For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടെന്‍ഷന്‍ കുറയ്ക്കാന്‍ ഭക്ഷണവും നന്നാവണം

|

Lady
ഏതു രോഗത്തിന്റെയും വേരന്വേഷിച്ച് ഇറങ്ങുകയാണെങ്കില്‍ ടെന്‍ഷന്‍, സ്‌ട്രെസ് തുടങ്ങിയ വാക്കുകളിലേക്ക് ചെന്നെത്തും. ഒരോ തരം പ്രശ്‌നങ്ങളായിരിക്കും ഓരോരുത്തര്‍ക്കും പിരിമുറുക്കം വരുത്തി വയ്ക്കുക. പല ഘടകങ്ങള്‍ക്കിടയില്‍ ചില ഭക്ഷണങ്ങളും സ്‌ട്രെസും ടെന്‍ഷനും വരുത്തിവയ്ക്കും.

റിഫൈന്‍ഡ് ഷുഗര്‍ ടെന്‍ഷന് കാരണമാകുന്ന ഒരു ഭക്ഷണമാണ്. ഇവ ബേക്കറി ഭക്ഷണങ്ങളില്‍ ധാരാളമുണ്ട്. ഇവ ഉള്ളിലെത്തുമ്പോള്‍ നാമറിയാതെ നമ്മുടെ ഊര്‍ജം കുറയുന്നു. ശരിയായ രീതിയില്‍ ജോലി ചെയ്യാന്‍ സാധിക്കാതെയാകുന്നു. ഓഫീസിലിരുന്ന ഇടനേരത്ത് ബിസ്‌ക്കറ്റോ അങ്ങനെയുള്ള മറ്റു സാധനങ്ങളോ കൊറിക്കുമ്പോഴോ ഇത് തന്നെയാണ് സംഭവിക്കുന്നത്. ഇത് ഒരു തരം വിഷമവും അസ്വസ്ഥതയും ഉണ്ടാക്കുകയും ചെയ്യും. എന്തു ജോലിയാണെങ്കിലും ശരിയായി ചെയ്യാന്‍ സാധിക്കാത്തത് ടെന്‍ഷനും സ്‌ട്രെസിനും കാരണമാകുകയും ചെയ്യും.

പാക്കറ്റിലെ ഭക്ഷണങ്ങള്‍ സ്‌ട്രെസ് വരുത്തുന്നതില്‍ പ്രധാനിയാണ്. പ്രത്യേകിച്ചും 'റെഡി ടു ഈറ്റ്' ഭക്ഷണങ്ങള്‍. ഇവയില്‍ എംഎസ്ജി അഥവാ മോണോസോഡിയം ഗ്ലൂകോമേറ്റ് അടങ്ങിയിട്ടുണ്ട്. ഇതിന് പുറമെ സോഡിയം, രാസവസ്തുക്കള്‍ എന്നിവയും ഉണ്ടാകും. ഇത്തരം സാധനങ്ങള്‍ ബിപി കൂട്ടും. ഇത് ടെന്‍ഷനും സ്‌ട്രെസിനും കാരണമാകുകയും ചെയ്യും.

മൂഡോഫായിരിക്കുമ്പോള്‍ ഒരു കപ്പ് കാപ്പി ഉന്മേഷം നല്‍കും. എന്നാല്‍ ഇടയ്ക്ക് ഇത് നല്ലതാണ്. സ്ഥിരമായി കാപ്പി ശീലിക്കുന്നത് നല്ലതല്ല. പിന്നീടിത് ലഭിക്കാതിരിക്കുേേമ്പാള്‍ ടെന്‍ഷന്‍ അനുഭവപ്പെടും. നാമറിയാതെ തന്നെ കാപ്പിയിലെ കഫീന്‍ ടെന്‍ഷനും ഡിപ്രഷനും കാരണമാകുന്നതായി തെളിഞ്ഞിട്ടുണ്ട്.

കൊളസ്‌ട്രോളിന് കാരണമാകുന്ന ഭക്ഷണങ്ങളും ടെന്‍ഷനും സ്ട്രസും വരുത്തുന്നുണ്ട്. മിക്കവാറും പേര്‍ ഇഷ്ടപ്പെടുന്ന ഫ്രഞ്ച് ഫ്രൈ, പൊട്ടെറ്റോ ചിപ്‌സ് തുടങ്ങിയവ ഉദാഹരണം. ഇവയിലെ കൊഴുപ്പ് രക്തധമനികളില്‍ തടസമുണ്ടാക്കുകയും അങ്ങനെ ബിപിക്ക് വഴിയൊരുക്കുകയും ചെയ്യുന്നു. ഇത് ശരീരത്തിനും മനസിലും സ്‌ട്രെസ് വരുത്തിവയ്ക്കും.

പ്രോട്ടീന്‍ ആരോഗ്യത്തിന് പ്രധാനമാണ്. എന്നാല്‍ 'അമിതമായാല്‍ അമൃതും വിഷം'എന്നു പറയുന്ന പോലെ പ്രോട്ടീന്‍ ആധിക്യം സ്‌ട്രെസിനും ഡിപ്രഷനും കാരണമാകും. സെറോട്ടിന്‍ എന്ന ഹോര്‍മോണാണ് ആന്റി ഡിപ്രസന്റായി പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ ഉല്‍പാദനത്തിന് വൈറ്റമിന്‍ ബി 6 ആവശ്യമാണ്. എന്നാല്‍ അധികം പ്രോട്ടീന്‍ കഴിയ്ക്കുമ്പോള്‍ പ്രോട്ടീന്‍ അമിനോ ആസിഡായി മാറ്റുവാന്‍ വൈറ്റമിന്‍ ഉപയോഗിക്കപ്പെടും. ഇത് സെറോട്ടിന്‍ ഉല്‍പാദനം കുറയ്്ക്കുകയും ചെയ്യും. ഇതിന്റെ ഫലമായി സ്‌ട്രെസ്, ടെന്‍ഷന്‍ എന്നിവയുണ്ടാകും.

ടെന്‍ഷനും സ്‌ട്രെസും ഇല്ലാതാക്കുവാന്‍ മറ്റു മാര്‍ഗങ്ങള്‍ക്കൊപ്പം ഭക്ഷണക്രമീകരണവും പ്രധാനമണെന്നു മനസിലായില്ലേ.

English summary

Stress Food, Health, Body, Tension, Depression, Hormone, Blood Pressure, ഭക്ഷണം, ആരോഗ്യം, ടെന്‍ഷന്‍, സ്‌ട്രെസ്, ബിപി, രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍, ഹോര്‍മോണ്‍, പ്രോട്ടീന്‍, കാപ്പി, ഡിപ്രഷന്‍,

Nearly every health problem diagnosed today seems to have its roots in stress. Now, it has been established that our eating habits, particularly the kind of food choices we make, can seriously impact our tendency to remain stressed. Just like there are foods that fight stress, some foods are known to induce stress,
Story first published: Thursday, February 16, 2012, 10:07 [IST]
X
Desktop Bottom Promotion