പല്ലു കടിക്കുന്ന ശീലം ഒഴിവാക്കാന്‍..

Posted By:
Subscribe to Boldsky

നിങ്ങള്‍ക്ക് പല്ലു കടിക്കുന്ന ശീലമുണ്ടോ.. രാത്രിയില്‍ ഉറങ്ങുമ്പോഴാണ് മിക്കവരിലും ഇത്തരം ഒരു ശീലം കാണാറുള്ളത്. ഇത് അത്ര പ്രശ്‌നമായി എടുക്കാത്തവര്‍ ഒന്നു ശ്രദ്ധിക്കുക. ഇതു നിങ്ങളുടെ ആരോഗ്യത്തിനു ഹാനികരമാണ്. പല രോഗങ്ങള്‍ക്കും ഇത് കാരണമാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതൊരു പതിവ് ശീലമായി കൊണ്ടുനടക്കുന്നവര്‍ അറിയുക ഇതൊരു വലിയ പ്രശ്‌നമാണ്.

നിങ്ങള്‍ അറിയാതെ തന്നെ നിങ്ങളുടെ അബോധമനസ്സ് അതു നിങ്ങളെ ചെയ്യിപ്പിക്കുന്നു. അതു ഒഴിവാക്കണമെന്ന് വിചാരിക്കുന്നുണ്ടെങ്കിലും നിങ്ങളില്‍ നിന്ന് ആ ശീലം വിട്ടു പോകുന്നില്ല അല്ലേ.. വൈദ്യശാസ്ത്രപ്രകാരം പല്ലു കടിക്കുന്നതിനെ ബ്രൂസിയം എന്നാണ് പറയുന്നത്. ഇതു അപകടകരമായ രോഗമാണ്. പല്ലു പൊഴിയാന്‍ വരെ ഇതു കാരണമാകും എന്നാണ് പറയുന്നത്. നിങ്ങള്‍ക്ക് ഇതില്‍ നിന്നൊരു മോചനം അത്യാവശ്യമാണ്.

ആദ്യം ചെയ്യേണ്ടത് നിങ്ങള്‍ക്ക് ഇങ്ങനെ ഒരു ശീലം ഉണ്ടെന്നു മനസ്സിലായാല്‍ അടുത്തുള്ള ദന്തഡോക്ടറുടെ സഹായം തേടുക. എന്നിട്ട് വേണ്ട നടപടികള്‍ സ്വീകരിക്കുക. നിങ്ങളുടെ പല്ലുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടാകുന്നതിനുമുന്‍പ് അതു തടയാനുള്ള മാര്‍ഗം സ്വീകരിക്കുക എന്നതാണ് ആദ്യത്തെ വഴി. പല്ലു കടിക്കുന്ന രോഗം മാറ്റാനുള്ള ചില ടിപ്‌സ് ഞങ്ങള്‍ പറഞ്ഞുതരുന്നു...

കാത്സ്യവും മെഗ്നീഷ്യവും ധാരാളം വേണം

കാത്സ്യവും മെഗ്നീഷ്യവും ധാരാളം വേണം

എങ്ങനെ പല്ലു കടിക്കുന്ന ശീലം ഒഴിവാക്കാം..? അതിനു നിങ്ങളുടെ ശരീരത്തില്‍ കാത്സ്യവും മെഗ്നീഷ്യവും ധാരാളം ഉണ്ടാവണം. അതിനായി ഭക്ഷണത്തില്‍ പച്ചില വര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടുത്തുക.വിവിധ തരത്തിലുള്ള പയറുവര്‍ഗങ്ങളും കഴിക്കുക.

ഡോക്ടറുടെ സഹായം തേടാം

ഡോക്ടറുടെ സഹായം തേടാം

നിങ്ങള്‍ക്ക് ഇങ്ങനെയൊരു ശീലം ഉണ്ടെങ്കില്‍ പല്ലുകള്‍ കേടാകുന്നതിനു മുന്‍പ് എടുക്കേണ്ട മുന്‍കരുതല്‍ തേടണം. അതിനായി അടുത്തുള്ള ദന്ത ഡോക്ടറുടെ അരികില്‍ എത്തുക എന്നതാണ് അടുത്ത വഴി.

ജലാംശം

ജലാംശം

ശരീരത്തില്‍ എത്ര വെള്ളം എത്തുന്നുണ്ടോ അത്രയും നല്ലതാണ്. രോഗങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നിങ്ങളുടെ ശരീരത്തില്‍ നന്നായി ജലാംശം അടങ്ങിയിരിക്കണം. ദിനം പ്രതി നന്നായി വെള്ളം കുടിക്കുന്നതും പല്ലിന്റെ ആരോഗ്യത്തിന് നല്ലതാണ്.

കാപ്പിയും വില്ലനാണ്

കാപ്പിയും വില്ലനാണ്

ഒരു ദിവസം ആരംഭിക്കുന്നത് തന്നെ ഒരു കപ്പ് ചൂടു കാപ്പി കുടിച്ചാണ്. എന്നാല്‍ കാപ്പി പല്ലിന് നല്ലതല്ലെന്നാണ് പറയുന്നത്. കാപ്പിക്കുരുവില്‍ അടങ്ങിയിരിക്കുന്ന പദാര്‍ത്ഥങ്ങളും ലഹരി പദാര്‍ത്ഥങ്ങള്‍ അടങ്ങിയിരിക്കുന്ന പാനീയങ്ങളും കുടിക്കുന്നത് പല്ല് ചീത്തയാക്കും.

മത്സ്യം ഉത്തമം

മത്സ്യം ഉത്തമം

ആരോഗ്യമുള്ള ശരീരം ഉണ്ടാക്കിയെടുക്കണം. അതിനായി ഇറച്ചിയും മീനും ഉത്തമം. ഇത് അബോധാവസ്ഥയിലുള്ള പല്ല് കടി തടയാന്‍ സഹായിക്കുന്നു.

മാനസിക പിരിമുറുക്കം

മാനസിക പിരിമുറുക്കം

ജോലി സമയങ്ങളില്‍ ശാരീരികമായും മാനസ്സികമായും പിരിമുറുക്കം നേരിടുന്നതും പ്രശ്‌നമാണ്. അതുകൊണ്ടു കൂളായി ജോലി ചെയ്യാന്‍ ശ്രമിക്കുക. മാനസ്സിക സമ്മര്‍ദ്ദം ഒഴിവാക്കുക.

തക്കാളി കഴിക്കൂ..

തക്കാളി കഴിക്കൂ..

നിങ്ങളുടെ ശരീരത്തില്‍ നല്ല ഇരുമ്പ് സത്ത് ആവശ്യമാണ്. പൊട്ടാസിയം ഉണ്ടാക്കാന്‍ ഉത്തമമായ ഭക്ഷണപദാര്‍ത്ഥമാണ് തക്കാളി. ഓറഞ്ചും, പഴവും കഴിക്കുന്നതും പല്ലു കേടുവരാതെ സൂക്ഷിക്കും.

മസാജിംഗ്

മസാജിംഗ്

കഴിയുമെങ്കില്‍ മുറുകിയ പേശികളെ മൃദുവാക്കാന്‍ തെല്ലൊന്നു മസാജ് ചെയ്യുക. രാത്രിയില്‍ അസ്വസ്ഥതവരുമ്പോള്‍ അതിനെ ഇല്ലാതാക്കാന്‍ ഈ പ്രവൃത്തി നല്ലതാണ്.

പഴവര്‍ഗങ്ങള്‍ കഴിക്കൂ..

പഴവര്‍ഗങ്ങള്‍ കഴിക്കൂ..

നാരങ്ങ പോലുള്ള പഴവര്‍ഗങ്ങള്‍ പല്ലിന് ഉത്തമമാണ്. വൈറ്റമിന്‍ സി അടങ്ങിയ പഴങ്ങള്‍ ഇത്തരം രോഗങ്ങളെ തടഞ്ഞു നിര്‍ത്തുന്നു

റിലാക്‌സ്

റിലാക്‌സ്

പല്ലു വേദന വരുന്ന ഭാഗത്ത് കുറച്ചു ചൂടു വെക്കുന്നത് നല്ലതാണ്. അതു പേശികളെ അയവ് വരുത്തും. അങ്ങനെ ചെയ്യുകയാണെങ്കില്‍ വേദനയില്‍ നിന്നും നിങ്ങള്‍ക്ക് ആശ്വാസം നേടാം.

English summary

tips to stop your teeth grinding

Teeth grinding at night can turn into a serious problem. give tips to stop your teeth grinding
Story first published: Monday, February 9, 2015, 17:17 [IST]