For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന ഘടകങ്ങള്

|

ഒരു വ്യക്തിയുടെ ആകെയുള്ള ശാരീരിക, മാനസിക ആരോഗ്യത്തിന് തലച്ചോറിന്റെ പ്രവര്‍ത്തനം വളരെ പ്രധാനമാണ്. തലച്ചോറിന്റെ ഓരോ ഭാഗത്തിനും ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതില്‍ ഓരോ പ്രത്യേക പങ്കുകള്‍ വഹിക്കാനുണ്ട്.

തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിന് വളരെയേറെ ഘടകങ്ങള്‍ അത്യാവശ്യമാണ്. നല്ല ഭക്ഷണങ്ങള്‍, ബുദ്ധി ഉപയോഗിച്ചു ചെയ്യുന്ന കാര്യങ്ങള്‍, ആവശ്യത്തിനു വിശ്രമം എന്നിവയെല്ലാം ഇതില്‍ വളരെ പ്രധാനം തന്നെ.

തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കുന്ന ചില ഘടകങ്ങളുണ്ട്. ഇവയെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. കാരണം ഇവ തലച്ചോറിനെ എങ്ങനെ ദോഷമായി ബാധിക്കുന്നുവെന്ന് കണ്ടറിയാന്‍ സാധിയ്ക്കും.

തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന ഘടകങ്ങള്‍

തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന ഘടകങ്ങള്‍

പുകവലി തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്ന ഘടകങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നു തന്നെയാണ്. ഇതിലെ നിക്കോട്ടിനും മറ്റും ഘടകങ്ങളും അല്‍ഷീമേഴ്‌സ് പോലുള്ള പ്രശ്‌നങ്ങള്‍ വരുത്തി വയ്ക്കും.

തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന ഘടകങ്ങള്‍

തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന ഘടകങ്ങള്‍

തിരക്കില്‍ ബ്രേക്ഫാസ്റ്റ് ഒഴിവാക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇത് ലോ ബിപിയ്ക്കു വഴി വയ്ക്കും. പലരിലും ഇത് തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യും.

തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന ഘടകങ്ങള്‍

തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന ഘടകങ്ങള്‍

അമിതമായി കഴിയ്ക്കുന്നതും തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കും. ഇതുമൂലം ധമനികളില്‍ കൂടുതല്‍ പ്രഷര്‍ അനുഭവപ്പെടും.

തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന ഘടകങ്ങള്‍

തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന ഘടകങ്ങള്‍

അമിതമധുരവും തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ്. മധുരം പ്രോട്ടീനും മറ്റ് അവശ്യ വൈറ്റമിനുകളും ആഗിരണം ചെയ്യുന്നതില്‍ നിന്നും ശരീരത്തെ തടയുന്നു. ഇത് തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യും.

തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന ഘടകങ്ങള്‍

തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന ഘടകങ്ങള്‍

തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ഓക്‌സിജന്‍ വളരെ അത്യാവശ്യമാണ്. പരിസരമലിനീകരണം ഇത് തടയുന്നു. ഇതും തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തെ ബാധിയ്ക്കും.

തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന ഘടകങ്ങള്‍

തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന ഘടകങ്ങള്‍

തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ഉറക്കവും വളരെ പ്രധാനമാണ്. ഉറക്കക്കുറവ് ശരീരത്തിനെന്ന പോലെ മസ്തിഷ്‌കത്തിനും പ്രശ്‌നങ്ങളുണ്ടാക്കുന്നു.

തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന ഘടകങ്ങള്‍

തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന ഘടകങ്ങള്‍

അസുഖമുള്ളപ്പോള്‍ ശരീരത്തിനെന്ന പോലെ മനസിനും വിശ്രമം വളരെ പ്രധാനമാണ്. അസുഖസമയത്ത് ബുദ്ധി കൂടുതല്‍ പ്രയോഗിക്കേണ്ടി വരുന്ന കാര്യങ്ങള്‍ ചെയ്യുന്നത് ഒഴിവാക്കണം.

തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന ഘടകങ്ങള്‍

തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന ഘടകങ്ങള്‍

തലച്ചോര്‍ നല്ലപോലെ പ്രവര്‍ത്തിപ്പിക്കണം. ബുദ്ധി ഉപയോഗിക്കേണ്ട പ്രവൃത്തികള്‍ ചെയ്യുക. നല്ലപോലെ ചിന്തിക്കുക. ഇത് ബുദ്ധിവികാസത്തിന് സഹായിക്കും.

English summary

Brain, Health, Sleep, Food, Smoking, Breakfast, Disease, ബുദ്ധി, ആരോഗ്യം, തലച്ചോര്‍, ബ്രെയിന്‍, ഉറക്കം, അസുഖം, ഭക്ഷണം, ബ്രേക്ഫാസ്റ്റ്

Sometimes our brain gets disturbed and we can’t do anything correctly. Apart from stress and worries, there are some other habits, which may damage our brain. I’m going to discuss nine of them which are listed below.
X
Desktop Bottom Promotion