‍ ജെല്‍ ആയിരിക്കും കൃത്രിമ പദാര്‍ത്ഥമായി ഉപയോഗിക്കുക. സിലിക്കണ്‍ ജെല്‍ സിലിക്കണ്‍ ഷെല്ലുകളില്‍ നിറയ്‌ക്കും. സിലിക്കണ്‍ ജെല്‍ നിറച്ച ഇത്തരം സിലിക്കണ്‍ ഷെല്ലുകള്‍ സ്‌ത്രീകളില്‍ സ്‌തനം വച്ചുപിടിപ്പിക്കുന്നതിനായി ഉപയോഗിക്കും. സാലിന്‍ അടിസ്ഥാനമാക്കിയുള്ള സ്‌തനം വയ്‌ക്കലില്‍ സാലിയന്‍ വെള്ളം ആയിരിക്കും കൃത്രിമ പദാര്‍ത്ഥമായി സിലിക്കണ്‍ ഷെല്ലില്‍ നിറയ്‌ക്കുക. ഇത്തരം ഷെല്ലുകളില്‍ സ്‌ത്രീകളുടെ സ്‌തനം വച്ചു പിടിപ്പിക്കുന്നതിനായി ഉപയോഗിക്കും.

Ill effects of breast implants
സൗന്ദര്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സ്‌്‌തനത്തിന്റെ തകരാറുകള്‍ പരിഹരിക്കുന്നതിനും ഇതില്‍ ഏത്‌ ശസ്‌ത്രക്രിയ വേണമെങ്കിലും തിരഞ്ഞെടുക്കാം. സാലിന്‍ അടിസ്ഥാനമാക്കിയുള്ള ശസ്‌ത്രക്രിയയാണ്‌ സിലിക്കണ്‍ അടിസ്ഥാനമാക്കിയുള്ള ശസ്‌ത്രക്രിയയേക്കാള്‍ സുരക്ഷിതമായി കണക്കാക്കുന്നത്‌. ഇതില്‍ അപകടങ്ങള്‍ കുറവായിരിക്കും. എന്നാല്‍, ഇത്തരം ശസ്‌ത്രക്രിയകള്‍ മൂലം നിലനില്‍ക്കുന്ന അപകട സാധ്യതകള്‍ നിരവധിയാണ്‌. ഇത്തരം സ്‌തന ശസ്‌ത്രക്രിയകളിലൂടെ സ്‌ത്രീകളുടെ സ്‌തനങ്ങളുമായി ബന്ധപ്പെട്ടുള്ള തകരാറുകള്‍ പരിഹരിക്കാന്‍ കഴിയുമെങ്കിലും പലതരം ദുഷ്‌ഫലങ്ങള്‍ ഇത്‌ മൂലം ഉണ്ടായേക്കാം.

കൃത്രിമ സ്‌തനം സ്ഥാപിക്കല്‍ ശസ്‌ത്രക്രിയയുടെ ചില ദുഷ്‌ഫലങ്ങള്‍

1. സ്‌തനം സ്ഥാപിക്കാനുള്ള ശസ്‌ത്രക്രിയയുടെ പ്രധാന ദുഷ്‌ഫലങ്ങളില്‍ ഒന്ന്‌ ചോര്‍ച്ചയാണ്‌. സിലിക്കണ്‍ ജെല്ലോ, സാലിനോ ശരീരത്തിലേക്ക്‌ ചോരുന്നത്‌ നെഞ്ചിനെ ബാധിക്കും. സിലിക്കണ്‍ ജെല്‍ ചോരുന്നത്‌ തലചുറ്റല്‍, നാഡി വീക്കം,ഛര്‍ദ്ദി എന്നിവയ്‌ക്ക്‌ കാരണമാകും. സാലിന്‍ ചോരുന്നത്‌ ശരീരത്തില്‍ ബാക്ടീരിയയും മറ്റും ഉണ്ടാകാന്‍ കാരണമാകും.

2. സ്‌തനം സ്ഥാപിക്കുന്നതിന്‌ കൃത്രിമ പദാര്‍ത്ഥങ്ങളാണ്‌ ഉപയോഗിക്കുന്നത്‌. പുറത്ത്‌ നിന്നുള്ള വസ്‌തുക്കളെ പുറംതള്ളാനുള്ള പ്രവണത നമ്മുടെ ശരീരത്തിനുണ്ട്‌. ശരീരം പുതിയ സ്‌തനം സ്ഥാപിക്കുന്നത്‌ സ്വീകരിച്ചെന്നു വരില്ല .അതിനാല്‍ സ്‌തനത്തിന്‌ സമീപം വേദന, വീര്‍പ്പ്‌ , തിണിര്‍പ്പ്‌ എന്നിവ ഉണ്ടാകും.

3. ഇത്തരത്തില്‍ കൃത്രിമമായി സ്‌തനം സ്ഥാപിക്കുന്നതിലൂടെ രണ്ട്‌ സ്‌തനങ്ങളും തമ്മിലുള്ള വലുപ്പത്തില്‍ വ്യത്യാസം ഉണ്ടായേക്കാം എന്നാതാണ്‌ മറ്റൊരു ദുഷ്‌ ഫലം. ശസ്‌ത്രക്രിയ ചെയ്യുന്നതിലൂടെ സ്‌തനങ്ങളുടെ വലുപ്പത്തിലും ആകൃതിയിലും ചിലപ്പോള്‍ വ്യത്യാസമുണ്ടാകാം. സ്വാഭാവിക സ്‌തനങ്ങളുടെ ഭംഗി നഷ്ടപ്പെടാനും ഇത്‌ കാരണമാകും.

4 എല്ലാ സ്‌തനം സ്ഥാപിക്കലിനും 7-8 വര്‍ഷം കൂടുമ്പോള്‍ പുനസ്ഥാപിക്കല്‍ ആവശ്യമാണ്‌. കൃത്രിമമായുള്ള സ്‌തനങ്ങള്‍ സ്ഥിരമായി വയ്‌ക്കുന്നതല്ല ഇവ ഇടയ്‌ക്ക്‌ മാറ്റേണ്ടി വരും . നിശ്ചിത സമയത്തിന്‌ ശേഷം ചോര്‍ച്ച ഉണ്ടാകുന്നത്‌ അപകടമാണ്‌.

5.സ്‌തനം സ്ഥാപിച്ചതിലെ വിള്ളലാണ്‌ ഒരു പ്രധാന ദുഷ്‌ഫലം. ഷെല്ലിന്‌ വിള്ളല്‍ വീഴുമ്പോള്‍ സിലിക്കണ്‍ ജെല്ലും സാലിന്‍ വെള്ളവും ചോരാന്‍ കാരണമാകും. വിള്ളല്‍ വളരെ നിശബ്ദമായാണ്‌ ഉണ്ടാകുന്നത്‌ ഇതിന്റെ ലക്ഷണങ്ങള്‍ ഒന്നും കാണിക്കില്ല.

6.സ്‌തനം സ്ഥാപിക്കുന്നത്‌ സമീപത്തുള്ള ധമനികള്‍ വീര്‍ക്കാന്‍ കാരണമാകും. കൃത്രിമമായി ചെയ്യുന്നത്‌ ധമനികളെ ബാധിക്കുകയും സിലികണ്‍ ജെല്‍ തടിപ്പിനും വീര്‍പ്പിനും കാരണമാവുകയും ചെയ്യും.

7. ശസ്‌ത്രക്രിയ ചെയ്‌ത ഭാഗങ്ങളില്‍ പാടുകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്‌ .ജീവിത കാലം മുഴുവന്‍ ഇത്‌ മായാതെ കിടക്കും. സ്‌തനം കൃത്രിമമായി സ്ഥാപിച്ചത്‌ വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത സ്‌ത്രീകളെ സംബന്ധിച്ച്‌ ഇത്‌ പ്രയാസമായിരിക്കും.

8. നാഡീവിഷ സ്വഭാവമുള്ള പദാര്‍ത്ഥങ്ങളാണ്‌ സ്‌തനം സ്ഥാപിക്കുന്നതിന്‌ ഉപയോഗിക്കുന്നത്‌. ചോരുകയാണെങ്കില്‍ നാഡി വ്യവസ്ഥയുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കുന്ന ഘടകങ്ങള്‍ സിലിക്കണ്‍ ജെല്ലില്‍ അടങ്ങിയിട്ടുണ്ട്‌.

9.അര്‍ബുദത്തിന്‌ കാരണമാകുന്ന പദാര്‍ത്ഥങ്ങളും സിലിക്കണ്‍ ജെല്ലില്‍ അടങ്ങിയിട്ടുണ്ട്‌. സ്‌തനം സ്ഥാപിക്കല്‍ സ്‌തനാര്‍ബുദത്തിന്‌ കാരണമാകണമെന്നില്ല.എന്നാല്‍, വയര്‍, ശ്വാസ കോശം തുടങ്ങി വിവിധ ഭാഗങ്ങളില്‍ ഇതു മൂലം അര്‍ബുദം ഉണ്ടാന്‍ സാധ്യത ഉണ്ട്‌. സിലിക്കണ്‍ ചോര്‍ച്ച ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ക്ക്‌ ദോഷം ചെയ്യും.

10. സ്‌തനം കൃത്രിമമായി സ്ഥാപിക്കുന്നതിലൂടെ സ്‌തനങ്ങളുടെ വലുപ്പവും ആകൃതിയും മെച്ചപ്പെടും. എന്നാല്‍, ഇത്തരത്തില്‍ സ്ഥാപിച്ചതാണന്ന്‌ തിരിച്ചറിയാന്‍ കഴിയും. പ്രത്യേകിച്ച്‌ സാലിന്‍ അടിസ്ഥാനമാക്കി ശസ്‌ത്രക്രിയ നടത്തിയ സ്‌തനങ്ങള്‍ കണ്ടാല്‍ തന്നെ അറിയാന്‍ കഴിയും കൃത്രിമമാണന്ന്‌.

Read more about: breast സ്തനം
English summary

Ill effects of breast implants

Breast implant is a surgery done to improve, enhance or correct the shape and size of breasts. In this surgery, a layer of artificial material is implanted inside the breast.
Story first published: Thursday, December 19, 2013, 11:03 [IST]
X
Desktop Bottom Promotion