For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാവിലെയുണ്ടാവുന്ന ഹൃദയാഘാതം മരണഭയം കൂട്ടുന്നു

|

ഹൃദയാഘാതം എല്ലാവരേയും ഭയപ്പെടുത്തുന്ന ഒന്നാണ്. എന്നാല്‍ കൃത്യസമയത്ത് കൃത്യമായ ചികിത്സ ലഭിച്ചാല്‍ അത് ഗുരുതരമായ അവസ്ഥയില്‍ നിന്ന് നമ്മളെ രക്ഷിക്കുന്നുണ്ട്. നമ്മുടെ തന്നെ ചില ശീലങ്ങളിലാണ് പലപ്പോഴും ആരോഗ്യത്തെ നശിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ജീവിത ശൈലിയില്‍ വരുന്ന മാറ്റം തന്നെയാണ് പലപ്പോഴും നമ്മുടെ രോഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഇത് പല വിധത്തിലാണ് ശ്രദ്ധിക്കേണ്ടത്.

<strong>Most read: ശ്രദ്ധിക്കൂ ഈ ഹൃദയാഘാത ലക്ഷണങ്ങള്‍</strong>Most read: ശ്രദ്ധിക്കൂ ഈ ഹൃദയാഘാത ലക്ഷണങ്ങള്‍

ഹൃദയത്തിന്റെ ആരോഗ്യം നമ്മുടെ കൈകളിലാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഹൃദയാഘാതം ഉണ്ടാവാതിരിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് ചിന്തിക്കുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. രാത്രിയിലാണ് ഹൃദയാഘാതം ഉണ്ടാവുന്നതെങ്കില്‍ അത് നിങ്ങളുടെ ജീവന് കൂടുതല്‍ അപകടം ഉണ്ടാക്കും എന്നാണ് പറയുന്നത്. കാരണം മറ്റ് സമയങ്ങളില്‍ ഉണ്ടാവുന്ന ഹൃദയാഘാതത്തിന് രാവിലെ ഉണ്ടാവുന്ന ഹൃദയാഘാതത്തേക്കാള്‍ തീവ്രത കുറവായിരിക്കും.

അതിരാവിലെയുണ്ടാവുന്ന ഹൃദയാഘാതം

അതിരാവിലെയുണ്ടാവുന്ന ഹൃദയാഘാതം

അതിരാവിലെ ഉണ്ടാവുന്ന ഹൃദയാഘാതം പലപ്പോഴും അല്‍പം ഗുരുതരാവസ്ഥയുണ്ടാക്കുന്നതാണ് എന്നതാണ് സത്യം. ജേണല്‍ ട്രെന്‍ഡ് ഓഫ് ഇമ്മ്യൂണോളജിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇത്തരം ഒരു നിഗമനത്തില്‍ എത്തിയത്. അതിരാവിലം ഉണ്ടാവുന്ന ഹൃദയാഘാതമാണ് ഏറ്റവും അപകടകാരി എന്നാണ് ഇതില്‍ പറയുന്നത്.

എലികളില്‍ നടത്തിയ പഠനം

എലികളില്‍ നടത്തിയ പഠനം

എലികളില്‍ നടത്തിയ പഠനമാണ് ഇത്തരത്തില്‍ ഒരു നിഗമനത്തില്‍ എത്തിച്ചത്. ജൈവഘടികാരം അഥവാ സിര്‍ക്കാഡിന്‍ റിഥവും ഇമ്മ്യൂണോ റെസ്‌പോണ്‍സും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പഠനത്തിലാണ് ഈ തീരുമാനം ഗവേഷകര്‍ കൈക്കൊണ്ടത്. മറ്റ് വൈദ്യ ശാസ്ത്ര രംഗത്തെ പ്രമുഖരും ഇത് ശരിവെക്കുന്ന തരത്തിലാണ് അഭിപ്രായം പങ്കുവെച്ചിട്ടുള്ളത്.

മരണസാധ്യത

മരണസാധ്യത

രാവിലെയുണ്ടാവുന്ന ഹൃദയാഘാതത്തിന് മരണ സാധ്യതയും ഗുരുതരാവസ്ഥയും കൂടുതലാണ് എന്നാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല രാവിലെ തന്നെയാണ് ഏറ്റവും കൂടുതല്‍ ഹൃദയാഘാതം ഉണ്ടാവുന്നത്. ഇവരില്‍ മരണ സാധ്യത അല്‍പം കൂടുതലാണ് എന്നതാണ് മറ്റൊരു കാര്യം.

 കൃത്യമായി ഭക്ഷണം കഴിക്കാത്തവര്‍

കൃത്യമായി ഭക്ഷണം കഴിക്കാത്തവര്‍

കൃത്യമായി ഭക്ഷണം കഴിക്കാത്തവരിലും ഹൃദയാഘാത സാധ്യത വര്‍ദ്ധിക്കുന്നതിനുള്ള ചാന്‍സ് ഉണ്ട്. കൃത്യമായി പ്രഭാത ഭക്ഷണം കഴിക്കാത്തവരില്‍ ഹൃദയാഘാതം ഉണ്ടാവുന്നതിനും മരണ സാധ്യതക്കും ഉള്ള സാധ്യത വളരെ കൂടുതലാണ് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ചിട്ടയില്ലാത്ത ജീവിത ശൈലി കാലങ്ങളായി പിന്തുടരുന്നവര്‍ ഇനിയെങ്കിലും അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. എന്തൊക്കെയാണ് ഹൃദയാഘാതത്തിന്റെ അറിയാതെ പോവുന്ന ലക്ഷണങ്ങള്‍ എന്ന് നോക്കാം.

<strong>Most read: ഹൃദയാഘാതത്തിന്റെ അസാധാരണ കാരണങ്ങള്‍</strong>Most read: ഹൃദയാഘാതത്തിന്റെ അസാധാരണ കാരണങ്ങള്‍

നെഞ്ചിലുണ്ടാകുന്ന അസ്വസ്ഥതകള്‍

നെഞ്ചിലുണ്ടാകുന്ന അസ്വസ്ഥതകള്‍

ഹൃദയാഘാതത്തിന്റെ ആദ്യ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ് നെഞ്ചിലുണ്ടാവുന്ന അസ്വസ്ഥതകള്‍. ഇത് പ്രായമായവരിലും ചെറുപ്പക്കാരിലും ഒരു പോലെ തന്നെയായിരിക്കും. നെഞ്ചിലുണ്ടാകുന്ന അസ്വസ്ഥതകളാണ് ഹൃദയത്തിന്റെ പ്രവര്‍ത്തനം ശരിയല്ലെന്ന് സൂചിപ്പിക്കുന്ന തെളിവുകള്‍. എന്നാല്‍ തുടര്‍ച്ചയായി ഈ അസ്വസ്ഥത നിലനില്‍ക്കുകയാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിയ്ക്കുന്നത് നല്ലതാണ്. അല്ലെങ്കില്‍ അത് ഗുരുതരാവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു.

കൈകളിലെ വേദന

കൈകളിലെ വേദന

പല കാരണങ്ങള്‍ കൊണ്ടും കൈകളില്‍ വേദന ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇത് ഹൃദയാഘാത ലക്ഷണങ്ങളില്‍ ഒന്നാണ് എന്നതും ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും നെഞ്ചില്‍ നിന്നും തുടങ്ങുന്ന വേദന കൈകളിലേക്ക് എത്തുന്നതാണെങ്കില്‍ ഇത് തീര്‍ച്ചയായും ഹൃദയാഘാതത്തിന്റെ ലക്ഷണമാണ് എന്ന് ഉറപ്പിക്കാം. ചെറുപ്പക്കാരില്‍ ഈ വേദന അല്‍പം കാഠിന്യമേറിയതായിരിക്കും. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

കിതപ്പും കൂര്‍ക്കംവലിയും

കിതപ്പും കൂര്‍ക്കംവലിയും

പുരുഷന്‍മാരിലും സ്ത്രീകളിലും കൂര്‍ക്കം വലി സാധാരണമാണ്. എന്നാല്‍ കിതപ്പോടു കൂടിയ കൂര്‍ക്കംവലിയാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ അല്‍പം ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ഇതും ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്. ഇതെല്ലാം രാവിലെ അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് അല്‍പം കൂടുതല്‍ ഗൗരവത്തോടെ ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ കൂടുതല്‍ ഗുരുതരാവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു.

 തുടര്‍ച്ചയായ ക്ഷീണം

തുടര്‍ച്ചയായ ക്ഷീണം

തുടര്‍ച്ചയായ ക്ഷീണം ഉണ്ടാവുന്നത് പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയാണ്. അത് ചെറുപ്പക്കാരില്‍ ആണെങ്കിലും പ്രായമായവരില്‍ ആണെങ്കിലും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഹൃദയാഘാതം ഉടന്‍ തന്നെ നിങ്ങളെ പിടികൂടാന്‍ സാധ്യതയുണ്ട്. മാത്രമല്ല സര്‍വ്വസാധാരണമായി ചെയ്യാറുള്ള കാര്യങ്ങള്‍ ചെയ്യാനുള്ള ബുദ്ധിമുട്ടും ഹൃദയാഘാത ലക്ഷണങ്ങളുടെ ഫലമാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

വിയര്‍പ്പ് കൂടുതല്‍

വിയര്‍പ്പ് കൂടുതല്‍

ജോലിയെടുത്താലും ഇല്ലെങ്കിലും നിങ്ങളില്‍ എപ്പോഴും വിയര്‍ക്കുന്നതായി തോന്നുന്നുണ്ടോ? എങ്കില്‍ അല്‍പം

ശ്രദ്ധിക്കേണ്ടതാണ്. കാരണം അധികം കഠിനാധ്വാനം ചെയ്തില്ലെങ്കിലും വിയര്‍ക്കുന്നത് ഹൃദയാഘാതത്തിന്റെ അറിയപ്പെടാത്ത ലക്ഷണങ്ങളിലൊന്നാണ്. എന്നാല്‍ ശരീരത്തിന്റെ എല്ലാ തരത്തിലുള്ള വിയര്‍ക്കലും ഈ ലക്ഷണമല്ല. അതുകൊണ്ട് അല്‍പം ഗൗരവത്തോടെ ശ്രദ്ധിച്ചാല്‍ നമുക്ക് ഒരു ദുരന്തം ഒഴിവാക്കാവുന്നതാണ്.

Read more about: heart attack heart health
English summary

Heart Attack More Severe in the Morning Than Night- Study says

According to a recent study, morning heart attacks are more severe than night.
Story first published: Saturday, May 25, 2019, 14:15 [IST]
X
Desktop Bottom Promotion