For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നല്ല ഉറക്കം കിട്ടാന്‍

By Super
|

പ്രായപൂര്‍ത്തിയെത്തിയ ഒരാള്‍ക്ക്‌ ദിവസം ഒന്‍പത്‌ മണിക്കൂറെങ്കിലും ഉറക്കം ആവശ്യമാണ്‌. എന്നും ഒരേ സമയത്ത്‌ കിടക്കാനും ഉണരാനും ശ്രമിക്കുക. ഈ ശീലം ഒഴിവുദിവസങ്ങളിലായാല്‍പ്പോലും തെറ്റിക്കാതെ നോക്കുക. ഇങ്ങനെ കൃത്യമായ സമയം എന്നും ഉറങ്ങിയാല്‍ ഇടക്കിടെ ശല്യപ്പെടുത്താന്‍ തലവേദന എത്തിനോക്കുകപോലുമില്ല.

പകല്‍മയക്കം വേണ്ടതുണ്ടോ

പകല്‍ സമയത്ത്‌ പ്രത്യേകിച്ചും ഉച്ചതിരിഞ്ഞ്‌ ഇടക്കിടെയുള്ള മയക്കത്തിന്റെ ദൈര്‍ഘ്യം പരിമിതപ്പെടുത്തുക. ഇത്‌ 15മുതല്‍ 30 മിനിറ്റുവരെയാകാം. ഇതില്‍ക്കൂടാതിരിക്കുന്നതാണ്‌ നല്ലത്‌.

പകല്‍മയക്കം കൂടിയാല്‍ അത്‌ രാത്രിയിലെ ഉറക്കത്തെ ബാധിയ്‌ക്കും. പകല്‍സമയത്ത്‌ ഉറങ്ങാതിരിക്കാന്‍ കഴിയുമെങ്കില്‍ അതുതന്നെയാണ്‌ നല്ലത്‌. അല്ല ഉറക്കം നിര്‍ബ്ബന്ധമാണെങ്കില്‍ ക്ഷീണം മാറ്റാനുള്ള ഒരു വിശ്രമം മാത്രമാക്കി മാറ്റുക.

സ്ഥിരമായി വ്യായാമം ചെയ്യുക

വ്യായാമം ചെയ്യുന്നത്‌ സ്ഥിരമാക്കുക. എയ്‌റോബിക്‌ പോലുള്ള വ്യായാമങ്ങളാണ്‌ ഏറ്റവും നല്ലത്‌. വിവാഹിതരാണെങ്കില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത്‌ നല്ല വ്യായാമമാണ്‌. ഇത്‌ തടസ്സമില്ലാത്തതും ശാന്തവുമായ നിദ്ര പ്രദാനം ചെയ്യുമത്രേ.

വ്യായാമം ചെയ്യുകയെന്നാല്‍ ഏതെങ്കിലും സമയത്ത്‌ എങ്ങനെയെങ്കിലും ചെയ്‌തു തീര്‍ക്കുകയെന്ന രീതി മാറ്റി കൃത്യമായ സമയത്ത്‌ കൂടുതല്‍ ഭക്ഷണം ഉള്ളില്‍ച്ചെല്ലാത്തപ്പോള്‍ വ്യായാമം ചെയ്യുന്നതാണ്‌ നല്ലത്‌. ഇതിനായി രാവിലെയോ വൈകീട്ടോ സമയം കണ്ടെത്താം. ഉറക്കത്തിന്‌ തൊട്ടുമുമ്പുള്ള സമയത്ത്‌ വ്യായാമം ചെയ്യുന്നത്‌ ഉറക്കം വൈകിക്കും.

X
Desktop Bottom Promotion