For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അല്‍ഷീമേഴ്‌സ് ലക്ഷണങ്ങള്‍ തിരിച്ചറിയൂ

By Super
|

ചികിത്സിച്ചു മാറ്റാന്‍ കഴിയില്ലെങ്കിലും അല്‍ഷീമേഴ്‌സ്‌ എന്ന രോഗം ബാധിക്കാനിടയുണ്ടെങ്കില്‍ അത് നിങ്ങള്‍ക്ക് അത് നേരത്തേ കണ്ടുപിടിക്കാനും തടയാനും കഴിയും. ജീവിതം മനസ്സുകൊണ്ട് എതിര്‍ദിശയിലേക്ക് സഞ്ചരിക്കുന്ന

അവസ്ഥയുണ്ടാകുന്ന ഈ രോഗം ബാധിക്കാനിടയുള്ളവരില്‍ താഴെ പറയുന്ന ചില ലക്ഷണങ്ങള്‍ കണ്ടേക്കാം.

ഓര്‍മ്മ നഷ്ടപ്പെടല്‍

ഓര്‍മ്മ നഷ്ടപ്പെടല്‍

സാധനങ്ങള്‍ നഷ്ടപ്പെടുക, കാര്യങ്ങളും പേരുകളും മറക്കുക ചില വാക്കുകള്‍ എത്ര ഓര്‍ത്താലും കിട്ടാതിരിക്കുക ഇത്തരത്തില്‍ ഓര്‍മ്മയെ ബാധിക്കുന്ന പ്രശനങ്ങള്‍ നിങ്ങള്‍ക്കുണ്ടെന്ന് തോന്നിയാല്‍ അല്‍ഷീമേഴ്‌സിനുള്ള സാധ്യത തള്ളിക്കളയരുത്.അല്‍ഷീമേഴ്‌സ്‌ രോഗികളില്‍ രോഗം മൂര്‍ച്ഛിക്കുമ്പോള്‍ കുറേക്കാലമോ കുറച്ചുകാലം ഇടവിട്ടോ ഓര്‍മ്മ നശിക്കുന്ന അവസ്ഥയുണ്ടാകും. ആ സമയങ്ങളില്‍ വളരെ അടുത്ത സുഹൃത്തിനെയോ ബന്ധുവിനെയോ പോലും രോഗിയ്ക്ക് തിരിച്ചറിയാനാകില്ല.

ചിന്തയും യുക്തിയും പ്രവര്‍ത്തിക്കാതാകുന്നു

ചിന്തയും യുക്തിയും പ്രവര്‍ത്തിക്കാതാകുന്നു

ചില അക്ഷരങ്ങളും അക്കങ്ങളും തിരിച്ചറിയാനാകാത്ത അവസ്ഥയും കണക്കുകൂട്ടുന്നതില്‍ പ്രയാസവും നേരിടുന്നുണ്ടെങ്കില്‍ സൂക്ഷിക്കണം. സ്വന്തം സാമ്പത്തിക കാര്യങ്ങള്‍ പലതും കണക്കാക്കാനാകാത്ത അവസ്ഥ അല്‍ഷീമേഴ്‌സ്‌ രോഗിയ്ക്കുണ്ടാകും.

സമനിലയും അറിവുകളും നഷ്ടപ്പെടുക

സമനിലയും അറിവുകളും നഷ്ടപ്പെടുക

നേരത്തേ വളരെ നന്നായി ചെയ്ത കാര്യങ്ങള്‍ ചെയ്യാന്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് പ്രയാസമുണ്ടെങ്കില്‍ അതും അല്‍ഷീമേഴ്‌സിന്‍റെ ലക്ഷണമാകാം.ഉദാഹരണത്തിന് ഡ്രൈവിംങ്,ഭക്ഷണമുണ്ടാക്കല്‍ തുടങ്ങി കാര്യങ്ങള്‍ നിങ്ങള്‍ മറന്നുപോകുന്നുണ്ടെങ്കില്‍ അത് ശ്രദ്ധിക്കണം.രോഗം രൂക്ഷമായാല്‍ അല്‍ഷീമേഴ്‌സ്‌ രോഗികള്‍ക്ക് സ്വന്തമായി കുളിക്കാനോ വസ്ത്രം ഉടുക്കാനോ,ഭക്ഷണം കഴിക്കാനോ എന്തിന് കക്കൂസില്‍ പോകാന്‍ വരെ പരസഹായം വേണ്ട അവസ്ഥയുണ്ടാകും.

ന്യായം

ന്യായം

ന്യായം പറയാനോ പ്രവര്‍ത്തിക്കാനോ ഉള്ള കഴിവ് നഷ്ടപ്പെടുന്നതും തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാത്തതും അല്‍ഷീമേഴ്‌സ്‌ രോഗികളില്‍ കാണുന്ന പ്രാരംഭ ലക്ഷണങ്ങളാണ്.വേനല്‍ക്കാലത്ത് കട്ടിയില്ലാത്ത കോട്ടണ്‍ തുണികള്‍ ഉപയോഗിക്കേണ്ടതിനു പകരം മഞ്ഞുകാലത്തുപയോഗിക്കുന്ന ജാക്കറ്റുകളിട്ട് ഇവര്‍ പുറത്തിറങ്ങിയേക്കാം.

സമയമോ ദിവസമോ ഓര്‍മ്മ വരാത്ത അവസ്ഥ

സമയമോ ദിവസമോ ഓര്‍മ്മ വരാത്ത അവസ്ഥ

സമയമോ ദിവസമോ സ്ഥലമോ പെട്ടെന്ന് ഓര്‍മ്മ വരാത്ത അവസ്ഥയുണ്ടെങ്കില്‍ അത് അല്‍ഷീമേഴ്‌സ്‌ ലക്ഷണമാകാം. പകലോ രാത്രിയോ പോലും മനസിലാക്കാത്ത അവസ്ഥ രോഗികള്‍ക്കുണ്ടാകും . സ്വന്തംവീട്ടിന്‍റെ അഡ്രസ്സും പുറപ്പെട്ട് പോകാനിറങ്ങിയ സ്ഥലവും വരെ ഇവര്‍ മറന്നുപോകും.

ഭാഷ

ഭാഷ

നിങ്ങള്‍ നേരത്തേ നന്നായി ഉപയോഗിച്ച ഭാഷ നിങ്ങള്‍ക്ക് വഴങ്ങുന്നില്ലെങ്കില്‍ ശ്രദ്ധിക്കണം. അല്‍ഷീമേഴ്‌സ്‌ രോഗികള്‍ക്ക് ഭാഷ നന്നായി ഉപയോഗിക്കാനോ വാക്കുകളുടെ അര്‍ത്ഥം മനസിലാക്കാനോ വാക്കുകള്‍ കൃത്യമായി ഉച്ചരിക്കാനോ കഴിയാത്ത അവസ്ഥയുണ്ടാകും.

വ്യക്തിത്വം മാറിപ്പോകുക

വ്യക്തിത്വം മാറിപ്പോകുക

നേരത്തേതില്‍ നിന്നും വിരുദ്ധമായി പെട്ടെന്ന് ദേഷ്യം പിടിക്കുകയോ ,ഉത്കണ്ഠയോ സംശയമോ കൂടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അത് അല്‍ഷീമേഴ്‌സിന്‍റെ ലക്ഷണങ്ങളിലൊന്നാണ്.സാമൂഹത്തില്‍ എല്ലാത്തിനും ഇടപെടുന്ന ഒരാള്‌‍ അല്‍ഷീമേഴ്‌സ്‌ പിടിപെട്ടാല്‍ വ്യക്തിത്വം തന്നെ മാറി തന്നിലേക്ക് ചുരുങ്ങിപ്പോകാം.

സ്വഭാവമാറ്റം

സ്വഭാവമാറ്റം

ചിലയിടങ്ങളില്‍ നിങ്ങള്‍ ഒരു കാരണവുമില്ലാതെ മോശമായി പെരുമാറിയിട്ടുണ്ടെങ്കില്‍ അതും രോഗ ലക്ഷണമാണ്. അല്‍ഷീമേഴ്‌സ്‌ രോഗികളില്‍ പെട്ടെന്ന് തന്നെ സ്വഭാവമാറ്റം പ്രത്യക്ഷപ്പെടും.

വിഭ്രാന്തിയും മതിഭ്രമവും

വിഭ്രാന്തിയും മതിഭ്രമവും

ഇല്ലാത്തത് കേള്‍ക്കുകയും കാണുകയും ചെയ്യുന്നത് അല്‍ഷീമേഴ്‌സിന്‍റെ ലക്ഷണമാണ്. മരിച്ചുപോയ പലരേയും കണ്ടുവെന്നും സംസാരിച്ചുവെന്നും ഇത്തരം രോഗികള്‍ക്ക് തോന്നിയേക്കാം.

ചിത്തഭ്രമം

ചിത്തഭ്രമം

യാതൊരു അടിസ്ഥാനവുമില്ലാതെ മറ്റുള്ളവരെ സംശയത്തോടെ കാണുന്നത് അല്‍ഷീമേഴ്‌സ്‌ രോഗികളില്‍ പതിവാണ്.ഭയവും ഉത്കണ്ഠയും അധികരിച്ച് ചിലര്‍ ഭ്രാന്തന്മാരെപ്പോലെ പെരുമാറിയേക്കാം.ഇത്ക്രമേണ സ്വയംബോധം നഷ്ടപ്പെടുന്നതിലേക്കും മറ്റ് മാനസിക നിലയ്ക്ക് കാര്യമായ വത്യാസം വരുന്ന അവസ്ഥയിലേക്കും മാറും.

തലച്ചോറിനെ തിരക്കിലാക്കുക

തലച്ചോറിനെ തിരക്കിലാക്കുക

പഠനവും സാഹസികമായ മാനസിക വ്യാപാരങ്ങളും നല്‍കിയും ഭാഷയെ കൂടുതല്‍ കൈവശപ്പെടുത്തിയും തലച്ചോറിന് അധിക ജോലി നല്‍കിയാല്‍ അല്‍ഷീമേഴ്‌സിനെ തടയാം എന്നാണ് ചിക്കാഗോയിലെ റഷ് യൂണിവേര്‍സിറ്റി മെഡിക്കല്‍ സെന്‍ററിലെ പ്രൊഫസറായ ഡോ ഡേവിഡ് ബെന്നത്ത് പറയുന്നത്.അറിവ് സംഭരണം എന്നാണ് അദ്ദേഹം ഈ ചികിത്സയെ വിളിക്കുന്നത്.

ഇന്‍റര്‍നെറ്റില് തിരയാം

ഇന്‍റര്‍നെറ്റില് തിരയാം

ഒരു പുസ്തകം വായിക്കുന്നതിനേക്കാള്‍ തലച്ചോറിന് വികാസമുണ്ടാകുന്നത് ഒരു മണിക്കൂര്‍ നേരം ഇന്‍റര്‍നെറ്റില്‍ തിരിയുമ്പോഴാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ ഗവേഷകരെ ഉദ്ധരിച്ച് ജീന്‍ കാര്‍പര്‍ തന്‍റെ പുസ്തകത്തില്‍ ഇതേക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. ഏതെങ്കിലും സെര്‍ച്ച് എന്‍ജിന് വഴി എന്തിനെയെങ്കിലും കുറിച്ച് ഇന്‍റര്‍നെറ്റില്‍ തിരയുന്നത് തലച്ചോറിനെ തിരക്കിലാക്കി നിര്‍ത്തി അല്‍ഷീമേഴ്‌സിനെ ചെറുക്കുമത്രേ.

കാപ്പി

കാപ്പി

അല്‍ഷീമേഴ്‌സിനെ തടുക്കാന്‍ ദിവസം മൂന്നു മുതല്‍ അഞ്ച് കപ്പ് വരെ കാപ്പി കുടിച്ചാല്‍ മതിയാകുമെന്ന് യൂറോപ്പില്‍ നടന്ന ഒരു പഠനം പറയുന്നു.മധ്യവയസ്സില്‍ കാപ്പി ശീലമാക്കിയാല്‍ 65 ശതമാനം അല്‍ഷീമേഴ്‌സ്‌ സാധ്യത ഇല്ലാതാക്കാമെന്നാണ് കണ്ടെത്തല്‍...

ആപ്പിള്‍ ജ്യൂസ് കഴിക്കാം

ആപ്പിള്‍ ജ്യൂസ് കഴിക്കാം

കാപ്പിയല്ലെങ്കില്‍ ആപ്പിള്‍ ജ്യൂസിന് അല്‍ഷീമേഴ്‌സിനെ തടയാന്‍ കഴിയുമത്രേ.ഓര്‍മ്മയെ ഉത്തേജിപ്പിക്കുന്ന രാസപദാര്‍ത്ഥമായ അസറ്റൈല്‍ കോളൈന്‍ ആപ്പിള്‍ജ്യൂസില്‍ അടങ്ങിയിട്ടുണ്ട്..അല്‍ഷീമേഴ്‌സ് രോഗികള്‍ കഴിക്കുന്ന മരുന്നായ അരിസെറ്റിന് തുല്യമാണ് ആപ്പിള്‍ ജ്യൂസിന്‍റെ പ്രവര്‍ത്തനം.

തലച്ചോറിലെ പ്രഹരമൊഴിവാക്കുക

തലച്ചോറിലെ പ്രഹരമൊഴിവാക്കുക

എപ്പോഴെങ്കിലും തലച്ചോറിന് കനത്ത പ്രഹരം ഏല്‍ക്കേണ്ടി വന്നവരില്‍ പ്രായമാകുമ്പോള്‍ അല്‍ഷീമേഴ്‌സ്‌ വരാനുള്ള സാധ്യത മറ്റുള്ളവരേക്കാള്‍ നാല് മടങ്ങ് കൂടുതലാണ്.പ്രഹരമേറ്റ് അഞ്ചോ അതിലധികമോ വര്‍ഷം കഴിഞ്ഞാലാകും അല്‍ഷീമേഴ്‌സിന്‍റെ രൂപത്തില്‍ തിരിച്ചടി പ്രത്യക്ഷപ്പെടുക.

അണുബാധകള്‍

അണുബാധകള്‍

വ്രണങ്ങള്‍,പുണ്ണ്,ന്യൂമോണിയ,പകര്‍ച്ചപ്പനി തുടങ്ങിയവ അല്‍ഷീമേഴ്‌സിലേക്ക് നയിച്ചേക്കാം. അണുബാധകള്‍ പൂര്‍ണ്ണാമായും ഒഴിവാക്കി ജീവിക്കുവാന്‍ ശ്രദ്ധിക്കുക.മോണപ്പഴുപ്പ് വന്നാല്‍ അത് തലച്ചോറിലേക്ക് അപകടകാരിയായ ബാക്ടീരിയ കടക്കുന്നതിന് കാരണമാകും.അതുകൊണ്ട് പല്ലുകളുടെ വൃത്തിയും സംരക്ഷണവും എപ്പോഴും ശ്രദ്ധിക്കണം.ഇനി മോണപ്പറുപ്പുണ്ടായാല്‍ അത് എത്രയും പെട്ടെന്ന് ചികിത്സിച്ച് ഭേദമാക്കണം.

വൈറ്റമിന്‍ ഡി കഴിക്കാം

വൈറ്റമിന്‍ ഡി കഴിക്കാം

വൈറ്റമിന്‍ ഡിയുടെ അഭാവം അല്‍ഷീമേഴ്‌സിന് കാരണമായേക്കാം. അതുകൊണ്ട് വൈറ്റമിന്‍ ഡി അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.അയല, മത്തി,സാല്‍മോണ്‍ തുടങ്ങി മത്സ്യങ്ങളിലും മുട്ടയുടെ മഞ്ഞയിലും പാലിലും വലിയ അളവില്‍ വൈറ്റമിന്‍ ഡി അടങ്ങിയിട്ടുണ്ട്.ചില പഴങ്ങളിലും പ്രാതല്‍ ആഹാരങ്ങളിലും വൈറ്റമിന്‍ ഡി അടങ്ങിയിട്ടുണ്ട്.

English summary

10 Signs Of Alzheimers-To-Watch-Out-For

Unlike popular belief, Alzheimer's could strike you at any age. A phenomenon common amongst the older lot of people, it is a disease which can turn your life upside down.Read on to know the 10 warning signs of Alzheimer's disease.
 
 
X
Desktop Bottom Promotion