Just In
Don't Miss
- News
കത്തിക്കയറി ചെന്നിത്തല, 'മോദിക്കും അമിത് ഷായ്ക്കുമെതിരെ മിണ്ടാൻ ധൈര്യമില്ലാത്ത പിണറായി'
- Sports
IND vs ENG: രക്ഷകനായി പന്ത്, തകര്പ്പന് സെഞ്ച്വറി- ഇന്ത്യക്കു ലീഡ്
- Movies
ഇവര് തമ്മില് അടിയായാല് കണ്ടുകൊണ്ട് നില്ക്കുന്ന നമ്മള് എന്ത് ചെയ്യും? ആശങ്കയറിയിച്ച് മണിക്കുട്ടന്
- Automobiles
ടെയ്കാൻ ക്രോസ് ടൂറിസ്മോ അവതരിപ്പിച്ച് പോർഷ
- Finance
ഭവന വായ്പാ പലിശ നിരക്ക് 6.70 ശതമാനമാക്കി കുറച്ച് ഐസിഐസിഐ ബാങ്ക്
- Travel
കുന്നില് നിന്നു കടലിലേക്കിറങ്ങാം!!! യാത്രയുടെ വ്യത്യസ്ത അനുഭവം നല്കുന്ന ആറിടങ്ങള്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അമിത സമ്മര്ദ്ദം ആയുസ്സ് കുറക്കും: പഠനം
നിങ്ങള് വളരെയധികം സമ്മര്ദ്ദം അഥവാ ടെന്ഷന് അടിക്കുന്ന ഒരാളാണെങ്കില് അല്പം ഒന്ന് കരുതിയിരിക്കുക. കാരണം ഇത് നിങ്ങളുടെ ആയുസ്സു കുറക്കുന്ന ഘടകമാകുന്നു. അതെ, കനത്ത ടെന്ഷന് പതിവായി അനുഭവിക്കുന്ന ഒരു വ്യക്തിയുടെ ജീവിത നിലവാരവുമായി ബന്ധപ്പെട്ട ഘടകങ്ങള് ആയുര്ദൈര്ഘ്യത്തെയും സ്വാധീനിക്കുന്നുവെന്ന് ഗവേഷകര് കണ്ടെത്തി. ബിഎംജെ ഓപ്പണ് ജേണലില് പ്രസിദ്ധീകരിച്ച പഠനമാണ് തെളിവുകളുടെ പിന്ബലത്തില് ഇക്കാര്യം നിരീക്ഷിച്ചത്.
Most read: കോവിഡ് 19: ചെറുക്കാന് ഈ ചെറുകാര്യങ്ങള് മറക്കരുത്

അമിത സമ്മര്ദ്ദം ആയുസ്സ് കുറക്കും: പഠനം
ഫിന്നിഷ് നാഷണല് ഫിന്റിസ്ക് 1987-2007 കാലയളവില് 25നും 74നും ഇടയില് പ്രായമുള്ള പുരുഷന്മാരില് നിന്നും സ്ത്രീകളില് നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്. പഠനത്തിനായി, പുരുഷന്മാരുടെയും സ്ത്രീകളുടെയും ജീവിതശൈലിയുമായി ബന്ധപ്പെട്ട ഒന്നിലധികം അപകടസാധ്യത ഘടകങ്ങളുടെ പ്രത്യാഘാതങ്ങളും കണക്കാക്കി.

അമിത സമ്മര്ദ്ദം ആയുസ്സ് കുറക്കും: പഠനം
'ഇതിനുമുമ്പ്, പ്രായം, ലിംഗം, വിദ്യാഭ്യാസം എന്നിങ്ങനെയുള്ള കുറച്ച് സോഷ്യോഡെമോഗ്രാഫിക് പശ്ചാത്തല ഘടകങ്ങളെ മാത്രം അടിസ്ഥാനമാക്കി ആയുര്ദൈര്ഘ്യം സാധാരണയായി വിലയിരുത്തപ്പെട്ടിരുന്നു. ഈ പഠനത്തിലൂടെ, ഒരു വ്യക്തിയുടെ ആയുര്ദൈര്ഘ്യത്തിനുണ്ടാകുന്ന നിരവധി ഘടകങ്ങളുടെ സ്വാധീനം വിലയിരുത്താന് ഞങ്ങള് ആഗ്രഹിച്ചു, അതിനാല് അവയുടെ ഫലങ്ങള് താരതമ്യം ചെയ്യാനായി, 'ഫിന്ലാന്ഡിലെ നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഫോര് ഹെല്ത്ത് ആന്ഡ് വെല്ഫെയറിലെ പഠന ഗവേഷകന് ടോമി ഹര്ക്കനന് പറഞ്ഞു.

അമിത സമ്മര്ദ്ദം ആയുസ്സ് കുറക്കും: പഠനം
ഓരോ അപകടസാധ്യത ഘടകങ്ങളുടെയും മൂല്യങ്ങള് ഒരേസമയം മാറ്റിക്കൊണ്ടും മറ്റ് ഘടകങ്ങളുടെ മൂല്യങ്ങള് സ്ഥിരമായി നിലനിര്ത്തിയും ഗവേഷകര് ആയുര്ദൈര്ഘ്യം കണക്കാക്കി. ജീവിതശൈലി ഘടകങ്ങളുമായി ബന്ധപ്പെട്ട മൂല്യങ്ങള് മാറ്റുമ്പോള് ബി.എം.ഐ, രക്തസമ്മര്ദ്ദം, കൊളസ്ട്രോള് എന്നിവയുടെ അളവ് മാത്രം മാറ്റി.
Most read: മുഖത്ത് തൊടില്ല നിങ്ങള്; ഇവ ശീലമാക്കൂ

അമിത സമ്മര്ദ്ദം ആയുസ്സ് കുറക്കും: പഠനം
30 വയസുള്ള പുരുഷന്മാരുടെ ആയുസ്സ് കുറയ്ക്കുന്നതിനുള്ള ഏറ്റവും വലിയ കാരണം പുകവലിയും പ്രമേഹവുമാണെന്ന് പഠനത്തില് കണ്ടെത്തി. പുകവലി അവരുടെ ആയുസ്സിന്റെ 6.6 വര്ഷവും പ്രമേഹ 6.5 വര്ഷവും കവരുന്നു എന്നു കണ്ടെത്തി. കടുത്ത സമ്മര്ദ്ദം അവരുടെ ആയുര്ദൈര്ഘ്യം 2.8 വര്ഷം കുറയ്ക്കുന്നു എന്നും നിരീക്ഷിച്ചു.

അമിത സമ്മര്ദ്ദം ആയുസ്സ് കുറക്കും: പഠനം
വ്യായാമത്തിന്റെ അഭാവം 30 വയസുള്ള പുരുഷന്മാരുടെ ആയുര്ദൈര്ഘ്യം ഗണ്യമായി കുറച്ചതായും ഗവേഷണം വെളിപ്പെടുത്തി. വ്യായാമക്കുറവ് കാരണം ഒരാളുടെ ആയുര്ദൈര്ഘ്യത്തിലെ 2.4 വര്ഷം കുറയുന്നു. മറുവശത്ത്, ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ആയുര്ദൈര്ഘ്യം വര്ദ്ധിപ്പിക്കുന്നുവെന്നും പഠനം നിരീക്ഷിച്ചു.

അമിത സമ്മര്ദ്ദം ആയുസ്സ് കുറക്കും: പഠനം
ഇതേ ഘടകങ്ങള് പുരുഷന്മാരുടെയും സ്ത്രീകളുടെയും ആയുര്ദൈര്ഘ്യത്തെ ബാധിച്ചു. 30 വയസ്സുള്ള സ്ത്രീകള്ക്ക്, അവരുടെ പുകവലി ശീലം ആയുര്ദൈര്ഘ്യം 5.5 വര്ഷവും പ്രമേഹം 5.3 വര്ഷവും കനത്ത സമ്മര്ദ്ദം 2.3 വര്ഷവും കുറക്കുന്നതായി കണ്ടെത്തി. പുരുഷന്മാരുടെയും സ്ത്രീകളുടെയും ആയുര്ദൈര്ഘ്യം തമ്മിലുള്ള വ്യത്യാസങ്ങളിലെ മാറ്റങ്ങള് ഒഴിവാക്കാന് പറ്റുന്ന അപകട സാധ്യതാ ഘടകങ്ങളാണെന്നും ഗവേഷകര് അഭിപ്രായപ്പെടുന്നു.