For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തലേന്നു പുതിനയിട്ടവെള്ളം മതി തടി പോകാന്‍...

|

തടിയും വയറുമെല്ലാം പലരേയും അലട്ടുന്ന ആരോഗ്യപ്രശ്‌നമാണ്. സൗന്ദര്യ പ്രശ്‌നം എന്ന രീതിയിലാണ് പലരും കാണുന്നതെങ്കിലും ഇത് ആരോഗ്യപരമായ പ്രശ്‌നങ്ങളുടെ മൂല കാരണവുമാണ്.

തടിയ്ക്കും വയറിനും പാരമ്പര്യം മുതല്‍ ഇങ്ങോട്ടു പല കാരണങ്ങളുമുണ്ട്. ചില രോഗങ്ങളും ഇതിനു കാരണമാകാറുമുണ്ട്. ഈ പ്രശ്‌നം കാരണം വരുന്ന ചില രോഗങ്ങളുമുണ്ട്.

തടിയും വയറും കുറയ്ക്കുമെന്ന് അവകാശപ്പെട്ട് പല മരുന്നുകളും വിപണിയില്‍ ഇറങ്ങുന്നുണ്ട്. എന്നാല്‍ ഇവ ഉപയോഗിയ്ക്കുന്നത് മറ്റു പല പാര്‍ശ്വ ഫലങ്ങളുമുണ്ടാക്കും.

തടി കുറയ്ക്കാന്‍ സഹായിക്കുന്ന വീട്ടു വൈദ്യങ്ങള്‍ പലതുണ്ട്. യാതൊരു ദോഷവും വരുത്താത്ത, തടി കുറയ്ക്കുന്നതിനൊപ്പം ഏറെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്ന ചിലത്. ഇതില്‍ പ്രധാനപ്പെട്ടതാണ് ചില ഇലകള്‍. ഇലകളും ഇലക്കറികളുമെല്ലാം തന്നെ പൊതുവേ നാരുകളാല്‍ സമ്പുഷ്ടമാണ്. ഇതാണ് തടി കുറയ്ക്കാന്‍ ഇവയെ സഹായിക്കുന്ന ഒരു ഘടകം.

തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് പുതിനയില അഥവാ മിന്റ്. ഏറെ ആരോഗ്യപരമായ ഗുണങ്ങളുള്ള ഇത് പല രോഗങ്ങള്‍ക്കുമുള്ള മരുന്നു കൂടിയാണ്. തടി കുറയ്ക്കാനും ഇത് ഏറെ നല്ലതാണ്.

രാത്രി കിടക്കാന്‍ നേരം

രാത്രി കിടക്കാന്‍ നേരം

രാത്രി കിടക്കാന്‍ നേരം വെള്ളത്തില്‍ ഒരു പിടി പുതിനയില ഇട്ടു വച്ച് രാവിലെ ഈ വെള്ളം ഊറ്റിയെടുത്തു കുടിച്ചാല്‍ മതിയാകും. ഇത് അടുപ്പിച്ചു ചെയ്യുന്നത് തടിയും വയറുമല്ലൊം കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഇതില്‍ വേണമെങ്കില്‍ ലേശം ചെറുനാരങ്ങാനീരും പിഴിഞ്ഞൊഴിയ്ക്കാം. ചെറുനാരങ്ങയും തടി കുറയ്ക്കാന്‍ ഏറെ സഹായകമാണ്.

ദഹനം

ദഹനം

ദഹനം മെച്ചപ്പെടുത്തിയാണ് പുതിന വെള്ളം തടി കുറയ്ക്കാന്‍ സഹായിക്കുന്നത്. ഇതിലെ മെന്തോള്‍ എന്ന ഘടകം തടി കുറയ്ക്കാന്‍ ഏറെ സഹായകമാണ്. ദഹനം ശരിയായി നടക്കാത്തതാണ് പലപ്പോഴും തടി കൂടാനും വയര്‍ ചാടാനുമുള്ള പ്രധാനപ്പെട്ട കാരണം. ഇത് മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. മലബന്ധവും ദഹനത്തെ കുറയ്ക്കുന്ന ഒന്നു തന്നെയാണ്.

ശരീരത്തിലെ മെറ്റബോളിസം

ശരീരത്തിലെ മെറ്റബോളിസം

ശരീരത്തിലെ മെറ്റബോളിസം അഥവാ അപചയ പ്രക്രിയ ശക്തിപ്പെടുത്തിയും പുതിന വെള്ളം തടി കുറയ്ക്കുവാന്‍ സഹായിക്കുന്നു. ഇതിലെ ദഹന രസങ്ങള്‍ ഭക്ഷണത്തിലെ ന്യൂട്രിയന്റുകള്‍ വലിച്ചെടുക്കുവാന്‍ ശരീരത്തെ സഹായിക്കുന്നു. ഈ ന്യൂട്രിയന്റുകള്‍ കൃത്യമായി അപചയ പ്രക്രിയ നടക്കുവാന്‍ സഹായിക്കുകയും ചെയ്യുന്നു. അപചയ പ്രക്രിയ ശക്തിപ്പെടുന്നത് തടി കുറയാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതിലൂടെയും പുതിന തടി കുറയ്ക്കാന്‍ സഹായിക്കുന്നു.

പുതിനയില്‍ കലോറി

പുതിനയില്‍ കലോറി

പുതിനയില്‍ കലോറി തീരെ കുറവാണ്. 2 ടേബിള്‍ സ്പൂണ്‍ പുതിനയില്‍ വെറും 2 കലോറി മാത്രമേയുള്ളൂ. ഇത് തടി കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതെല്ലാമാണ് പുതിനയെ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാക്കുന്നത്.

ഈ പുതിന വെള്ളം

ഈ പുതിന വെള്ളം

ഈ പുതിന വെള്ളം നല്‍കുന്ന മറ്റു പല ആരോഗ്യപരമായ ഗുണങ്ങളുമുണ്ട്. ഇത് ശരീരത്തിലെ കൊഴുപ്പു നീക്കുവാന്‍ മാത്രമല്ല, കൊളസ്‌ട്രോള്‍, പ്രമേഹം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും മികച്ചതാണ്. ദഹനത്തെ ശക്തിപ്പെടുത്തുക മാത്രമല്ല, കുടല്‍ ആരോഗ്യത്തിനും ഇതേറെ മികച്ചതു തന്നെയാണ്. രാവിലെ വെറും വയറ്റില്‍ ഇതു കുടിയ്ക്കുന്നത് നല്ല ശോധന നല്‍കും, ദഹന രസങ്ങള്‍ ഉല്‍പാദിപ്പിയ്ക്കാന്‍ സഹായിക്കും. ശരീരത്തിന് ഊര്‍ജം നല്‍കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണിത്.

പുതിനയിട്ട

പുതിനയിട്ട

ബ്രെയിന്‍ ആരോഗ്യത്തിന് മികച്ച ഒന്നു കൂടിയാണ് പുതിനയിട്ട വെള്ളംഓര്‍മശക്തി വര്‍ദ്ധിപ്പിയ്ക്കാനുള്ള നല്ലൊരു പരിഹാരമാണ് പുതിനയിട്ട വെളളം കുടിയ്ക്കുന്നത്.

Read more about: weight തടി
English summary

1 Glass Of Pudhina Infused Water In An Empty Stomach Reduce Weight

1 Glass Of Pudhina Infused Water In An Empty Stomach Reduce Weight,
X