പച്ചക്കറികള്‍ പെട്ടെന്ന് കേടാകാതിരിക്കാന്‍..

Posted By:
Subscribe to Boldsky

പച്ചക്കറികള്‍ നമ്മുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ഇന്ന് വിപണിയില്‍ നിന്ന് വാങ്ങിക്കുന്ന എല്ലാ പച്ചക്കറികളും രണ്ട് ദിവസം കൊണ്ടുതന്നെ കേടായി പോകുന്നുണ്ട്. അതുകൊണ്ടുതന്നെ കുറേയേറെ പച്ചക്കറികള്‍ വാങ്ങി വീട്ടില്‍ സൂക്ഷിക്കാന്‍ എല്ലാവര്‍ക്കും പോടിയാണ്.

കേടായ പച്ചക്കറികള്‍ ഉപയോഗിക്കുന്നതും ആരോഗ്യത്തിന് ഹാനികരമാണ്. അതുകൊണ്ടുതന്നെ ഭദ്രമായി പച്ചക്കറികള്‍ സൂക്ഷിച്ചുവെയ്ക്കണം. പലതരം പച്ചക്കറികളും പല വിധത്തിലാണ് സൂക്ഷിച്ചുവെയ്‌ക്കേണ്ടത്. ശരിയായ രീതിയില്‍ സൂക്ഷിച്ചില്ലെങ്കില്‍ ആരോഗ്യത്തിന് ഇത് ദോഷം ചെയ്യും.

വായ്‌നാറ്റം പല രോഗങ്ങളുടെയും ലക്ഷണം

ശരിയായ രീതിയില്‍ സൂക്ഷിക്കാത്തതുകൊണ്ടാണ് മിക്കതും പെട്ടെന്ന് ചീഞ്ഞു പോകുന്നത്. പച്ചക്കറികള്‍ കേടാകാതിരിക്കാന്‍ എങ്ങനെ സൂക്ഷിക്കണം എന്ന് നോക്കാം...

ചീര

ചീര

ചീര ഒരു ദിവസത്തില്‍ കൂടുതല്‍ ആര്‍ക്കും ഉപയോഗിക്കാന്‍ പറ്റാറില്ല. ചീര കടലാസില്‍ പൊതിഞ്ഞു സൂക്ഷിക്കുന്നതാണ് നല്ലത്. പെട്ടെന്ന് വാടി പോകില്ല.

വെണ്ടയ്ക്ക

വെണ്ടയ്ക്ക

എയര്‍ ടൈറ്റ് കണ്ടെയ്‌നറില്‍ വേണം വെണ്ടയ്ക്ക സൂക്ഷിക്കാന്‍.

ബീന്‍സ്

ബീന്‍സ്

നനഞ്ഞ തുണിയില്‍ പൊതിഞ്ഞാണ് ബീന്‍സ് സൂക്ഷിക്കേണ്ടത്.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി ഒരു പ്ലാസ്റ്റിക് കവറിലോ കണ്ടെയ്‌നറിലോ സൂക്ഷിക്കാം. ഇത് തണുപ്പുള്ള ഇടത്ത് സൂക്ഷിക്കുന്നതാണ് നല്ലത്.

ക്യാരറ്റ്

ക്യാരറ്റ്

ക്യാരറ്റിന്റെ മുകള്‍ഭാഗം മുറിച്ച് കളഞ്ഞ് ഒരു അടച്ച പാത്രത്തില്‍ വേണം സൂക്ഷിക്കാന്‍.

ക്യാപ്‌സിക്കം

ക്യാപ്‌സിക്കം

ക്യാപ്‌സിക്കം തണ്ടു നീക്കി ഒരു തുറന്ന പാത്രത്തില്‍ സൂക്ഷിക്കാം. ഈ പാത്രത്തിന്റെ മുകള്‍ഭാഗം നനഞ്ഞ തുണി കൊണ്ട് മൂടി വയ്ക്കുന്നത് ഗുണം ചെയ്യും.

ക്യാബേജ്

ക്യാബേജ്

ചൂട് തട്ടാത്ത ഇടത്ത് വേണം ക്യാബേജ് സൂക്ഷിക്കാന്‍. ഫ്രിഡ്ജില്‍ സൂക്ഷിക്കാം.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് മറ്റു പച്ചക്കറികള്‍ക്കടുത്ത് സൂക്ഷിക്കാതിരിക്കുക. പ്രത്യേകിച്ച് ഉള്ളിയും ഉരുളക്കിഴങ്ങും ഒരുമിച്ച് വെയ്ക്കരുത്. ഉള്ളിയില്‍ നിന്നും വരുന്ന ഗ്യാസ് ഇതിനെ പെട്ടെന്ന് കേട് വരുത്തും.

English summary

how to keep vegetable fresh longer

vegetables are an important part of a health. so keeping your produce safe.
Story first published: Saturday, April 11, 2015, 15:02 [IST]