For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കിടപ്പുമുറിയും പ്രധാനം തന്നെ

By Super
|

കിടപ്പുമുറി എപ്പോഴും വൃത്തിയുള്ളതും ഭംഗിയുള്ളതുമാക്കി സൂക്ഷിയ്‌ക്കുക. അരോചകത്വമുണ്ടാക്കുന്ന നിറങ്ങള്‍ ചുവരുകള്‍ക്ക്‌ നല്‍കരുത്‌. ഓഫീസ്‌ ഫയലുകളും സംഭാഷണങ്ങളും കിടപ്പുമുറിയിലേയ്‌ക്ക്‌ കൊണ്ടുവരാതിരിക്കുക. നല്ല വായുസഞ്ചാരമുള്ള മുറിതന്നെയായിരിക്കണം കിടപ്പുമുറി. കിടപ്പുമുറിയില്‍ ടിവിയുടെ ആവശ്യമില്ല, വേണമെങ്കില്‍ നേര്‍ത്ത സംഗീതമാകാം.

ഉറങ്ങാന്‍ ശ്രമിക്കരുത്‌

മിക്കവരും നിര്‍ബ്ബന്ധപൂര്‍വ്വം ഉറക്കത്തെ ക്ഷണിച്ചുവരുത്തുന്നവരാണ്‌. എന്നാല്‍ ഈ പരിപാടി അത്ര നല്ലതല്ല. കിടന്ന പതിനഞ്ച്‌ മിനിറ്റു കഴിഞ്ഞിട്ടും സ്വാഭാവികമായി ഉറക്കം വന്നില്ലെങ്കില്‍ എഴുന്നേറ്റ്‌ എന്തെങ്കിലും വായിക്കുകയോ പാട്ടുകേള്‍ക്കുകയോ ചെയ്യുക ഉറക്കം പതിയെ നിങ്ങളെത്തേടിയെത്തും.

കിടക്കുമ്പോള്‍ നല്ല കാര്യങ്ങള്‍ മാത്രം ഓര്‍ക്കാന്‍ ശ്രമിയ്‌ക്കുക. പ്രകൃതി രമണീയമായ സ്ഥലങ്ങള്‍, നിങ്ങള്‍ ഏറെ ആസ്വദിച്ച ഒരു യാത്ര. അല്ലെങ്കില്‍ ഏറ്റവും പ്രിയ്യപ്പെട്ടവരെക്കുറിച്ചുള്ള ഓര്‍മ്മ അങ്ങിനെ എന്തുമാകാം. ഈ ഓര്‍മ്മകളില്‍ നിന്നും സാവധാനം ഉറക്കത്തിലേയ്‌ക്ക്‌ വഴുതുമ്പോള്‍ തലവേദനയോ ഉന്മേഷക്കുറവോ അനുഭവപ്പെടില്ല.

X
Desktop Bottom Promotion