Just In
- 17 min ago
ആത്മവിശ്വാസം ഉയരും ഈ രാശിക്കാര്ക്ക്
- 10 hrs ago
ഈ അവസ്ഥ വളരെ ഭീകരം; ശ്രദ്ധിക്കണം ചെറിയ ദഹന പ്രശ്നം പോലും
- 10 hrs ago
ബിസിനസ് വിജയം സ്വന്തമാക്കാന് വാസ്തു ശ്രദ്ധിക്കാം
- 12 hrs ago
നല്ല കാഴ്ചക്ക് ദിനവും കഴിക്കാം ഈ 5 ഭക്ഷണങ്ങള്
Don't Miss
- News
മണ്ഡലം മാറാൻ ഷാജിയും മുനീറും, ബേപ്പൂരും ചടയമംഗലവും വേണ്ടെന്ന് മുസ്ലീം ലീഗ്, ഇബ്രാഹിംകുഞ്ഞിന് പകരം മകൻ
- Movies
ആ കാര്യം അവിടെ പറയാൻ ആഗ്രഹിച്ചിരുന്നില്ല, ഭാഗ്യലക്ഷ്മി നിർബന്ധിച്ചു, മോശം നിമിഷത്ത കുറിച്ച് ലക്ഷ്മി
- Automobiles
ചെറുതും താങ്ങാനാവുന്നതുമായ എസ്യുവിയുമായി ഹ്യുണ്ടായി; ബയോണിനെ പരിചയപ്പെടാം
- Finance
കൊവിഡ് പ്രതിസന്ധിക്കിടയിലും സൗദിയിൽ നിന്ന് പ്രവാസികള് നാട്ടിലേക്ക് അയച്ച പണത്തില് വർധനവ്
- Sports
ഇന്ത്യ vs ഇംഗ്ലണ്ട് നാലാം ടെസ്റ്റ്: എട്ട് വിക്കറ്റ് അകലെ അശ്വിനെ കാത്ത് ചരിത്ര നേട്ടം
- Travel
മാര്ച്ച് മാസത്തില് 'ചില്' ആകാം.. അടിപൊളി യാത്രകള്ക്കായി ഈ ഇടങ്ങള്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
2019ല് തുടക്കമല്ല, വൈറസിന്റെ വേഗത്തിലുള്ള വ്യാപനം
കൊറോണവൈറസ് പിടിച്ചുകെട്ടാന് പല രാജ്യങ്ങള്ക്കും സാധിച്ചിട്ടുണ്ടെങ്കിലും പല രാജ്യങ്ങളും ഇന്നും ഭീതിയുടെ മുള്മുനയിലാണ്. അമേരിക്ക, സ്പെയിന്, ഫ്രാന്സ്, ബ്രിട്ടന് തുടങ്ങിയ രാജ്യങ്ങള് വൈറസിനെ ചെറുക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ്. ഇതുവരെ ആശ്വസിച്ചിരുന്ന റഷ്യയും ഇന്ന് കണക്കുകളുടെ കാര്യത്തില് അപകടകരമാംവിധം മുന്നേറുകയാണ്. വൈറസിനെ കണ്ടെത്തിയ നാള് മുതല് തന്നെ ഗവേഷകര് ഇതിനെക്കുറിച്ച് പഠിക്കാന് തുടങ്ങിയിരുന്നു. അത്തരത്തില് ഒരു പഠനം കഴിഞ്ഞ ദിവസം പുറത്തുവന്നു. അതില് പറയുന്നത് 2019 ല് കോവിഡ് വൈറസ് കണ്ടെത്തുന്നതിനു മുന്നേതന്നെ ഇതിന്റെ വകഭേദം ലോകത്ത് വ്യാപിച്ചിരുന്നു എന്നാണ്.
Most read: കൊറോണ ജനിതകമാറ്റം പെട്ടെന്ന്; അപകടവും ഭീകരവും

കൊവിഡ് 19 വകഭേദം ലോകത്ത് വ്യാപിക്കാന് തുടങ്ങിയിരുന്നു
ഇപ്പോഴത്തെ കൊറോണവൈറസ് ആദ്യമായി കണ്ടെത്തുന്നതിനു മുന്നേ തന്നെ ഇതിന്റെ വകഭേദം ലോകത്ത് വ്യാപിക്കാന് തുടങ്ങിയിരുന്നു എന്നാണ് ഒരുകൂട്ടം ഗവേഷകര് കണ്ടെത്തിയിരിക്കുന്നത്. കോവിഡ് 19 ബാധിച്ച 7,500ലധികം ആളുകളില് നിന്നുള്ള സാമ്പിളുകളുടെ ജനിതക വിശകലനത്തില് കൊറോണ വൈറസ് ആദ്യമായി കണ്ടെത്തുന്നതിനു മുന്നേ തന്നെ കഴിഞ്ഞ വര്ഷം അവസാനം ആളുകളില് പടരാന് തുടങ്ങിയിരുന്നുവെന്നും മനുഷ്യരുമായി വൈറസ് പൊരുത്തപ്പെട്ടു കഴിഞ്ഞിരുന്നുവെന്നും ഗവേഷകര് പറഞ്ഞു.

ലണ്ടനിലെ പഠനം
യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിലെ ജനിറ്റിക്സ് ഇന്സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞര് നടത്തിയ പഠനത്തിലാണ് പുതിയ കൊറോണ വൈറസിന്റെ 200 ഓളം ആവര്ത്തിച്ചുള്ള ജനിതകമാറ്റം കണ്ടെത്തിയത്. ഇപ്പോള് വൈറസ് വ്യാപനം ഏറ്റവുമധികം ഭീതിവിതച്ച രാജ്യങ്ങളില് കോവിഡ് 19 വൈറസിന്റെ പല വകഭേദങ്ങളും കാണപ്പെട്ടു. പകര്ച്ചവ്യാധിയുടെ ആരംഭം മുതല് തന്നെ വൈറസ് ലോകമെമ്പാടും വ്യാപകമായി പകരുന്നതായി ഇത് സൂചിപ്പിക്കുന്നുവെന്നും യു.എസ്.എല് പ്രൊഫസറായ ഫ്രാങ്കോയിസ് ബല്ലൂക്സ് പറഞ്ഞു.

വാക്സിന് സഹായകമാകും
198 ചെറിയ ജനിതക വ്യതിയാനങ്ങള് ഒന്നിലധികം തവണ സ്വതന്ത്രമായി സംഭവിച്ചതായി തിരിച്ചറിഞ്ഞതായി ബല്ലൂക്സ് പറഞ്ഞു. വൈറസ് എങ്ങനെ മനുഷ്യരുമായി പൊരുത്തപ്പെടുന്നുവെന്നതിന്റെ സൂചനകള് മരുന്നുകളും വാക്സിനുകളും വികസിപ്പിക്കാനുള്ള ശ്രമങ്ങളില് സഹായകമാകുമെന്നും ഇവര് അഭിപ്രായപ്പെട്ടു.
Most read: കോവിഡിനെതിരേ ആന്റിബോഡി; പ്രതീക്ഷയോടെ ലോകം

വൈറസ് രൂപമാറ്റം വാക്സിനെ ബാധിക്കും
വൈറസിനെ പരാജയപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന വെല്ലുവിളി, വൈറസ് രൂപാന്തരപ്പെട്ടാല് ഒരു വാക്സിനോ മരുന്നോ ഇതിനുമേലില് ഫലപ്രദമാകില്ല എന്നതാണ്. വൈറസിന്റെ പരിവര്ത്തന സാധ്യത കുറവുള്ള ഭാഗങ്ങളില് ശ്രമങ്ങള് കേന്ദ്രീകരിക്കുകയാണെങ്കില്, ദീര്ഘകാലാടിസ്ഥാനത്തില് ഫലപ്രദമാകുന്ന മരുന്നുകള് വികസിപ്പിക്കുന്നതിനുള്ള മികച്ച അവസരമുണ്ടെന്നും ബല്ലൂക്സ് പറഞ്ഞു.

കൂടുതല് മാരകമായ മാറ്റം പറയാനാവില്ല
എല്ലാ വൈറസുകളും സ്വാഭാവികമായും പരിവര്ത്തനം ചെയ്യുന്നു. എന്നാല് കൊറൊണവൈറസ് പരിവര്ത്തനം പ്രതീക്ഷിച്ചതിലും വേഗതയിലാണെന്ന് കണ്ടെത്താന് തക്കതായ വിവരമില്ല. കോവിഡ് 19 വൈറസ് കൂടുതല് മാരകമായ മാറ്റത്തിന് വഴിമാറുന്നുണ്ടോ എന്ന് ഇപ്പോള് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

കൃത്യമായ ആരംഭ സ്ഥലം സ്ഥിരീകരിക്കാനായില്ല
ഈ ഗവേഷണ കണ്ടെത്തലുകള്, ഇന്ഫെക്ഷന്, ജനിറ്റിക്സ് ആന്ഡ് എവലൂഷന് ജേണലിലാണ് പ്രസിദ്ധീകരിച്ചത്. ഇപ്പോഴത്തെ കൊറോണ വൈറസ് ലോകമെമ്പാടും വേഗത്തില് വ്യാപിക്കുന്നതിനുമുമ്പ് 2019ന്റെ അവസാനത്തിലാണ് ഉണ്ടായതെന്ന് സ്ഥിരീകരിക്കുന്നു. എന്നാല് ഇതിന്റെ കൃത്യമായ ആരംഭ സ്ഥലം സ്ഥിരീകരിക്കാന് പഠനത്തിന് കഴിഞ്ഞിട്ടില്ല.
Most read: കോവിഡ്19: ലക്ഷണങ്ങളില്ലെങ്കിലും രോഗവാഹകരാവാം

ഫ്രാന്സിലും ഉണ്ടായിരുന്നു മുന്നേതന്നെ
കഴിഞ്ഞ ദിവസം ഫ്രഞ്ച് ശാസ്ത്രജ്ഞര് നടത്തിയ പഠനത്തില് 2019 ഡിസംബര് 27ന് തന്നെ ഒരാള്ക്ക് കോവിഡ് 19 ബാധിച്ചതായി കണ്ടെത്തി. എന്നാല് ഫ്രാന്സ് ആദ്യത്തെ കോവിഡ് കേസുകള് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത് ഇതിനും ഒരു മാസം കഴിഞ്ഞാണെന്ന് ഓര്ക്കണം. എന്നാല് ഇത് ആശ്ചര്യം ഉളവാക്കുന്ന കാര്യമല്ലെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. സംശയാസ്പദമായ മറ്റേതെങ്കിലും കേസുകള് അന്വേഷിക്കാനും രാജ്യങ്ങളോട് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.

കണക്കുകള് ഞെട്ടിക്കുന്നത്
കൊറോണ വൈറസ് വ്യാപനത്തില് ഇതിനകം തന്നെ ആഗോളതലത്തില് 3.85 ദശലക്ഷത്തിലധികം ആളുകള്ക്ക് രോഗം ബാധിച്ചു. 2.7 ലക്ഷത്തിലധികം പേര് മരണമടഞ്ഞു. ഇന്ത്യയില് ഇതുവരെയായി 1886 മരണമാണ് റിപ്പോര്ട്ട് ചെയ്യപ്പെട്ടത്. 56000ത്തിലധികം പേര് വൈറസ് ബാധിതരായി. 2019 ഡിസംബറില് ചൈനയില് ആദ്യമായി കേസുകള് തിരിച്ചറിഞ്ഞതുമുതല് ലോകത്ത് 210ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും അണുബാധ റിപ്പോര്ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.