For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പനിക്കും കോള്‍ഡിനും വീട്ടുവൈദ്യം

|

Lady, Fever
മഞ്ഞുകാലത്ത് പനി, കോള്‍ഡ് തുടങ്ങിയ അസുഖങ്ങളും സാധാരണമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ വിശ്രമമാണ് ഏറ്റവും അത്യാവശ്യം.

ഇത്തരം കാലാവസ്ഥളിലെ അസുഖത്തെ ചെറുക്കാന്‍ ചൂടുള്ള പാനീയങ്ങള്‍ വളരെ ഗുണം ചെയ്യും. തിളപ്പിച്ച വെള്ളമോ ഗ്രീന്‍ ടീ, ഹെര്‍ബല്‍ ടീ എന്നിവയും ഉപയോഗിക്കാം. സൂപ്പുകള്‍ അസുഖം വന്നാലും ക്ഷീണം തോന്നാതിരിക്കാനുള്ള നല്ലൊരു വഴിയാണ്. കുരുമുളകു കാപ്പി, ഇഞ്ചിച്ചായ തുടങ്ങിയവ നല്ലതാണ്.

തേന്‍ നല്ലൊരു രോഗസംഹാരിയാണ്. ചുമ കാരണം രാത്രി ഉറങ്ങാന്‍ പറ്റുന്നില്ലെങ്കില്‍ കിടക്കും മുന്‍പ് ഒരു സ്പൂണ്‍ തേന്‍ കഴിച്ചാല്‍ മതി. പ്രത്യേകിച്ചും കുട്ടികള്‍ക്ക് ഇത് നല്ലൊരു മരുന്നായിരിക്കും. എന്നാല്‍ ഒരു വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ഇത് നല്‍കരുത്.

തൊണ്ടയിലെ അസ്വസ്ഥതകള്‍ മാറ്റുവാന്‍ ചെറുചൂടുള്ള ഉപ്പുവെള്ളം ഗാര്‍ഗിള്‍ ചെയ്യുന്നത് വളരെ നല്ലതാണ്. തൊണ്ടയിലെ അണുബാധക്ക് ഏറ്റവും ചേര്‍ന്ന മരുന്നാണിത്.

ആവി പിടിക്കുന്നതും നേസല്‍ ഡ്രോപ്പുകള്‍ ഉപയോഗിക്കുന്നതും മൂക്കടപ്പു കുറയ്ക്കും. കിടക്കാന്‍ പോകുന്നതിന് മുന്‍പ് ഇത്തരം മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതാണ് നല്ലത്.

ധാരാളം വെള്ളം കുടിയ്‌ക്കേണ്ടത് അത്യാവശ്യമാണ്. മഞ്ഞുകാലം ശരീരത്തില്‍ നിന്നു ജലം നഷ്ടപ്പെടുത്തുന്ന ഒരു സമയം കൂടിയാണ്. ശാരീരികപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വെള്ളം ലഭിക്കാതെ വന്നാലും അസുഖങ്ങളുണ്ടാകും.

English summary

Winter, Cold, Health, Food, Body, Honey, Flu, Fever, പനി, ആരോഗ്യം, ശരീരം, വെള്ളം, തേന്‍, ഗ്രീന്‍ ടീ, ഹെര്‍ബല്‍ ടീ,


 
 If you’re sick, build your body’s defenses back up—in bed. In fact, bed is one of the best places that will help you ward off illness in the first place. One study reported in the Archives of Internal Medicine found that participants who got less than seven hours of sleep a night were about three times more likely to develop cold symptoms than those who got at least eight hours of sleep
Story first published: Friday, January 20, 2012, 14:51 [IST]
X
Desktop Bottom Promotion