For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കണ്ണിലെ പിങ്ക് നിറം പുതിയ കോവിഡ് ലക്ഷണം; ഗവേഷണം

|

ചുമ, പനി, ശ്വസിക്കാനുള്ള ബുദ്ധിമുട്ട് എന്നിവ കൊറോണ വൈറസിന്റെ സാധാരണ ലക്ഷണങ്ങളാണെന്ന് ഇപ്പോള്‍ മിക്ക ആളുകള്‍ക്കും മനസിലായിക്കാണും. എന്നാല്‍, ഒരു പുതിയ പഠനം കണ്ടെത്തിയത് കണ്ണുകള്‍ പിങ്ക് നിറം ആകുന്നതും കൊറോണ വൈറസിന്റെ ലക്ഷണങ്ങളില്‍ ഒന്നാണെന്നാണ്. കനേഡിയന്‍ ജേണല്‍ ഓഫ് ഒഫ്താല്‍മോളജിയില്‍ പ്രസിദ്ധീകരിച്ച പഠനമാണ് കണ്‍ജക്റ്റിവിറ്റിസ്, കെരാട്ടോ കണ്‍ജക്റ്റിവിറ്റിസ് എന്നിവ കോവിഡ് 19ന്റെ പ്രാഥമിക ലക്ഷണങ്ങളാണെന്ന് നിര്‍ണ്ണയിച്ചത്.

Most read: ഒരിക്കലും പോകില്ലേ കൊറോണ? W.H.O പറയുന്നത് ഇതാMost read: ഒരിക്കലും പോകില്ലേ കൊറോണ? W.H.O പറയുന്നത് ഇതാ

കണ്ണിലെ പിങ്ക് നിറം

കണ്ണിലെ പിങ്ക് നിറം

മാര്‍ച്ചില്‍, കാനഡയിലെ ഒരു കണ്ണാശുപത്രിയില്‍ ഗുരുതരമായ ചെങ്കണ്ണ്, നേരിയ ശ്വാസകോശ ലക്ഷണങ്ങള്‍ എന്നിവയുമായി എത്തിയ 29 കാരിക്ക് കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. കാനഡയിലെ ആല്‍ബര്‍ട്ട സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറായ കാര്‍ലോസ് സോളാര്‍ട്ട് പറയുന്നത് പ്രകടമായ രോഗത്തിന്റെ പ്രധാന ലക്ഷണം ശ്വാസകോശം സംബന്ധിച്ചല്ല മറിച്ച് കണ്ണുമായി ബന്ധപ്പെട്ടതായിരുന്നു എന്നാണ്.

പുതിയ കോവിഡ് ലക്ഷണം

പുതിയ കോവിഡ് ലക്ഷണം

വൈറസിന്റെ തുടക്കത്തില്‍ നടത്തിയ പഠനങ്ങളില്‍ 10 മുതല്‍ 15 ശതമാനം വരെ കോവിഡ് കേസുകളില്‍ ചെങ്കണ്ണിനെ ദ്വിതീയ ലക്ഷണമായി തിരിച്ചറിഞ്ഞിരുന്നു. കൊറോണ വൈറസ് ബാധിച്ചാല്‍ പനിയോ ചുമയോ ലക്ഷണമായി കാണണമെന്നില്ല, ചിലരുടെ കണ്ണുകളില്‍ പിങ്ക് നിറമാകും ലക്ഷണമായി കാണുക. ഈ ലക്ഷണവുമായി എത്തിയ രോഗി സുഖം പ്രാപിച്ചു, എന്നാല്‍ രോഗിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന നിരവധി ജീവനക്കാരും ഉദ്യോഗസ്ഥരും ഇപ്പോള്‍ ക്വാറന്റൈനിലാണ്.

Most read:കോവിഡ്: വഴിത്തിരിവാകുന്ന മരുന്നുമായി ഗവേഷകര്‍Most read:കോവിഡ്: വഴിത്തിരിവാകുന്ന മരുന്നുമായി ഗവേഷകര്‍

മറ്റു ലക്ഷണങ്ങള്‍

മറ്റു ലക്ഷണങ്ങള്‍

ഈ കണ്ടെത്തല്‍ പുറത്തുവന്നതോടെ പൊതുജനങ്ങള്‍ ഏറെ ശ്രദ്ധിക്കണമെന്നും നേത്രരോഗ വിദഗ്ദ്ധര്‍ക്കും ഉദ്യോഗസ്ഥരും നേത്രപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു. കൊറോണ വൈറസിന്റെ പ്രകമായ മറ്റു ലക്ഷണങ്ങള്‍ ഇതൊക്കെയാണ്.

മണം അല്ലെങ്കില്‍ രുചി നഷ്ടപ്പെടുക

മണം അല്ലെങ്കില്‍ രുചി നഷ്ടപ്പെടുക

കോവിഡ് 19 മായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങളിലൊന്നാണ് ഗന്ധം അല്ലെങ്കില്‍ സംവേദനം നഷ്ടപ്പെടുന്നത്. ഒരു വ്യക്തിക്ക് ഗന്ധം തിരിച്ചറിയാന്‍ കഴിയാതെ വരുമ്പോഴോ ഒരു വ്യക്തിക്ക് മൂക്ക് തടസ്സമുണ്ടാകുമ്പോഴോ അല്ലെങ്കില്‍ പ്രായമാകുമ്പോഴോ സാധാരണയായി മണം അല്ലെങ്കില്‍ രുചി നഷ്ടപ്പെടുന്നു. മാര്‍ച്ച് അവസാനത്തോടെ ബ്രിട്ടനിലെ രോഗികളില്‍ ഈ ലക്ഷണം കൂടുതലായി കണ്ടുവന്നിരുന്നു. കൂടാതെ, രോഗികള്‍ അറിയാതെ തന്നെ വലിയ തോതില്‍ അണുബാധ മറ്റുള്ളവരിലേക്ക് പടര്‍ന്നിട്ടുണ്ടാകുമെന്നും കരുതുന്നു.

Most read:കോവിഡ് 19: ചെറുക്കാന്‍ ഈ ചെറുകാര്യങ്ങള്‍ മറക്കരുത്Most read:കോവിഡ് 19: ചെറുക്കാന്‍ ഈ ചെറുകാര്യങ്ങള്‍ മറക്കരുത്

കഠിനമായ വിറയല്‍

കഠിനമായ വിറയല്‍

വിറയല്‍ സാധാരണയായി ഒരു ചെറിയ പ്രശ്‌നമായി തള്ളിക്കളഞ്ഞേക്കാമെങ്കിലും, നിങ്ങള്‍ മറ്റ് കൊറോണ വൈറസ് ലക്ഷണങ്ങള്‍ക്കൊപ്പം അനുഭവിക്കുന്നുണ്ടെങ്കില്‍ അത് ആശങ്കയുണ്ടാക്കും. തീവ്രമായ വിറയലോടൊപ്പം ഒരു കാരണവുമില്ലാതെ തണുപ്പ് അനുഭവപ്പെടുന്നത് കോവിഡ്19 ന്റെ ഒരു പ്രധാന ലക്ഷണമായി കണക്കാക്കുന്നു. ഇത്തരത്തില്‍ കടുത്ത തണുപ്പും വിറയലും കാരണം പല്ല് കടിച്ചു പൊട്ടിക്കാന്‍ വരെ ഇടയായ ഒരു കൊറോണബാധിതനില്‍ നിന്നാണ് ഈ ലക്ഷണം വെളിവായത്.

പേശിവേദന

പേശിവേദന

പല രോഗികളിലും, പ്രത്യേകിച്ച് പ്രായമായവരില്‍ കൊറോണ വൈറസിന്റെ സ്ഥിരമായ ലക്ഷണമായി മ്യാല്‍ജിയ(പേശികള്‍ക്കും സന്ധികള്‍ക്കും ചുറ്റുമുള്ള വേദന) റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. യു.എസിലുടനീളമുള്ള 14.8% രോഗികളെയും പേശി വേദന ബാധിക്കുന്നതായി കണ്ടെത്തി, ഇത് രോഗം പടരുന്നതിന്റെ പുതിയ പ്രഭവ കേന്ദ്രത്തിലുമാണ്. ടിഷ്യൂകളെയും കോശങ്ങളെയും വൈറസ് ആക്രമിക്കുകയും കോശജ്വലന പ്രതികരണത്തിന് കാരണമാവുകയും ചെയ്യുമ്പോള്‍ പേശിവേദന സംഭവിക്കുന്നു. ശരീരം നിഷ്‌ക്രിയത്വത്തിലൂടെ കടന്നുപോകുമ്പോള്‍ കാഠിന്യവും വേദനയും അനുഭവപ്പെടുന്നു. എന്നിരുന്നാലും, വൈറസ് കഠിനമായി ബാധിച്ചെന്ന് ഉറപ്പാക്കിയവരിലാണ് ഇതുവരെ ഈ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. നേരിയ തോതിലുള്ള അണുബാധയുള്ളവരില്‍ ഈ ലക്ഷണം കാണപ്പെടുന്നില്ല.

Most read:മുഖത്ത് തൊടില്ല നിങ്ങള്‍; ഇവ ശീലമാക്കൂMost read:മുഖത്ത് തൊടില്ല നിങ്ങള്‍; ഇവ ശീലമാക്കൂ

തലവേദന

തലവേദന

ജലദോഷം അനുഭവിക്കുമ്പോള്‍ തലവേദന ഉണ്ടാകുന്നത് വളരെ സാധാരണമാണ്. കൊറോണ വൈറസ് മൂലമുണ്ടായ ശ്വാസകോശ സംബന്ധമായ അണുബാധ ഉണ്ടാകുമ്പോഴും ഇത് സംഭവിക്കാം. പുതിയ കണ്ടെത്തലുകള്‍ അനുസരിച്ച്, കണ്‍പോളകള്‍ക്കും ചുറ്റുമുള്ള വേദനയോ സമ്മര്‍ദ്ദമോ അനുഭവപ്പെടുന്നതിനൊപ്പം തലവേദന വരുന്നത് കൊറോണ വൈറസ് അണുബാധയുടെ ലക്ഷണങ്ങളിലൊന്നായി വിലയിരുത്തിയിട്ടുണ്ട്.

തൊണ്ടവേദന

തൊണ്ടവേദന

കൊറോണ വൈറസ് ബാധിച്ചാല്‍ രോഗികളില്‍ അത് ചുമയ്ക്ക് കാരണമാക്കുന്നു. അന്ന് മാത്രമല്ല, അതിന്റെ അസാധാരണമായ ലക്ഷണങ്ങളിലൊന്ന് വരണ്ട ചുമയുടെ സാന്നിധ്യവുമാാണ്. ഈ സാഹചര്യത്തില്‍, കൊറോണ വൈറസ് ശ്വാസകോശ വ്യവസ്ഥയെ ആക്രമിക്കുമ്പോള്‍ സംഭവിക്കുന്നതണിതൊക്കെ. കോവിഡ് 19 പോസിറ്റീവ് കേസുകളില്‍ 60% പേരിലും തൊണ്ടവേദനയും വരണ്ട ചുമയും സാധാരണ ലക്ഷണമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

Most read:കൊവിഡ് 19: റാപ്പിഡ് ടെസ്റ്റ് എന്ത്, എങ്ങിനെ ?Most read:കൊവിഡ് 19: റാപ്പിഡ് ടെസ്റ്റ് എന്ത്, എങ്ങിനെ ?

English summary

Pink eye May be Primary Symptom of Covid 19: Study

While coughing, fever and difficulty in breathing are common symptoms of COVID-19, a new case study has found that pink eye is also a reason to be tested for the disease.
Story first published: Monday, June 22, 2020, 17:43 [IST]
X
Desktop Bottom Promotion