For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജലദോഷത്തിന് ചില പ്രതിവിധികള്‍

|

കുഞ്ഞുങ്ങളേയും കുട്ടികളേയും മുതിര്‍ന്നവരേയും ഒരുപോലെ ബാധിയ്ക്കുന്ന ഒന്നാണ് ജലദോഷം. വലിയ അസുഖമെന്നു പറയാനാവില്ലെങ്കിലും എല്ലാവര്‍ക്കും അസ്വസ്ഥതയുണ്ടാക്കുന്ന ഒന്നാണിത്. പ്രത്യേകിച്ച് കുഞ്ഞുങ്ങള്‍ക്കും കുട്ടികള്‍ക്കും.

ജലദോഷം വന്നാല്‍ മാറുവാന്‍ ഒരാഴ്ച എന്നതാണ് സാധാരണ കണക്ക്. ഇതിനായി കൃത്രിമ മരുന്നുകള്‍ ആശ്രയിക്കാതിരിയ്ക്കുന്നതാണ് നല്ലതും.

എന്നാല്‍ ജലദോഷത്തില്‍ നിന്നും ആശ്വാസം നല്‍കുന്ന ചില വീട്ടുവവൈദ്യങ്ങളുണ്ട്, പാര്‍ശ്വഫലങ്ങളൊന്നും തന്നെ വരുത്താത്ത ചില വീട്ടുവൈദ്യങ്ങള്‍, ഇവയെന്തെന്നറിയൂ,

വെള്ളം

വെള്ളം

ധാരാളം വെള്ളം, പ്രത്യേകിച്ചും ചൂടുവെള്ളം കുടിയ്ക്കുക. ഇത് വളരെ പ്രധാനം. കാരണം ജലദോഷമുള്ളപ്പോള്‍ ശരീരത്തില്‍ നിന്നും ജലനഷ്ടമുണ്ടാകാനുള്ള സാധ്യത വളരെക്കൂടുതലാണ്. ഇതു തടയാനുള്ള ഒരു വഴിയാണിത്.

ആവി പിടിയ്ക്കുന്നത്

ആവി പിടിയ്ക്കുന്നത്

ആവി പിടിയ്ക്കുന്നത് ജലദോഷത്തില്‍ നിന്നുള്ള മറ്റൊരു പരിഹാരമാര്‍ഗമാണ്. ഇത് കഫം പുറന്തുള്ളുവാനുള്ള നല്ലൊരു വഴിയാണ്.

മൂക്കു ചീറ്റുക

മൂക്കു ചീറ്റുക

മൂക്കു ചീറ്റുക. ഇത് കുട്ടികളെ സംബന്ധിച്ചിടത്തോളം ഇത് അല്‍പം ബുദ്ധിമുട്ടാണെങ്കിലും കഫം പുറത്തു കളയാനുള്ള നല്ലൊരു വഴിയാണിത്.

ഉപ്പ്‌

ഉപ്പ്‌

ചൂടുവെള്ളത്തില്‍ അല്‍പം ഉപ്പു കലര്‍ത്തി കുടിയ്ക്കുന്നത് ജലദോഷത്തിനുള്ള മറ്റൊരു പരിഹാരമാര്‍ഗമാണ്. മൂക്കില്‍ സലൈന്‍ ഡ്രോപ്പുകളൊഴിയ്ക്കുന്നതും പരിഹാരമാണ്.

ചൂടു നല്‍കുക

ചൂടു നല്‍കുക

ശരീരത്തിന് ചൂടു നല്‍കുകയെന്നതാണ് മറ്റൊരു വഴി. തലയില്‍ തൊപ്പിയോ മങ്കി ക്യാപ്പോ ധരിയ്ക്കുന്നത് ഗുണം ചെയ്യും.

ചൂടുകാപ്പി, സൂപ്പ്,

ചൂടുകാപ്പി, സൂപ്പ്,

ചൂടുകാപ്പി, സൂപ്പ്, ചൂടുള്ള ഉപ്പിട്ട കഞ്ഞിവെള്ളം എന്നിവയെല്ലാം ജലദോഷത്തില്‍ നിന്നും ആശ്വാസം നല്‍കാനുള്ള മറ്റു വഴികളാണ്.

ചെറുനാരങ്ങ

ചെറുനാരങ്ങ

ചെറുചൂടുവെള്ളത്തില്‍ ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ചു കുടിയ്ക്കുന്നത് ഗുണം ചെയ്യും. ഇതിലെ വൈറ്റമിന്‍ സി ശരീരത്തിന് പ്രതിരോധശേഷി നല്‍കാനും സഹായിക്കും.

മസാലകള്‍

മസാലകള്‍

ഇഞ്ചി, മഞ്ഞള്‍പ്പൊടി, കുരുമുളക്, വെളുത്തുള്ളി തുടങ്ങിയ മസാലകള്‍ ജലദോഷത്തില്‍ നിന്നും ആശ്വാസം നല്‍കും. ഇവ കഴിയ്ക്കുക.

ഹോട്ട് ബാഗ്‌

ഹോട്ട് ബാഗ്‌

നെറ്റിയില്‍ ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ തുണി വയ്ക്കുന്നതും ചൂടു പിടിയ്ക്കുന്നതുമെല്ലാം ജലദോഷത്തില്‍ നിന്നും ആശ്വാസം നല്‍കും.

കോള്‍ഡ് മാറ്റാന്‍ വീട്ടുവൈദ്യംകോള്‍ഡ് മാറ്റാന്‍ വീട്ടുവൈദ്യം

Read more about: cold ജലദോഷം
English summary

Home Remedies Treat Heal Cold

When you have a head cold, the viral infection which comes along with it lasts for more than a week and if you do not start on natural treatment it could get worse. When you go for home remedies to treat head cold, the problem usually fades away within a week when compared to Allopathy. It is the home remedies which is best to treat this nagging problem. If you pay heed to these home remedies for head cold, you will also find the relief with the symptoms it comes with, especially the headaches.
 
 
Story first published: Wednesday, November 6, 2013, 11:35 [IST]
X
Desktop Bottom Promotion