For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടോണ്‍സിലൈറ്റിസിന് പരിഹാരം

|

Tonsillities
ടോണ്‍സിലൈറ്റിസ് മിക്കവാറും പേരെ അലട്ടുന്ന പ്രശ്‌നമാണ്. തൊണ്ടയെ ബാധിക്കുന്ന ഈ വേദന പ്രത്യേകിച്ച് തണുപ്പുകാലത്തു കൂടും. ടോണ്‍സിലൈറ്റിസ് വരാതിരിക്കാനുള്ള ചില വഴികളുണ്ട്.

ബാക്ടീരിയയാണ് ഈ പ്രശ്‌നമുണ്ടാക്കുന്നതെന്നതിനാല്‍ ശുചിത്വം പ്രധാനം. ഭക്ഷണം കഴിയ്ക്കുന്നതിന് മുന്‍പ്, ബാത്‌റൂമില്‍ പോയി വന്നാല്‍, ചുമച്ചാലോ തുമ്മിയാലോ, കൈകള്‍ നല്ലപോലെ കഴുകുക. ആള്‍ക്കൂട്ടത്തില്‍ പോയി വരുമ്പോഴും പുറത്തു പോയി വരുമ്പോഴും കൈകള്‍ കഴുകുന്നത് നന്നായിരിക്കും. രോഗാണുക്കള്‍ ശരീരത്തിനുള്ളിലേക്കു കടക്കുന്നത് തടയാന്‍ ഇത് സഹായിക്കും.

തണുപ്പ് ടോണ്‍സിലൈറ്റിസ് കൂടുതല്‍ വഷളാക്കും. തണുത്ത ഭക്ഷണങ്ങളും പാനീയങ്ങളും ഒഴിവാക്കുക. ചൂടുള്ള വെള്ളം മാത്രം കുടിക്കുക. ഇത് ടോണ്‍സിലൈറ്റിസ് ഉള്ളവരുടെ തൊണ്ടവേദന കുറയ്ക്കാനും സഹായിക്കും.

ചുക്ക്, കുരുമുളകു കാപ്പി, ഗ്രീന്‍ ടീ തുടങ്ങിയവ ടോണ്‍സിലൈറ്റിസില്‍ നിന്നും രക്ഷ നല്‍കും. അസുഖം വരാതിരിക്കാനും അസുഖമുണ്ടെങ്കില്‍ ഭേദമാകാനും ഇത് നല്ലതാണ്. ചൂടുവെള്ളം കവിള്‍ കൊള്ളുന്നതും നല്ലതാണ്.

സിട്രിക് ആസിഡ് അടങ്ങിയ ഫലവര്‍ഗങ്ങള്‍ ടോണ്‍സിലൈറ്റിസ് കൂട്ടും. ഓറഞ്ച്, ചെറുനാരങ്ങ തുടങ്ങിയവ ഈ പ്രശ്‌നമുള്ളവര്‍ തണുപ്പു കാലത്ത് ഒഴിവാക്കുന്നതാണ് നല്ലത്.

പുകവലി പോലുള്ള ശീലങ്ങള്‍ ടോണ്‍സിലൈറ്റിസ് കൂടുതല്‍ വഷളാക്കുകയേയുള്ളൂ. ഇവ തൊണ്ട കൂടുതല്‍ ഉണങ്ങാനും വേദന വരാനും ഇടയാക്കുന്നു. പാന്‍ ചവയ്ക്കുന്ന ശീലവും ടോണ്‍സിലൈറ്റിസിന് നല്ലതല്ല.

വീട്ടിലെ പൊടി നീക്കം ചെയ്യുക. കിടക്കവിരിപ്പുകളും തലയിണക്കവറുകളും ആഴ്ചയിലൊരിക്കലെങ്കിലും വൃത്തിയാക്കണം.

ധാരാളം വെള്ളം കുടിയ്ക്കുക. അതും ചൂടുവെള്ളം മാത്രം കുടിയ്ക്കാന്‍ ശ്രദ്ധിക്കുക.

English summary

Tonsillitis, Health, Body, Water, Bacteria, Citric Acid, Green Tea, ടോണ്‍സിലൈറ്റിസ്, ടോണ്‍സില്‍സ്, ആരോഗ്യം, ശരീരം, വെള്ളം, ബാക്ടീരിയ, സിട്രിക് ആസിഡ്, ഗ്രീന്‍ ടീ

Tonsil can be painful but, it a process by which the bacteria and germs are flushed out from the body in the form of cough.
Story first published: Wednesday, June 27, 2012, 13:56 [IST]
X
Desktop Bottom Promotion