Just In
- 2 hrs ago
ഇഞ്ചി-കാരറ്റ്സൂപ്പ്; കലോറികുറഞ്ഞ ശൈത്യകാല റെസിപ്പി
- 2 hrs ago
കുട്ടികളെ പൊണ്ണത്തടിയന്മാരാക്കരുതേ..
- 5 hrs ago
ഇന്ന് സാമ്പത്തിക നേട്ടമുണ്ടാകുന്ന രാശിക്കാര്
- 1 day ago
ഈ രാശിക്കാര്ക്ക് വളരെ മികച്ച ആഴ്ച
Don't Miss
- News
അസം ഗണം പരിഷത്ത് ബിജെപിക്കുള്ള പിന്തുണ പിന്വലിക്കും...പൗരത്വ ബില്ലില് നിലപാട് കടുപ്പിച്ച് മഹന്ത!
- Movies
സ്നേഹയുടെ ഇത്തരം സ്വഭാവങ്ങള് ഇഷ്ടമല്ല! തുറന്നുപറച്ചിലുമായി ശ്രീകുമാര്! വിവാഹ ശേഷവും അഭിനയിക്കും!
- Sports
മറ്റാരും കണ്ടില്ല, പക്ഷെ അയാള് കണ്ടെത്തി... സച്ചിനെ ഉപദേശിച്ച താജ് ജീവനക്കാരന് ഇതാ
- Automobiles
EQA ഇലക്ട്രിക്ക് മോഡലിന്റെ ടീസര് ചിത്രങ്ങളുമായി മെര്സിഡീസ്
- Finance
ഫോണിൽ പുതിയ എം ആധാർ ആപ്പുണ്ടോ? ആധാറുമായി ബന്ധപ്പെട്ട ഈ 5 കാര്യങ്ങൾ വീട്ടിൽ ഇരുന്ന് ചെയ്യാം
- Technology
യുവാക്കളുടെ പുത്തൻ കണ്ടുപിടിത്തങ്ങൾ 'മേക്കര് ഫെസ്റ്റി'ല് അത്ഭുതം സൃഷ്ടിക്കുന്നു
- Travel
വീട്ടുകാർക്കൊപ്പം അടിച്ചു പൊളിക്കാം ഈ ക്രിസ്തുമസ്
പല്ലു വൃത്തിയാക്കുമ്പോള് ശ്രദ്ധിക്കുക
പല്ലു നന്നായി തേച്ചാല് പോരേ, ഇതിത്ര പറയാനെന്തിരിക്കുന്നുവെന്നായിരിക്കും. പല്ലു തേപ്പിലും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. വായയുടേയും പല്ലിന്റെയും ആരോഗ്യത്തിന് പ്രധാനം.
സമയത്തിനും പല്ലുതേപ്പില് പ്രാധാന്യമുണ്ട്. കൂടുതല് സമയം പല്ലു തേയ്ക്കുന്നതും തീരെ കുറവു സമയം പല്ലു തേയ്ക്കുന്നതും നല്ലതല്ല.
ദിവസവും രാവിലെയും രാത്രിയിലും പല്ലു തേയ്ക്കുന്നത് ശീലമാക്കുക. എന്നാല് മൂന്നു പ്രാവശ്യത്തിലും കൂടുതല് പല്ലു തേയ്ക്കുകയുമരുത്.
ബ്രഷിന്റെ വലിപ്പവും പ്രധാനം. വായുടെയും പല്ലിന്റെയും വലിപ്പമനുസരിച്ച് സൗകര്യപ്രദമായ ബ്രഷ് തെരഞ്ഞെടുക്കുക. ബ്രഷിന്റെ വലിപ്പം കുറയാനോ കൂടാനോ പാടില്ല. കൂടുതല് കട്ടി കൂടുതലുള്ളതും തീരെ കട്ടി കുറഞ്ഞതുമായ പല്ലുകളുള്ള ബ്രഷും തെരഞ്ഞെടുക്കരുത്.
കൃത്യസമയത്ത് ബ്രഷ് മാറ്റേണ്ടതും അത്യാവശ്യം. ബ്രഷിന്റ പല്ലുകള് കേടായില്ലെങ്കിലും രണ്ടുമൂന്നു മാസമെങ്കിലും കൂടുമ്പോള് ബ്രഷ് മാറ്റുന്നത് നന്നായിരിക്കും.
ബ്രഷ് ഉപയോഗിക്കുന്ന രീതിയും പ്രധാനമാണ്. ബ്രഷ് കൊണ്ട് വട്ടത്തില് പല്ലു തേയ്ക്കണം. മുകളില് നിന്നും താഴേക്കും താഴെ നിന്നും മുകളിലേക്കും ബ്രഷ് ചെയ്യുക. പല്ലുകള്ക്ക് കുറുകെ തേയ്ക്കരുത്.
പല്ലുകളുടെ പുറംഭാഗം മാത്രമല്ലാ, ഉള്ളില് നിന്നും വൃത്തിയാക്കാനും ശ്രദ്ധിക്കുക. പല്ലകളില് ബാക്ടീരിയ വളരാന് സാധ്യതയുള്ള സ്ഥലങ്ങളാണിത്.
പല്ലു തേയ്ക്കാന് പേസ്റ്റ് തെരഞ്ഞെടുക്കുമ്പോള് അധികം രാസവസ്തുക്കള് അടങ്ങിയവ തെരഞ്ഞെടുക്കരുത്. മാത്രമല്ലാ, പല്ലു തേച്ചു കഴിഞ്ഞാല് വായ നല്ലപോലെ കഴുകി പേസ്റ്റ് മുഴുവന് കളയുകയും വേണം.
പല്ലുതേച്ച ശേഷം നാക്കും വൃത്തിയാക്കണം. അധികം മൂര്ച്ചയില്ലാത്ത ടംഗ് ക്ലീനര് ഉപയോഗിക്കാം. കൂടുതല് അമര്ത്തി ഇത് ഉപയോഗിക്കുകയുമരുത്.