പുളിച്ചു തികട്ടലിന് ശാശ്വത പരിഹാരം

Posted By:
Subscribe to Boldsky

പുളിച്ചു തികട്ടല്‍ സ്ഥിരമായി ഉണ്ടാകുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ്. അതിനെ അത്ര കണ്ട് മുഖവിലക്കെടുക്കാറില്ലെങ്കിലും ഇത് പലപ്പോഴും ഉണ്ടാക്കുന്ന ബുദ്ധിമുട്ട് വലുത് തന്നെയാണ്. ഭക്ഷണം കഴിച്ചു കഴിഞ്ഞ ഉടന്‍ ഉറങ്ങുന്നതും ദീര്‍ഘനേരം കമ്പ്യൂട്ടറിനു മുന്നില്‍ സമയം ചിലവഴിയ്ക്കുന്നതുമെല്ലാം പുളിച്ചു തികട്ടലിന് കാരണമാകും. ബ്രേക്ഫാസ്റ്റ് കഴിയ്ക്കാന്‍ വരട്ടെ....

ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരിലാണ് ഇത്തരം പ്രശ്‌നം കൂടുതലായും കാണപ്പെടുന്നത്. പക്ഷേ മറ്റു ചിലരില്‍ പ്രത്യേക തരത്തിലുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുമ്പോഴാണ് ഇത്തരത്തില്‍ പുളിച്ചു തികട്ടല്‍ ഉണ്ടാകുന്നത്. എന്തൊക്കെയാണ് ഇതിനുള്ള പരിഹാരങ്ങള്‍ എന്നു നോക്കാം.

 കാരറ്റ് ജ്യൂസ്

കാരറ്റ് ജ്യൂസ്

കാരറ്റ് ജ്യൂസ് പുളിച്ചു തികട്ടലിന്റെ എതിരാളിയാണ്. ഇത് വയറിന്റെ കപ്പാസിറ്റി വര്‍ദ്ധിപ്പിക്കുകയും ദഹനം സുഗമമാക്കുകയും ചെയ്യുന്നു. ദിവസവും രണ്ട് നേരം കാരറ്റ് ജ്യൂസ് കഴിയ്ക്കുന്നത് പുളിച്ചു തികട്ടല്‍ ഇല്ലാതാക്കും.

തേനും പാലും

തേനും പാലും

തേനും പാലും മിക്‌സ് ചെയ്ത് കഴിയ്ക്കുന്നതും പുളിച്ചു തികട്ടലിന്റെ പരിഹാരമാണ്. ഇത് വയറിന്റെ കനം കുറയ്ക്കുകയും പുളിച്ചു തികട്ടലിന് ആശ്വാസമാകുകയും ചെയ്യുന്നു.

നാരങ്ങ

നാരങ്ങ

സൗന്ദര്യത്തിന്റെ കാര്യത്തിലും ആരോഗ്യത്തിന്റെ കാര്യത്തിലും നാരങ്ങ അല്‍പം മുന്നില്‍ തന്നെയാണ്. നാരങ്ങാ വെള്ളം പുളിച്ചു തികട്ടലിനെ അടക്കി നിര്‍ത്തുന്നു.

പെരുംജീരകം

പെരുംജീരകം

പെരുംജീരകം കഴിയ്ക്കുന്നതും പുളിച്ചു തികട്ടലിനെ പ്രതിരോധിയ്ക്കുന്നു. പുളിച്ചു തികട്ടല്‍ വരുമ്പോള്‍ പെരുംജീരകം വായിലിട്ടാല്‍ മതി.

ഇഞ്ചിയും നാരങ്ങും

ഇഞ്ചിയും നാരങ്ങും

ഒരു വിധം അസുഖങ്ങള്‍ക്കെല്ലാം ഉള്ള ഒറ്റമൂലിയാണ് ഇഞ്ചി. എന്നാല്‍ ഇഞ്ചിയോടൊപ്പം അല്‍പം നാരങ്ങാ നീരും കൂടി മിക്‌സ് ചെയ്ത് കഴിച്ചാല്‍ മതി.

കറുവപ്പട്ട ചായ

കറുവപ്പട്ട ചായ

കറുവപ്പട്ട ചായയും പുളിച്ചു തികട്ടലിന്റെ ഉത്തമ പ്രതിവിധിയാണ്. ഇത് ദഹനത്തെ കൃത്യമാക്കുകയും അസിഡിറ്റി മൂലമുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കുകയും ചെയ്യുന്നു.

English summary

effective ways to treat sour stomach

in this article, we at Boldsky will be listing out some of the effective ways to treat sour stomach. Read on to know more about it.
Story first published: Wednesday, February 3, 2016, 17:19 [IST]