Latest Updates
-
ബുധാദിത്യ യോഗം: നവംബർ 4 മുതൽ 6 വരെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ധൻതേരസ് ഷോപ്പിംഗ്: ലക്ഷ്മി യോഗം നോക്കി സ്വർണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത്! -
ധൻതേരാസിന് തൊട്ടുമുമ്പ് സ്വർണവിലയിൽ വൻ കുതിപ്പ്; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ -
നവംബർ 6-ന് ശുക്രൻ കന്നി രാശിയിലേക്ക്: വക്രഗതിയിൽ ഈ 12 രാശിക്കാർക്കും കരുതലോടെയുള്ള മാറ്റങ്ങൾ -
ദീപാവലി മുഹൂർത്ത ട്രേഡിങ്: ലാഭകരമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, സമയക്രമം ഇങ്ങനെ -
ദീപാവലി: വീട്ടിൽ ലളിതമായി ലക്ഷ്മീപൂജ നടത്താം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഐശ്വര്യം കൂടും -
ധൻതേരസ് 2026: സ്വർണ്ണവും ഗാഡ്ജറ്റുകളും വാങ്ങാൻ ഭാഗ്യമുള്ള രാശികൾ; ഒപ്പം ശ്രദ്ധിക്കേണ്ട സുരക്ഷാ ടിപ്സുകൾ! -
2026 നവംബർ 5 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ധനയോഗം, സ്വർണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത്! -
നവംബർ 5 രാശിഫലം: ധൻതേരസ് ഒരുക്കങ്ങൾക്കിടയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; 12 രാശിക്കും ഇന്നത്തെ ദിവസം -
കേരളത്തിൽ മഴ ശക്തമാകുന്നു: മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത പാലിക്കാൻ കർശന നിർദ്ദേശം
ഡസ്റ്റ് അലര്‍ജിക്കു പരിഹാരവുമുണ്ട്

വീടിനുള്ളില്‍ പോലും എത്ര വൃത്തിയാക്കിയാലും പൊടിയുണ്ടാകും. പുറത്തേക്കിറങ്ങിയാലോ, പൊടിയും വാഹനങ്ങളുടെ പൊടിയും. ശ്വാസം മുട്ടലും ശ്വാസകോശത്തിന് ഗുരുതരമായ പ്രശ്നങ്ങളും പൊടി വരുത്തി വയ്ക്കും. ഡസ്റ്റ് അലര്‍ജിയില്‍ നിന്നും മോചനം വേണമെന്നുണ്ടെങ്കില്‍ ചില വഴികളുമുണ്ട്.
വീട് ദിവസവും അടിച്ചു തുടച്ചു വൃത്തിയാക്കുമ്പോഴും പൊതുവെ ആളുകള്‍ ശ്രദ്ധിക്കാത്ത ചില സ്ഥലങ്ങളുണ്ട്. എസി, ഫാന്‍, അടുക്കളയിലെ എക്സ്ഹോസ്റ്റ് ഫാന്‍ തുടങ്ങിയവ. ഇവ ഡസ്റ്റ് അലര്‍ജിക്ക് കാരണമാകും. പ്രത്യേകിച്ച് ഫാനിടുമ്പോള്‍ ഇതിലെ പൊടി കാറ്റില്‍ പറന്ന് മുറിയ്ക്കുള്ളിലാകും. ഇത് ഡസ്റ്റ്് അലര്‍ജിക്ക് കാരണമാവുകയും ചെയ്യും.
വീടിനുള്ളിലെ കാര്പെറ്റുകള് ഡസ്റ്റ് അലര്‍ജി വരുത്തുന്ന മറ്റൊരു കാരണമാണ്. ഇതില്‍ പൊടി കൂടുതലായി പിടിക്കുകയും ചെയ്യും, സാധാരണ രീതിയില്‍ വൃത്തിയാക്കിയാല്‍ വൃത്തിയായെന്നും വരില്ല. ഇവ വൃത്തിയാക്കാനുള്ള ഏറ്റവും നല്ല വഴി വാക്വം ക്ലീനര്‍ കൊണ്ടു വൃത്തിയാക്കുകയാണ്. കുറഞ്ഞത് ആഴ്ചയില്‍ ഒരിക്കലെങ്കിലും കാര്പെറ്റുകള് വാക്വം ഉപയോഗിച്ച് വൃത്തിയാക്കണം.
ബെഡ് റൂമുകള്‍ സൂര്യപ്രകാശം കടക്കുന്ന, അധികം തണുപ്പിടിക്കാത്ത വിധത്തില്‍ ക്രമീകരിക്കണം. സൂര്യരശ്മികളേറ്റാല്‍ ബാക്ടീരിയ നശിക്കും. നല്ല പോലെ കാറ്റു കയറുകയും വേണം. ഇതെല്ലാം ഡസ്റ്റ് അലര്‍ജി കുറയ്ക്കും.
കുട്ടികള്‍ക്ക് ഡസ്റ്റ് അലര്‍ജി വരുന്നതിനുള്ള ഒരു പ്രധാന കാരണമാണ് സോഫ്റ്റ് ടോയ്സ്. ഇതില്‍ പൊടി കയറാന്‍ എളുപ്പമാണ്. ഇവ ഇടയ്ക്കിടയ്ക്ക് വൃത്തിയാക്കണം. ഡസ്റ്റ് അലര്‍ജിയുള്ള കുട്ടികള്‍ക്ക് ഇത്തരം കളിപ്പാട്ടങ്ങള്‍ കളിക്കാന്‍ കൊടുക്കാതിരിക്കുകയാണ് നല്ലത്.
കര്‍ട്ടനുകളിലും ചവിട്ടികളിലും പൊടി ധാരാളം വരാന്‍ സാധ്യത കൂടുതലാണ്. ഇവ ഇടയ്ക്കിടെ കഴുകി വെയിലിലിട്ട് ഉണക്കുക. കഴുകാന്‍ ബുദ്ധമുട്ടാണെങ്കില്‍ ഊരിയെടുത്ത് പുറത്തു കൊണ്ടു പോയി പൊടി കുടഞ്ഞ് കളയുകയും വേണം.
കിടയ്ക്ക വിരികളും തലയിണക്കവറുകളും ഇടയ്ക്കിടെ വൃത്തിയാക്കണം. ഇവ ആഴ്ചയില്‍ ഒരിക്കല്‍ കഴുകി ഉണക്കുക. എന്നിട്ട് വീണ്ടും ഉപയോഗിക്കുക. ഇത് കിടക്കുമ്പോള്‍ ശരീരത്തില്‍ കയറുന്ന പൊടിയുടെ അളവ് കുറയ്ക്കും.
പൊടിയുള്ളിടത്തു കൂടി സഞ്ചരിക്കുമ്പോള്‍ മൂക്കും വായും വാസ്ക് ഉപയോഗിച്ച് അടച്ചു പിടിയ്ക്കുന്നതും ഗുണം ചെയ്യും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
