For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേദനസംഹാരികള്‍ തടി കൂട്ടും

|

Pop Pill
തലവേദനയോ മറ്റെന്തെങ്കിലും അസ്വസ്ഥകളോ വരുമ്പോള്‍ ഗുളികയെടുത്തു വിഴുങ്ങുന്ന ശീലം പലര്‍ക്കുമുണ്ട്. മറ്റു പ്രശ്‌നങ്ങള്‍ക്കു പുറമെ വണ്ണം വര്‍ദ്ധിപ്പിക്കാനും ഇത് കാരണമാകുന്നു.

ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗം ഒരു വിഭാഗം സ്ത്രീകളിലെങ്കിലും തടി കൂടുവാന്‍ കാരണമാകുന്നുണ്ട്. എന്നാല്‍ ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.

ഡിപ്രഷന്‍ മാറാന്‍ ഉപയോഗിക്കുന്ന ചിലതരം ആന്റി ഡിപ്രസന്റുകളും ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നുണ്ട്. പ്രത്യേകിച്ച് ട്രൈസൈക്ലിക് ആന്റി ഡിപ്രസന്റുകളും മോണോഅമീന്‍ ഓക്‌സിഡേസുകളും.

മെലാട്ടോനിന്‍ അടങ്ങിയ സ്ലീപ്പിംഗ് പില്‍സുകളും ഇത്തരം പ്രശ്‌നം വരുത്തിവയ്ക്കുന്നുണ്ട്. ഉറങ്ങാന്‍ മാത്രമല്ലാ, ഇന്‍സോംമ്‌നിയ തുടങ്ങിയ രോഗങ്ങള്‍ ചികിത്സിച്ചു മാറ്റാനും ഇത്തരം ഗുളികകള്‍ ഉപയോഗിക്കാറുണ്ട്.

തലവേദന വരുമ്പോള്‍ മിക്കവാറും പേര്‍ ഗുളികകളെയാണ് ആശ്രയിക്കാറ്. പ്രത്യേകിച്ചു മൈഗ്രേയ്ന്‍ വരുമ്പോള്‍. ഇത്തരം ചികിത്സക്കുപയോഗിക്കുന്ന ഒരു വിഭാഗം ഗുളികകളും വണ്ണം കൂട്ടും. എന്നാല്‍ ചില ഗുളികകള്‍ വണ്ണം കുറയ്ക്കാനും സഹായിക്കും.

സ്റ്റിറോയ്ഡുകളുടെ ഉപയോഗവും ചിലപ്പോഴൊക്കെ വണ്ണം വര്‍ദ്ധിപ്പിക്കും. ശരീരത്തിന്റെ ചില ഭാഗങ്ങളിലാണ് ഇതു മൂലമുള്ള കൊഴുപ്പ് അടിഞ്ഞു കൂടുക എന്ന പ്രശ്‌നവുമുണ്ട്.

ചിലതരം മരുന്നുകളുണ്ട്. ഇത് ചിലരില്‍ തടി കുറയ്ക്കാനും മറ്റു ചിലരില്‍ തടി കൂട്ടാനും കാരണമാകുന്നുണ്ട്. ഓരോ വ്യക്തിയുടേയും ശരീരസ്വഭാവമനുസരിച്ചാണ് ഇത്. ഡയബിനീസ്, ഇന്‍സുലേസ് തുടങ്ങിയ ഇത്തരം മരുന്നുകളാണ്.

മരുന്നുകളുടെ പാര്‍ശ്വഫലങ്ങളെ നിസാരമായി തള്ളിക്കളയരുത്. ഡോക്ടര്‍മാരുടെ നിര്‍ദേശാനുസാരണം മാത്രം മരുന്നുകള്‍ ഉപയോഗിക്കുന്നതാണ് സുരക്ഷിതം.

English summary

Medicine, Weight, Health, Body, Food, Headache, Migraine, Depression, ആരോഗ്യം, ശരീരം, മരുന്ന്, ഡോക്ടര്‍, തടി, മൈഗ്രേന്‍, തലവേദന, ഡിപ്രഷന്‍,

It might sound shocking, but popping a pill here and a pain-reliever there can be a hindrance to weight control - resulting in inevitable weight gain,
Story first published: Wednesday, February 15, 2012, 10:26 [IST]
X
Desktop Bottom Promotion