Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ആര്‍ത്തവ വിരാമവും വ്യായാമവും

സ്ട്രെച്ചിങ്ങ്, ശ്വസനക്രിയകള്‍ തുടങ്ങിയ സ്ത്രീകള്‍ക്ക് ചെയ്യാവുന്ന ലളിതമായ വ്യായാമങ്ങളാണ്. മസിലുകള്‍ക്ക് ഉറപ്പു നല്കുവാനും ശരീരത്തിന്റെ ഭാരം കുറയ്ക്കുവാനും സ്ട്രെച്ചിങ്ങ് വ്യായാമങ്ങള്‍ക്ക് കഴിയും. കൈകാലുകള്‍ നിവര്‍ത്തുക, കുനിയുക, നിവരുക, കുനിഞ്ഞ് കൈകള്‍ നിലത്തു മുട്ടിച്ചു നില്ക്കുക തുടങ്ങിയവയാണ് സ്ട്രെച്ചിങ്ങ് വ്യായാമങ്ങളില്‍ പെടുന്നത്. ഏറോബിക്സ്, ജോഗിങ്ങ് തുടങ്ങിയവ ഇത്തരം വ്യായാമരീതികള്‍ ഉള്‍ക്കൊള്ളുന്നവയാണ്.
ശ്വസനക്രിയകള്‍ ചെയ്യുന്നത് മനസിനും ഒപ്പം ശരീരത്തിനും നല്ലതാണ്. യോഗ, മെഡിറ്റേഷന്‍ എന്നിവയില്‍ സാധാരണയായി ഇത്തരം വ്യായാമമുറകള്‍ ഉള്‍ക്കൊള്ളിക്കാറുണ്ട്. ആന്തരികാവയവങ്ങള്‍ക്ക് കൂടുത്ല് ഓക്സിജന്‍ ലഭിക്കുവാനും ഇത്തരം വ്യായാമങ്ങള്‍ സഹായിക്കും. ശരീരത്തിലെ അമിതമായ കൊഴുപ്പു നീക്കുവാനും ഇത്തരം ശ്വനനക്രിയകള് സഹായിക്കും.
എല്ലുതേയ്മാനം മെനോപോസ് സമയത്ത് സാധാരണയായതു കൊണ്ട് എല്ലുകളെ ബലപ്പെടുത്തുവാനുള്ള വ്യായാമങ്ങളും പ്രധാനമാണ്. നടക്കുന്നതും കോണിപ്പടികള്‍ കയറുന്നതും സൈക്കിള്‍ ചവിട്ടുന്നതുമെല്ലാം എല്ലുകളെ ബലപ്പെടുത്തും. കൂടുതല്‍ വേഗത്തില്‍ നടക്കാതിരിക്കുന്നതാണ് നല്ലത്. ഇതു കൂടാതെ നനഞ്ഞ തുണികള്‍ പിഴിയുക, അടിച്ചുവാരുക എന്നിവ എല്ലുകളെ ബലപ്പെടുത്തുന്ന വ്യായാമങ്ങളാണ്.
ആര്‍ത്തവവിരാമത്തിന് ശേഷം പെല്‍വിക് മസിലുകളുടെ ശക്തി കുറയുകയാണ് ചെയ്യുന്നത്. ജനനേന്ദ്രിയത്തിന്റെ സമീപതതുള്ള മസിലുകള്‍ ശക്തിപ്പെടുത്തുവാനായി ഡോക്ടര്‍മാര്‍ കെഗെല്‍ വ്യായാമങ്ങള്‍ നിര്‍ദേശിക്കാറുണ്ട്. മൂത്രം പിടിച്ചുനിര്‍ത്തുവാനുള്ള കഴിവും പ്രായമാകുന്തോറും കുറയും. നിലത്തു കിടന്നുള്ള കെഗെല്‍ വ്യായാമങ്ങള്‍ ഇവിടെ സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
