അന്തരീക്ഷമലിനീകരണം മറവിരോഗത്തിന് കാരണം

Posted By: Lekhaka
Subscribe to Boldsky

മുതിര്‍ന്ന സ്ത്രീകള്‍ക്ക് വായുമലിനീകരണത്തില്‍ നിന്നുള്ള വിഷമേറിയ ചെറു കണികകളേറ്റ് അല്‍ഷിമേഴ്സ് പോലെയുള്ള മറവിരോഗങ്ങള്‍ പിടിപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. വൈദ്യുതനിലയങ്ങള്‍, വാഹനങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഫാക്ടറികള്‍ എന്നിവയുടെയൊക്കെ അടുത്ത് താമസിക്കുന്ന പ്രായമായ സ്ത്രീകളില്‍ ഇവയില്‍ നിന്ന് വരുന്ന വിഷകണങ്ങള്‍ മൂലം തലച്ചോറില്‍ സാരമായ തകരാറുകള്‍ സംഭവിക്കാനുള്ള സാധ്യതയും കൂടുതലാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ഇത്തരം സ്ഥലങ്ങളിലെ വായുവിന്‍റെ ഗുണമേന്മ യു.എസ് പരിസ്ഥിതി സംരക്ഷണ ഏജന്‍സിയുടെ ഗുണനിലവാരം അനുസരിച്ചുള്ള 81 ശതമാനത്തിലും കൂടുതലായതിനാല്‍ ആ സ്ഥലങ്ങള്‍ക്ക് ആഗോളതലത്തിലുള്ള പ്രാധാന്യത്തിനു ഇടിവ് സംഭവിക്കാന്‍ സാധ്യതയുണ്ട്.

Air Pollution May Up Dementia Risk In Elderly Women - Study

ഇവിടെയുള്ള സ്ത്രീകളില്‍ അല്‍ഷിമേഴ്സ് പോലെയുള്ള മറവിരോഗങ്ങള്‍ ഉണ്ടാകുവാന്‍ 92% ശതമാനത്തോളം സാധ്യതയുണ്ട്. പെട്രോള്‍, കല്‍ക്കരി മുതലായ ജൈവഇന്ധനങ്ങളില്‍ നിന്ന് ഉത്ഭവിക്കുന്ന സൂക്ഷ്മ കണങ്ങള്‍ മൂക്കില്‍ കൂടി ശരീരത്തിനകത്ത് പ്രവേശിക്കുകയും തലച്ചോറില്‍ എത്തുകയും ചെയ്യുന്നു എന്ന് തെക്കന്‍ കാലിഫോര്‍ണിയ യൂണിവേര്‍‌സിറ്റിയിലെ പ്രഫസ്സര്‍ കാലേബ് ഫിഞ്ച് വ്യക്തമാക്കുന്നു. തലച്ചോറിലെ കോശങ്ങള്‍ ഇത്തരം സൂക്ഷ്മ കണങ്ങളെ അക്രമകാരികളെന്നു കരുതി അവയെ തുരത്തുവാനുള്ള ശ്രമങ്ങള്‍ നടത്തുന്നു. തലച്ചോറിനകത്തെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കാലാന്തരത്തില്‍ വഷളാവുകയും ക്രമേണ അല്‍ഷിമേഴ്സിന് കാരണമാകുകയും ചെയ്യുന്നു എന്നാണ് അദ്ദേഹം പറയുന്നത്.

Air Pollution May Up Dementia Risk In Elderly Women - Study

എ.പി.ഓ.ഇ 4 ജീനില്‍പ്പെട്ട സ്ത്രീകളില്‍ ഈ ജനിതക മാറ്റം മൂലം അവയുടെ പ്രതിഫലനം ശക്തമായിരിക്കുകയും, അല്‍ഷിമേഴ്സിനുള്ള സാധ്യത വര്‍ദ്ധിക്കുകയും ചെയ്യുന്നു. സാധാരണ ജനങ്ങള്‍ക്ക് ഇതിനുള്ള സാധ്യത 21 ശതമാനത്തോളമാണെന്ന് ഗവേഷകര്‍ പറയുന്നു. ഗുരുതരമായ അല്‍ഷിമേഴ്സിന് പിടിപ്പെടാന്‍ സാധ്യതയുള്ള ജീനുകള്‍ ഇത്തരം വായുകണങ്ങളുമായി ഇടപഴകിയാല്‍ അത് തലച്ചോറിനെ മന്ദീഭവിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് തെളിവ് സഹിതമുള്ള പഠനം ഉണ്ടെന്ന് യു.എസ്.സി അസോസിയേറ്റ് പ്രഫസ്സര്‍ ജിയോ-ചിയുവാന്‍ ചെന്‍ വ്യക്തമാക്കുന്നു.

Air Pollution May Up Dementia Risk In Elderly Women - Study

നേച്ചര്‍ പബ്ലിഷിംഗ് ഗ്രൂപ്പിന്‍റെ പ്രമുഖ ജേര്‍ണലായ ട്രാന്‍സ്ലേഷണല്‍ സൈക്കാട്രിയില്‍ പ്രസിദ്ധീകരിച്ച പഠനത്തിനായി മറവിരോഗം ഇല്ലാത്ത 65-79 വയസ്സിനിടയിലുള്ള സ്ത്രീകളുടെ 3,647 ഡേറ്റകള്‍ വിശകലനം ചെയ്യപ്പെടുകയുണ്ടായി. മറ്റൊരു പരീക്ഷണത്തില്‍ ശാസ്ത്രജ്ഞര്‍ എ.പി.ഓ.ഇ 4 ജീന്‍ വഹിക്കുന്ന പെണ്‍ചുണ്ടെലികളെ 15 ആഴ്ചകളോളം വളരെ നേര്‍ത്ത വായു മലിനീകരണത്തിന് വിധേയമാക്കുകയുണ്ടായി.

Air Pollution May Up Dementia Risk In Elderly Women - Study

ഇതിന്‍റെ ഫലങ്ങള്‍ വ്യക്തമാക്കുന്നത് ഇത്തരത്തിലുള്ള വായുകണങ്ങള്‍ ചുണ്ടെലിയുടെ തലച്ചോറിലെ നാഡീകോശങ്ങളെ നശിപ്പിക്കുകയും, ഓര്‍മ്മക്കുറവിനും അത് വഴി അല്‍ഷിമേഴ്സിനും തലച്ചോറിന്‍റെ പ്രവര്‍ത്തനത്തനം തകരാറിലാക്കുന്നതിനും കാരണമാകുന്നു എന്നാണ്. കൂടാതെ, അല്‍ഷിമേഴ്സിന് വശപ്പെടാന്‍ സാധ്യത കൂടുതലുള്ള ചുണ്ടെലികള്‍ 60 ശതമാനത്തോളം അമോലെഡ് പ്ലേക്ക് അകത്താക്കുന്നു. അല്‍ഷിമേഴ്സ് വളരാന്‍ വളമേകുന്ന വിഷമുള്ള പ്രോട്ടീന്‍ ശകലങ്ങലുടെ ഒരു ശേഖരം തന്നെയാണ് അവ..

English summary

Air Pollution May Up Dementia Risk In Elderly Women - Study

Elderly women exposed to tiny air pollution particles may face an increased risk of dementia, including Alzheimers disease, a study has found.
Subscribe Newsletter