Latest Updates
-
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്!
കോവിഡിനെതിരേ ഇന്ത്യന്‍ വാക്സിന് ഓഗസ്റ്റ് 15ന്
കൊറോണ വൈറസ് പോരാട്ടത്തിന് ശക്തി പകര്‍ന്ന് ഇന്ത്യയില്‍ നിന്ന് ലോകത്തിനായി ഒരു ശുഭവാര്‍ത്ത. കോവിഡ് 19 പ്രതിരോധ വാക്സിന് പൊതുജനങ്ങള്‍ക്കായി ഓഗസ്റ്റ് 15ഓടെ പുറത്തിറങ്ങുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) അറിയിച്ചു. ഇന്ത്യയില്‍ ആദ്യമായാണ് ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡുമായി സഹകരിച്ച് 'കോവാക്സിന്' എന്ന പേരില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് കോവിഡിനെതിരായ മരുന്ന് വികസിപ്പിച്ചത്.

കോവിഡിനെതിരേ ഇന്ത്യന്‍ വാക്സിന്; പ്രഖ്യാപനം ഓഗസ്റ്റ് 15ന്
എല്ലാ ക്ലിനിക്കല്‍ പരീക്ഷണങ്ങളും പൂര്‍ത്തിയാക്കിയ ശേഷം 2020 ഓഗസ്റ്റ് 15ഓടെ പൊതുജനാരോഗ്യ ഉപയോഗത്തിനുള്ള വാക്സിന് പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നുവെന്നാണ് ഗവേഷണ സമിതി അറിയിച്ചിരിക്കുന്നത്. രോഗികളുടെ സാമ്പിളുകളില്‍നിന്ന് ഐ.സി.എം.ആറിന്റെ പൂനെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ശേഖരിച്ച കൊറോണ വൈറസിന്റെ ജനിതകഘടകങ്ങള്‍ ഉപയോഗിച്ചാണ് ഭാരത് ബയോടെക് 'ബി.ബി.വി 152 കോവിഡ് വാക്സിന്' വികസിപ്പിച്ചത്.

കോവിഡിനെതിരേ ഇന്ത്യന്‍ വാക്സിന്; പ്രഖ്യാപനം ഓഗസ്റ്റ് 15ന്
രാജ്യം ഉറ്റുനോക്കുന്ന ഒരു മുന്‍ഗണനാ പദ്ധതി ആയതിനാല്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വേഗത്തിലാക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളോട് ഐ.സി.എം.ആര് ആവശ്യപ്പെട്ടിട്ടുണ്ട്. ഡല്‍ഹി, വിശാഖപട്ടണം, റോത്തക്ക്, പട്ന, ബംഗളൂരു, നാഗ്പുര്‍, ഗൊരഖ്പുര്‍, ഹൈദരാബാദ്, ആര്യനഗര്‍, കാണ്‍പുര്‍, ഗോവ, കാട്ടന്കുളത്തൂര് എന്നിവിടങ്ങളിലെ 12 സ്ഥാപനങ്ങളെയാണ് ക്ലിനിക്കല്‍ പരിശോധനയ്ക്ക് ചുമതലപ്പെടുത്തിയിരിക്കുന്നത്.

കോവിഡിനെതിരേ ഇന്ത്യന്‍ വാക്സിന്; പ്രഖ്യാപനം ഓഗസ്റ്റ് 15ന്
എന്നാല്‍ ഇത് ഓഗസ്റ്റ് 15നു തന്നെ പുറത്തിറക്കാന്‍ കഴിയുമോ എന്നാണ് ആരോഗ്യ വിദഗ്ധര്‍ ആശങ്കപ്പെടുന്നത്. മനുഷ്യരില്‍ ഈ വാക്സിന് പരീക്ഷിക്കാന്‍ കഴിഞ്ഞ ദിവസമാണ് ഗ്രഡ് കണ്ട്രോള് ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയത്. ജൂലൈ 13 മുതല്‍ മൂന്ന് ഘട്ടങ്ങളായി 1225 പേരില്‍ വാക്സിന് പരീക്ഷണം ആരംഭിക്കാനിരിക്കെയാണ് ആഗസ്റ്റ് 15നുള്ളില്‍ വാക്സിന് പുറത്തിറക്കാനുള്ള നിര്‍ദേശം അധികാരികള്‍ നല്‍കിയത്.

കോവിഡിനെതിരേ ഇന്ത്യന്‍ വാക്സിന്; പ്രഖ്യാപനം ഓഗസ്റ്റ് 15ന്
ജൂലൈ 7ന് വാക്സിന് പരീക്ഷണം തുടങ്ങാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സമയപരിധി കര്‍ശനമായി പാലിക്കണമെന്നും ഐ.സി.എം.ആര് തലവന്‍ ബല്‍റാം ഭാര്‍ഗവ അയച്ച കത്തില്‍ പറയുന്നു. മനുഷ്യരില്‍ രണ്ടു ഘട്ടങ്ങളില്‍ പരീക്ഷണം വിജയിച്ചാല്‍ തന്നെ വാക്സിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗം തുടങ്ങാം.

കോവിഡിനെതിരേ ഇന്ത്യന്‍ വാക്സിന്; പ്രഖ്യാപനം ഓഗസ്റ്റ് 15ന്
ആദ്യ ഘട്ടം 28 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്, ഇത് ഓഗസ്റ്റ് 15 സമയപരിധി പാലിക്കും. എന്നാല്‍, ആദ്യ ഘട്ട ഫലങ്ങള്‍ ഉപയോഗിച്ച് എങ്ങനെ വാക്സിന് പൊതു ഉപയോഗത്തിനായി ലഭ്യമാക്കുമെന്ന് നിശ്ചയമില്ല. വാക്സിന്റെ വിജയകരമായ പരീക്ഷണം പൂര്‍ത്തിയാക്കാന്‍ ഡിസംബര്‍ വരെ എടുക്കുമെന്നാണ് വിദഗ്ധര്‍ കരുതുന്നത്.

കോവിഡിനെതിരേ ഇന്ത്യന്‍ വാക്സിന്; പ്രഖ്യാപനം ഓഗസ്റ്റ് 15ന്
ലോകമെമ്പാടും ഇതുവരെ കൊറോണ വൈറസിന്റെ പിടിയില്‍പെട്ട് മരണമടഞ്ഞത് 5,25,000ത്തോളം പേരാണ്. ഇന്ത്യയില്‍ ആറു ലക്ഷത്തിനു മുകളില്‍ രോഗബാധിതരുണ്ട്. മരണസംഖ്യ ഇരുപതിനായിരത്തിനടുത്തെത്തി. കോവിഡ് 19 നെതിരെ വാണിജ്യപരമായ ഉപയോഗത്തിനായി ഒരു വാക്സിനും ഇതുവരെ അംഗീകരിച്ചിട്ടില്ല. ആഗോളതലത്തില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന നൂറിലധികം വാക്സിനുകള്‍ മനുഷ്യരില്‍ പരീക്ഷിക്കപ്പെടുന്ന ഘട്ടത്തിലാണ്.



Click it and Unblock the Notifications
