വ്യായാമം വണ്ണം കുറയ്ക്കാന്‍ സഹായിച്ചേക്കില്ല

Posted By: Lekhaka
Subscribe to Boldsky

എല്ലാ ദിവസവും കുറെ സമയം ജിമ്മില്‍ ചെലവഴിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടാവും. എന്നാല്‍, വ്യായാമം ശരീര ഭാരം കൂടുന്നതിനെ പ്രതിരോധിക്കാന്‍ സഹായിച്ചേക്കില്ല എന്നാണ് പുതിയ പഠനം പറയുന്നത്. ' ശാരീരിക പ്രവര്‍ത്തനങ്ങള്‍ ശരീര ഭാരം കൂടുന്നതില്‍ നിന്നും നിങ്ങളെ സംരക്ഷിക്കില്ല എന്നാണ് ഞങ്ങളുടെ പഠനം നല്‍കുന്ന സൂചന' പഠനത്തിന് നേതൃത്വം നല്‍കിയ യുഎസിലെ ലയോള യൂണിവേഴ്‌സിറ്റിയിലെ സ്ട്രിറ്റ്ച്ച് സ്‌കൂള്‍ ഓഫ് മെഡിസിനിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ലാറ ഡഗാസ് പറയുന്നു. അഞ്ച് രാജ്യങ്ങളിലെ യുവാക്കളെ ഉള്‍പ്പെടുത്തിയുള്ള പഠനം പീര്‍ജെ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിരുന്നു.

Exercise May Not Help You Lose Weight: Study

ഹൃദ്രോഗം, പ്രമേഹം, അര്‍ബുദം പോലുള്ള രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കുന്നത് മുതല്‍ മാനസിക നില മെച്ചപ്പെടുത്തുന്നത് വരെയുള്ള നിരവധി ഗുണങ്ങള്‍ വ്യായാമത്തിനുണ്ട്. ശാരീരികമായി സജീവമായിരിക്കുന്നവര്‍ക്ക് ആരോഗ്യവും ആയുസും കൂടുതലായിരിക്കും. എന്നാല്‍, ശാരീരിക പ്രവര്‍ത്തനങ്ങള്‍ കലോറി കുറയ്ക്കുന്നതിനൊപ്പം വിശപ്പ് ഉയര്‍ത്തുകയും ചെയ്യും . അതിനാല്‍ ശേഷിക്കുന്ന സമയം അവര്‍ മറ്റുള്ളവരേക്കാള്‍ കൂടുതല്‍ ഭക്ഷണം കഴിച്ചു എന്നു വരാം. യുഎസ്, ഘാന, ദക്ഷിണാഫ്രിക്ക, ജമൈക്ക, സേയ്‌ചെലസ് എന്നിങ്ങനെ അഞ്ച് രാജ്യങ്ങളിലെ 25 നും 40 നും ഇടയില്‍ പ്രായമുള്ള യുവാക്കളിലാണ് പഠനം നടത്തിയത്.

Exercise May Not Help You Lose Weight: Study

പഠനത്തില്‍ പങ്കെടുത്ത എല്ലാവരും ഒരാഴ്ചക്കാലം അരയില്‍ ട്രാക്കിങ് ഉപകരണമായ ആക്‌സെലറോ മീറ്റര്‍ ധരിച്ചു. ഓരോരുത്തരും എത്ര നടന്നുവെന്നും എത്ര ഊര്‍ജം ചെലവഴിച്ചു എന്നും ഈ ഉപകരണത്തിലൂടെ മനസ്സിലാക്കാം. പങ്കെടുത്ത് ഓരോുത്തരുടെയും ശരീര ഭാരം, ഉയരം, ശരീരത്തിലെ കൊഴുപ്പ് എന്നിവയും ഗവേഷകര്‍ തിട്ടപ്പെടുത്തി. പ്രാഥമിക പരിശോധനയ്ക്ക് ശേഷം പങ്കെടുത്തവരോട് ഒന്നും രണ്ടും വര്‍ഷത്തിന് ശേഷം തിരിച്ചെത്താന്‍ നിര്‍ദ്ദേശിച്ചു.

Exercise May Not Help You Lose Weight: Study

പല രാജ്യങ്ങളില്‍ നിന്നായി പങ്കെടുത്തവരില്‍ ശരീരിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശം പാലിച്ചവരുടെ എല്ലാം ശരീര ഭാരം കൂടിയതായാണ് കണ്ടെത്തിയത്. ഉദാഹരണത്തിന് വ്യായമങ്ങള്‍ ചെയ്യാനുള്ള നിര്‍ദ്ദേശം പാലിച്ച അമേരിക്കക്കാരന്റെ ശരീരഭാരം വര്‍ഷം അര പൗണ്ട് വീതം കൂടി. അതേസമയം വ്യായാമം ചെയ്യാതിരുന്ന അമേരിക്കക്കാരന്റെ ആവട്ടെ ശരീര ഭാരത്തില്‍ 0.6 പൗണ്ടിന്റെ കുറവാണ് കാണാന്‍ കഴിഞ്ഞത്.

Exercise May Not Help You Lose Weight: Study

ആദ്യസന്ദര്‍ശനത്തിലെ വ്യായാമമില്ലാത്ത സമയവും അതിനനുസരിച്ച് ശരീര ഭാരം കൂടുന്നതും അല്ലെങ്കില്‍ കുറയുന്നതും തമ്മില്‍ എന്തെങ്കിലും ബന്ധമുള്ളതായി ഗവേഷകര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. ആദ്യ സന്ദര്‍ശനത്തിലെ ശരീര ഭാരം, പ്രായം, ലിംഗം, എന്നിവമാത്രമാണ് ശരീര ഭാരം കൂടുന്നതുമായി ബന്ധപ്പെടുത്തിയ ഘടകങ്ങള്‍.

English summary

Exercise May Not Help You Lose Weight: Study

If you thought spending hours in a gym every day would help you slim down, think again! A new study suggests that exercise may not prevent weight gain.
Subscribe Newsletter