For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്തവ വിരാമം പ്രശ്‌നക്കാരനാകുമ്പോള്‍

|

ആര്‍ത്തവ വിരാമം അഥവാ മെനോപോസ് സ്ത്രീകള്‍ക്ക് ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുകളുണ്ടാക്കുന്ന സമയമാണ്. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ സംഭവിക്കുന്നതു കൊണ്ട് പല രോഗങ്ങള്‍ക്കും ആര്‍ത്തവവിരാമം വഴിയൊരുക്കുന്നു.

ഓസ്റ്റിയോ പെറോസിസ് അഥവാ എല്ലു തേയ്മാനം ഇത്തരത്തിലൊരു രോഗമാണ്. എല്ലുകളുടെ ബലം കുറയുന്നതാണ് ഈ രോഗം. കാല്‍സ്യത്തിന്റ കുറവാണ് എല്ലുതേയ്മാനം വരുത്തി വയ്ക്കുന്നത്. ഈസ്ട്രജന്‍ ഹോര്‍മോണ്‍ കുറയുമ്പോഴാണ് മെനോപോസ് എല്ലുകള്‍ക്ക് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്.

ആര്‍ത്തവ വിരാമം സ്ത്രീകളില്‍ ഹൃദയാഘാത സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇവിടെയും ഈസ്ട്രജനാണ് കാരണമാകുന്നത്. കാരണം ഈ ഹോര്‍മോണ്‍ ഹൃദയത്തിനൊരു രക്ഷാകവചം കൂടിയാണ്. ഇതില്‍ കുറവുണ്ടാകുന്നത് ഹൃദയപ്രശ്‌നങ്ങളുണ്ടാക്കുന്നു.

സ്തനാര്‍ബുദം പോലുള്ള രോഗങ്ങള്‍ വരാന്‍ മെനോപോസ് ഘട്ടത്തില്‍ സാധ്യതകൂടുതലാണ്.

പല സ്ത്രീകള്‍ക്കും മെനോപോസ് ലൈംഗിക പ്രശ്‌നങ്ങളും വരുത്താറുണ്ട്. യോനീസ്രവങ്ങള്‍ കുറയുന്നത് ലൈംഗികത വേദനയുളവാക്കുന്ന ഒന്നായി മാറും.

മെനോപോസിനോട് അനുബന്ധിച്ചുണ്ടാകുന്ന മാനസിക പ്രശ്‌നമാണ് ഡിപ്രഷന്‍. പല സ്ത്രീകളിലും മെനോപോസ് ഡിപ്രഷന് ഇട വരുത്തുന്നതായി തെളിഞ്ഞിട്ടുണ്ട്.

ഹോട്ട് ഫഌഷ്, അമിതവണ്ണം തുടങ്ങിയ പ്രശ്‌നങ്ങളും മെനോപോസിനോട് അനുബന്ധിച്ച് കണ്ടുവരാറുണ്ട്.

English summary

Menopause, Woman, Breast Cancer, Osteroperosis, Depression, Exercise, Health, Body, ആര്‍ത്തവ വിരാമം, മെനോപോസ്, സ്ത്രീ, ബ്രെസ്റ്റ് ക്യാന്‍സര്‍, ഓസ്റ്റിയോപെറോസിസ്, എല്ലുതേയ്മാനം, വ്യായാമം, ഡിപ്രഷന്‍, ആരോഗ്യം, ശരീരം,

Menopause is the stage in a woman's life when she stops having her monthly period. It is a normal part of aging that marks the end of a woman's reproductive years,
X
Desktop Bottom Promotion