For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടെന്‍ഷനുണ്ടാക്കും ചില ശീലങ്ങള്‍

|

സൗകര്യങ്ങള്‍ കൂടുന്തോറും സ്‌ട്രെസും ടെന്‍ഷനും വര്‍ദ്ധിച്ചു വരികയാണെന്നു പറയാം. ഇവ രണ്ടും ആരോഗ്യത്തിനു വരുത്തുന്ന ദോഷങ്ങള്‍ ചില്ലറയൊന്നുമല്ല.

സ്‌ട്രെസ് കൂടുവാന്‍ കാരണങ്ങള്‍ പലതാണ്. ചിലപ്പോള്‍ നമ്മുടെ ചില ശീലങ്ങള്‍ തന്നെ സ്‌ട്രെസ്, ടെന്‍ഷന്‍ എന്നിവ കൂടുവാന്‍ കാരണമാകുന്നതായി പറയപ്പെടുന്നു. ഇത്തരം ചില ശീലങ്ങളെക്കുറിച്ച് അറിയേണ്ടേ,

ടെന്‍ഷനുണ്ടാക്കും ചില ശീലങ്ങള്‍

ടെന്‍ഷനുണ്ടാക്കും ചില ശീലങ്ങള്‍

വൈകിയെഴുന്നേല്‍ക്കുന്നത് ദിവസം തുടങ്ങുമ്പോള്‍ തന്നെ സ്‌ട്രെസിനു കാരണമാകും. എല്ലാക്കാര്യങ്ങളും വൈകിയല്ലോ എന്ന ആധിയായിരിക്കും ഈ സ്‌ട്രെസിന് കാരണം. ഓഫീസിലെത്താന്‍ വൈകും, ഭക്ഷണം കഴിയ്ക്കാന്‍ നേരമില്ല എന്നിങ്ങനെ പോകുന്നു, ടെന്‍ഷനുകള്‍.

ടെന്‍ഷനുണ്ടാക്കും ചില ശീലങ്ങള്‍

ടെന്‍ഷനുണ്ടാക്കും ചില ശീലങ്ങള്‍

ടിവിയ്ക്കു മുന്നില്‍ തിന്നും കുടിച്ചും സമയം കൊല്ലുന്നവരുണ്ട്. നിങ്ങളറിയാതെ തന്നെ നിങ്ങളുടെ സ്‌ട്രെസ് കൂട്ടുന്ന ഒരു ഘടകമാണിത്.

ടെന്‍ഷനുണ്ടാക്കും ചില ശീലങ്ങള്‍

ടെന്‍ഷനുണ്ടാക്കും ചില ശീലങ്ങള്‍

ടെന്‍ഷനും സ്‌ട്രെസും കുറയ്ക്കാന്‍ വേണ്ടി പുകവലിയ്ക്കുന്നവരുണ്ട്. ഇത് യഥാര്‍ത്ഥത്തില്‍ സ്‌ട്രെസ് കൂട്ടുകയാണ് ചെയ്യുന്നത്. പുകവലി ഹൃദയമിടിപ്പിന്റെ വേഗം കൂട്ടുകയാണ് ചെയ്യുക. ഇത് ടെന്‍ഷന്‍ വരുത്തും.

ടെന്‍ഷനുണ്ടാക്കും ചില ശീലങ്ങള്‍

ടെന്‍ഷനുണ്ടാക്കും ചില ശീലങ്ങള്‍

ജോലിയോട് അടിമത്വ സ്വഭാവമുള്ളവരുണ്ട്. വര്‍ക്കഹോളിക് എന്നു വേണമെങ്കില്‍ പറയാം. ജോലിയിലെ നിസാര പ്രശ്‌നങ്ങള്‍ പോലും ഇക്കൂട്ടര്‍ക്ക് തലവേദനയാകും, ടെന്‍ഷന്‍ വരുത്തി വയ്ക്കും.

ടെന്‍ഷനുണ്ടാക്കും ചില ശീലങ്ങള്‍

ടെന്‍ഷനുണ്ടാക്കും ചില ശീലങ്ങള്‍

കൃത്യമായ സമയത്ത് ഭക്ഷണം കഴിയ്ക്കാതിരിക്കുന്നതും മോശം ഭക്ഷണശീലങ്ങളും ടെ്ന്‍ഷനും സ്‌ട്രെസുമുണ്ടാക്കുന്ന മറ്റൊരു ഘടകമാണ്.

ടെന്‍ഷനുണ്ടാക്കും ചില ശീലങ്ങള്‍

ടെന്‍ഷനുണ്ടാക്കും ചില ശീലങ്ങള്‍

സൗന്ദര്യത്തെ പറ്റി കരുതലുള്ളവര്‍ക്ക് ചിലപ്പോള്‍ സമയക്കുറവു കാരണം വേണ്ട രീതിയില്‍ സൗന്ദര്യസംരക്ഷണമാര്‍ഗങ്ങള്‍ ചെയ്യാന്‍ സമയം കിട്ടിയെന്നു വരില്ല. ഇതും ചിലപ്പോഴെല്ലാം ടെന്‍ഷന്‍ വരുത്തി വയ്ക്കും. പ്രത്യേകിച്ചും സൗന്ദര്യപ്രശ്‌നങ്ങള്‍ വരുമ്പോള്‍.

ടെന്‍ഷനുണ്ടാക്കും ചില ശീലങ്ങള്‍

ടെന്‍ഷനുണ്ടാക്കും ചില ശീലങ്ങള്‍

കാര്യമായ കാരണമില്ലാതെ പരസ്പരം ഒന്നും രണ്ടും പറഞ്ഞ് വാക്കുതര്‍ക്കത്തിലേര്‍പ്പെടുന്നവരുണ്ട്. ഇതും ടെന്‍ഷന്‍ കൂട്ടുന്ന ഒരു കാരണം തന്നെ.

ടെന്‍ഷനുണ്ടാക്കും ചില ശീലങ്ങള്‍

ടെന്‍ഷനുണ്ടാക്കും ചില ശീലങ്ങള്‍

ഇഷ്ടപ്പെട്ട ഭക്ഷണം യാതൊരു നിയന്ത്രണവുമില്ലാതെ വാരി വലിച്ചു കഴിയ്ക്കുന്നവരുണ്ട്. ഇത് തടി കൂട്ടുന്ന മറ്റൊരു കാരണമാണ്. ഇതോടൊപ്പം കഴിയ്ക്കുന്നുവല്ലോ എന്നുള്ള ടെന്‍ഷനും.

ടെന്‍ഷനുണ്ടാക്കും ചില ശീലങ്ങള്‍

ടെന്‍ഷനുണ്ടാക്കും ചില ശീലങ്ങള്‍

വ്യായാമക്കുറവും ചിലര്‍ക്കെങ്കിലും ടെന്‍ഷന്‍ വരുത്തും. പ്രത്യേകിച്ച് വ്യായാമം ചെയ്തു കൊണ്ടിരുന്നവര്‍ ഇതു നിര്‍ത്തുമ്പോള്‍ ടെന്‍ഷനും സ്‌ട്രെസും അനുഭവപ്പെടുന്നത് സ്വാഭാവികം തന്നെ.

ടെന്‍ഷനുണ്ടാക്കും ചില ശീലങ്ങള്‍

ടെന്‍ഷനുണ്ടാക്കും ചില ശീലങ്ങള്‍

വേണ്ട രീതിയില്‍ ഉറക്കം ലഭിക്കാത്തതും ടെന്‍ഷനുള്ള മറ്റൊരു കാരണം തന്നെയാണ്. ഇത് ആരോഗ്യത്തിനും പ്രധാനം തന്നെ.

English summary

Health, Body, Tension, Stress, Exercise, Beauty, Weight, ആരോഗ്യം, ശരീരം, ടെന്‍ഷന്‍, സ്‌ട്രെസ്, വ്യായാമം, സൗന്ദര്യം, തടി

Sometimes breaking out bad habits can help you reduce stress. Many health hazards are caused by stress. So to beat stress, you need to beat your habits first. Here are some bad habits that increase stress. It is not easy to change these habits but you can always try.
 
 
Story first published: Friday, May 17, 2013, 15:48 [IST]
X
Desktop Bottom Promotion