For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡിപ്രഷനില്‍ നിന്നും മോചനം നേടാം

By Super
|

ആധുനിക കാലഘട്ടത്തിലെ ജീവിതം സമ്മാനിക്കുന്ന സമ്മർദ്ദവും കുത്തഴിഞ്ഞ ജീവിതരീതികളും മൂലം വിഷാദം ഒരു പകർച്ചവ്യാധി പോലെ പടരുകയാണ്. ഇങ്ങനെ പോയാൽ ഭ്രാന്തന്മാരുടെ തലമുറയായിരിക്കും ഫലം.

ഇതിന് തടയിടാൻ നമുക്ക് എന്തൊക്കെ ചെയ്യാനാകും?

സ്വയം മനസ്സിലാക്കുക

സ്വയം മനസ്സിലാക്കുക

മിക്കപ്പോഴും ജീവിതത്തിന് മേലുള്ള നിയന്ത്രണം നഷ്ടപ്പെടുമ്പോഴാണ് ആളുകൾ വിഷാദത്തിന് അടിമപ്പെടുന്നത്. തന്നെക്കുറിച്ച് ശരിയായ ധാരണ ഉണ്ടാക്കിയെടുക്കുന്നത്‌ സ്വയം ബഹുമാനിക്കാനും കാര്യങ്ങളെ മനസ്സിലാക്കി മുന്നോട്ടുപോകാനും ആളുകളെ സഹായിക്കും.

മറ്റുള്ളവരുടെ സഹായം തേടുക

മറ്റുള്ളവരുടെ സഹായം തേടുക

ജീവിതത്തിലെ ദുർഘടഘട്ടങ്ങളെ തനിച്ച് തരണം ചെയ്യാൻ എല്ലാവർക്കും കഴിഞ്ഞു എന്ന് വരില്ല. ഇത്തരം ഘട്ടങ്ങളിൽ മറ്റുള്ളവരുടെ സഹായം തേടുന്നത് വളരെ ഗുണം ചെയ്യും. ജീവിതപങ്കാളിയുടെയോ സഹപ്രവർത്തകരുടെയോ സുഹൃത്തുക്കളുടെയോ അടുത്ത് നിങ്ങളുടെ വിഷമങ്ങൾ പങ്കുവെക്കുക. ഇത് നിങ്ങൾക്ക് ആശ്വാസം പകരും.

വ്യായാമം പതിവാക്കുക

വ്യായാമം പതിവാക്കുക

വ്യായാമം ചെയ്യുന്നത് ശരീരത്തിന് മാത്രമല്ല മനസ്സിന്‍റെ ആരോഗ്യത്തിനും വളരെ നല്ലതാണ്. മാനസികാവസ്ഥയെ സ്വാധീനിക്കുന്ന സെറോടോണിൻ, ടെസ്റ്റോസ്റ്റെറോണ്‍ എന്നിവയുടെ അളവ് ക്രമീകരിച്ച് വിഷാദത്തെ ഇല്ലാതാക്കാൻ വ്യായാമം കൊണ്ട് സാധിക്കും.

വിനോദയാത്രകൾ

വിനോദയാത്രകൾ

അതിമനോഹരമായൊരു പ്രകൃതിദൃശ്യം ഏത് ഹൃദയത്തിന്‍റെ വേദനയും ഒരൽപ്പം ശമിപ്പിക്കും. അതുകൊണ്ടുതന്നെ ഇടയ്ക്കൊക്കെ അവധിയെടുത്ത് ചെറിയ ഉല്ലാസയാത്രകൾ നടത്തുക. ജീവിതത്തിന്‍റെ ആനന്ദം തിരിച്ചുപിടിക്കാൻ ഇത് നിങ്ങളെ സഹായിക്കും. തുടർച്ചയായി വിശ്രമമില്ലാതെ അധ്വാനിക്കുന്നവരെ അപേക്ഷിച്ച് ഇടയ്ക്കിടെ വിനോദയാത്രകൾ നടത്തുന്നവരുടെ മാനസികാരോഗ്യം നല്ലതായിരിക്കുമെന്ന് പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.

സമീകൃത ഭക്ഷണം

സമീകൃത ഭക്ഷണം

പഴങ്ങൾ, പച്ചക്കറികൾ, മാംസം, പയറുവർഗ്ഗങ്ങൾ,അന്നജം എന്നിവ ശരിയായ അളവിൽ ആഹാരത്തിൽ ഉൾപ്പെടുത്തുക. സമീകൃതാഹാരം ഊർജ്ജസ്വലമായ ശരീരത്തോടൊപ്പം കരുത്തുറ്റൊരു മനസ്സും നിങ്ങൾക്ക് നൽകുന്നു.

ഫിസിക്കൽ ഫിറ്റ്നെസ്സ്

ഫിസിക്കൽ ഫിറ്റ്നെസ്സ്

ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ ആരോഗ്യമുള്ള മനസ്സിന് നിലനിൽക്കാനാകൂ. അനാവശ്യമായ കൊഴുപ്പെല്ലാം കളഞ്ഞ് നല്ലൊരു ശരീരം വാർത്തെടുക്കുന്നത് ആത്മവിശ്വാസവും മാനസികാരോഗ്യവും വർദ്ധിപ്പിക്കും.

നല്ല സുഹൃത്തുക്കൾ

നല്ല സുഹൃത്തുക്കൾ

ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്നാണല്ലോ പറയാറ്. ഉപദേശങ്ങൾ നൽകാനും സാന്ത്വനം പകരാനും നല്ലൊരു സുഹൃത്തിന് കഴിയും. അതിനാൽതന്നെ നിങ്ങളുടെ വിഷമങ്ങൾ കേൾക്കാനും നിങ്ങളെ സഹായിക്കാനും കഴിയുന്ന സുഹൃത്തുക്കളെ സമ്പാദിക്കുക.

എഴുത്ത്

എഴുത്ത്

ദിവസേന സംഭവിക്കുന്ന കാര്യങ്ങളെ ബ്ലോഗിലോ ഡയറിയിലോ കുറിച്ചിടുന്ന ശീലം വളർത്തിയെടുക്കുക. സ്വയം വിശകലനത്തിന് ഇതിനെക്കാൾ നല്ലൊരു മാർഗ്ഗം വേറെയില്ല. നിങ്ങളുടെ വികാരങ്ങളും വിചാരങ്ങളും വാക്കുകളിലേക്ക്‌ മാറ്റപ്പെടുമ്പോൾ സ്വാഭാവികമായും വിഷാദത്തിന് അയവുവരും.

നെഗറ്റീവ്‌

നെഗറ്റീവ്‌

നെഗറ്റീവായി ചിന്തിക്കുന്നവരിൽ നിന്നും അകലം പാലിക്കുക

ഒഴിവാക്കേണ്ടവര്‍

ഒഴിവാക്കേണ്ടവര്‍

തലതിരിഞ്ഞ ചിന്താഗതിക്കാർ കൂടെയുള്ളവരുടെ ജീവിതവും നശിപ്പിക്കും. അത്തരക്കാരെ ജീവിതത്തിൽ നിന്നും ഒഴിവാക്കുന്നത് മനസ്സിന് ശാന്തിയും സമാധാനവും നൽകും.

ജോലി ഉപേക്ഷിക്കുക

ജോലി ഉപേക്ഷിക്കുക

നിങ്ങളുടെ പ്രശ്നങ്ങൾക്ക് കാരണം ജോലിയുമായി ബന്ധപ്പെട്ടതാണെങ്കിൽ പിന്നെ ഒരു നിമിഷം പോലും വൈകാതെ ജോലി ഉപേക്ഷിക്കുക. ജീവിതത്തിലെ സന്തോഷവും സമാധാനവും തന്നെയാണ് ഏറ്റവും വലുത്. അതിന് എതിരുനിൽക്കുന്ന ജോലി ഉപേക്ഷിക്കാൻ യാതൊരു വിഷമവും തോന്നേണ്ട കാര്യമില്ല.

ഒറ്റപ്പെടൽ ഒഴിവാക്കുക

ഒറ്റപ്പെടൽ ഒഴിവാക്കുക

പ്രശ്നങ്ങളിൽ പെടുമ്പോൾ മറ്റുള്ളവരിൽ നിന്നും ഒഴിഞ്ഞുമാറാനുള്ള പ്രവണത വളരെ കൂടുതലായിരിക്കും. എന്നാൽ അങ്ങനെ ചെയ്യുന്നത് വിഷാദം വർദ്ധിപ്പിക്കാനല്ലാതെ മറ്റൊന്നിനും സഹായിക്കില്ല എന്നതാണ് സത്യം. ആളുകളുമായി ഇടപഴകുന്നത് സമ്മർദ്ദങ്ങൾ അകറ്റാനും സന്തോഷം വീണ്ടെടുക്കാനും സഹായകമാണ്.

മറ്റുള്ളവരെ പഴിചാരാതിരിക്കുക

മറ്റുള്ളവരെ പഴിചാരാതിരിക്കുക

ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ മറ്റുള്ളവരെ പഴിചാരുന്നത് നല്ല ശീലമല്ല. അത് പ്രശ്നങ്ങൾക്ക് പരിഹാരവുമാവില്ല. തന്‍റെ പരിധിക്കപ്പുറം സംഭവിക്കുന്ന കാര്യങ്ങൾക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് നിങ്ങളുടെ ദൗർബല്യത്തെയാണ്‌ കാണിക്കുന്നത്.

തോൽക്കാതിരിക്കാൻ ശ്രമിക്കുക

തോൽക്കാതിരിക്കാൻ ശ്രമിക്കുക

ചെറിയ പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴേക്കും തോൽക്കാൻ കെട്ടുകെട്ടി കിടക്കുന്നവനെപ്പോലെ കീഴടുങ്ങുന്നത് പ്രശ്നങ്ങളെ കൂടുതൽ വഷളാക്കുകയേ ചെയ്യൂ. കാര്യങ്ങളെ നേരിടുകയും വിജയം നേടും വരെ പൊരുതുകയും ചെയ്യാൻ മനസ്സിനെ പരിശീലിപ്പിക്കുക.

സൈക്യാട്രി സഹായം തേടുക

സൈക്യാട്രി സഹായം തേടുക

വിഷാദത്തിൽ നിന്നും പുറത്തുകടക്കാനുള്ള ഏറ്റവും നല്ല വഴി ഒരു സൈക്കാർട്ടിസ്റ്റിന്‍റെ സഹായം തേടുക എന്നതാണ്. പ്രശ്നങ്ങളുടെ മൂലകാരണം കണ്ടെത്താനും അതിനെ പരിഹരിക്കാനും സൈക്കാർട്ടിസ്റ്റിന് സാധിക്കും.

മരുന്ന്

മരുന്ന്

നിങ്ങൾക്ക് നിർദേശിക്കപ്പെട്ടിട്ടുള്ള മരുന്നുകൾ മുടങ്ങാതെ കഴിക്കുക. സാവധാനം പഴയ അവസ്ഥയിലേക്ക് മടങ്ങാൻ മരുന്നുകൾ നിങ്ങളെ സഹായിക്കും.

ഓമനമൃഗങ്ങൾ

ഓമനമൃഗങ്ങൾ

ഓമനമൃഗങ്ങളുമായി ഇടപഴകുന്നവർക്ക് വിഷാദരോഗം പിടിപെടാനുള്ള സാധ്യത കുറവാണെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. അത്തരം ജീവികളുമായി വൈകാരിക ബന്ധം പുലർത്തുന്നത് മനസ്സിലെ അശുഭ ചിന്തകളെ ഇല്ലാതാക്കാക്കും.

ഇന്നിനെക്കുറിച്ച് ചിന്തിക്കുക

ഇന്നിനെക്കുറിച്ച് ചിന്തിക്കുക

പഴയ തെറ്റുകളുടെ ഭാരവും ഭാവിയുടെ അനിശ്ചിതത്വവും ഒരു തലച്ചുമട് പോലെ കൊണ്ടുനടക്കുന്നത് അവസാനിപ്പിക്കുക. ഇന്നിൽ ജീവിക്കാൻ സ്വയം ശീലിക്കുക.

തനിക്കുവേണ്ടി ജീവിക്കുക

തനിക്കുവേണ്ടി ജീവിക്കുക

മറ്റുള്ളവരെ തൃപ്തിപ്പെടുത്താൻ വേണ്ടി ജീവിക്കുന്നവർ മാനസിക രോഗങ്ങൾക്ക് അടിമപ്പെടാൻ സാധ്യത കൂടുതലാണ്. ഭൂമിയിൽ എല്ലാവരെയും തൃപ്തിപ്പെടുത്തി ജീവിക്കുക എന്നത് അസാധ്യമായ കാര്യമാണ്. അതുകൊണ്ടുതന്നെ സ്വന്തം സംതൃപ്തിക്ക് വേണ്ടി ജീവിക്കാൻ ശ്രമിക്കുക.

ഉറക്കം

ഉറക്കം

മനസ്സിന്‍റെ ആരോഗ്യം നിലനിർത്താനായി രാത്രി ഒരൽപം നേരത്തെ കിടക്കാൻ ശ്രമിക്കുക. മാനസികാരോഗ്യവും ഉറക്കവും തമ്മിൽ വേർപെടുത്താനാവാത്ത ബന്ധമുണ്ട്. ദിവസേന ഏഴോ എട്ടോ മണിക്കൂർ ഉറങ്ങുന്നവരിൽ വിഷാദരോഗം വരാനുള്ള സാധ്യത കുറവാണെന്നാണ് പഠനങ്ങൾ പറയുന്നത്.

ആരോഗ്യകരമായ ലൈംഗികത

ആരോഗ്യകരമായ ലൈംഗികത

വിഷാദരോഗം പിടിപെടുന്ന സമയത്ത് ലൈംഗികതയിൽ നിന്നും ഒഴിഞ്ഞുനിൽക്കാനുള്ള പ്രവണത ആളുകളിൽ കണ്ടുവരുന്നുണ്ട്. പക്ഷെ ലൈംഗികത വിഷാദത്തിനുള്ള നല്ല മരുന്നാണ് എന്നതാണ് വസ്തുത. ഹോർമോണുകളുടെ സന്തുലിതാവസ്ഥ നിലനിർത്തി സമ്മർദ്ദങ്ങൾക്ക് അയവുവരുത്താൻ നല്ല ലൈംഗിക ബന്ധങ്ങൾക്ക് കഴിയും.

സ്വയം കുറ്റപ്പെടുത്തുന്നത് ഒഴിവാക്കുക

സ്വയം കുറ്റപ്പെടുത്തുന്നത് ഒഴിവാക്കുക

ആത്മവിമർശനം നല്ലതാണ് പക്ഷെ എല്ലാ പ്രശ്നങ്ങൾക്കും കാരണം ഞാൻ എന്ന് കരുതുന്നത് ഒട്ടും ഗുണകരമായ കാര്യമല്ല. വിഷാദം കൂടുതലാവുന്നതിന് അത് ഇടയാക്കുകയും ചെയ്യും.

യാഥാർത്ഥ്യബോധത്തോടെ പെരുമാറുക

യാഥാർത്ഥ്യബോധത്തോടെ പെരുമാറുക

വിഷാദം ഉടലെടുക്കുമ്പോൾ യാഥാർത്ഥ്യങ്ങളിൽ നിന്നും ഒളിച്ചോടാൻ മനസ്സ് ശ്രമിക്കും. എത്തിപ്പിടിക്കാനാവാത്ത ലക്ഷ്യങ്ങൾ രൂപപ്പെടുത്തി സ്വയം പരാജിതനാവാൻ ഒരിക്കലും ശ്രമിക്കരുത്.

സംഗീതം ആസ്വദിക്കുക

സംഗീതം ആസ്വദിക്കുക

ആത്മാവിനെ തൊട്ടുണർത്താൻ സംഗീതത്തിന് സാധിക്കും. വൈകാരിക തീവ്രതയുള്ള സംഗീതം നിങ്ങളുടെ വേദനയെ ശമിപ്പിച്ച് നിങ്ങൾക്ക് ആഹ്ലാദം പകരും. അതിനാൽ വിഷാദം പിടികൂടുമ്പോൾ സംഗീതം ആസ്വദിക്കാൻ സമയം കണ്ടെത്തുക.

പോസിറ്റീവ് ചിന്ത വളർത്താൻ പുസ്തകങ്ങൾ

പോസിറ്റീവ് ചിന്ത വളർത്താൻ പുസ്തകങ്ങൾ

കാര്യങ്ങളെ പോസിറ്റീവ് ആയി കാണുന്നത് എങ്ങനെ എന്നതിനെ കുറിച്ച് പ്രമുഖരായ പല എഴുത്തുകാരും പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. അത്തരം പുസ്തകങ്ങൾ വായിക്കുന്നത് നല്ല ചിന്തകളെ പ്രചോദിപ്പിക്കാനും പ്രശ്നങ്ങളെ മറികടക്കാനും നിങ്ങളെ സഹായിക്കും

ശുഭപ്രതീക്ഷ പുലർത്തുക

ശുഭപ്രതീക്ഷ പുലർത്തുക

അശുഭ ചിന്തകളെ ബോധപൂർവ്വം അകറ്റിനിർത്തുക. കാര്യങ്ങളെ ശുഭാപ്തി വിശ്വാസത്തോടെ സമീപിക്കുക. ഇത് ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കും.

മാനസികരോഗ്യത്തിന് വിറ്റാമിനുകൾ

മാനസികരോഗ്യത്തിന് വിറ്റാമിനുകൾ

പോഷകങ്ങളുടെ കുറവും വിഷാദത്തിന് കാരണമാവാം. അതിനാൽ ഡോക്ടറെ സമീപിച്ച് പോഷകക്കുറവുകൾ മനസ്സിലാക്കി വേണ്ട വിറ്റാമിൻ സപ്ലിമെന്‍റുകൾ ഉപയോഗിക്കുക.

English summary

Depression, Health, Body, Exercise, Vitamin, ഡിപ്രഷന്‍, ആരോഗ്യം, ശരീരം, വ്യായാമം, വൈറ്റമിന്‍

There are different ways to deal with depression,
X
Desktop Bottom Promotion