For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹാന്റ് വാഷ് മസിലുകളെ ബാധിക്കും

|

ഹാന്റ് വാഷ്, മൗത്ത് വാഷ് തുടങ്ങിയവ ഉപയോഗിക്കുന്നത് മസില്‍ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് പഠനറിപ്പോര്‍ട്ട്. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.

Hand Wash

ഇവയില്‍ അടങ്ങിയിരിക്കുന്ന ട്രൈക്ലോസാന്‍ എന്ന ഉല്‍പന്നമാണ് ഈ പ്രശ്‌നമുണ്ടാക്കുന്നത്. മൗത്ത് വാഷ്, ഹാന്റ് വാഷ് എന്നിവയ്ക്കു പുറമെ ടൂത്ത് പേസ്റ്റ്, വസ്ത്രങ്ങള്‍, കാര്‍പെറ്റ്, കളിപ്പാട്ടങ്ങള്‍ എന്നിവയിലും ഈ പദാര്‍ത്ഥമടങ്ങിയിട്ടുണ്ട്. ഇതിന് പുറമെ വെള്ളത്തില്‍ വളരുന്ന പൂപ്പല്‍, മത്സ്യങ്ങള്‍ എന്നിവയിലും ട്രൈക്ലോസാന്‍ അടങ്ങിയിട്ടുണ്ട്.

മസില്‍ സെല്ലുകളേയും മസില്‍ ഫൈബറുകളേയും കേടു വരുത്താന്‍ ഈ പദാര്‍ത്ഥത്തിനു കഴിയുമെന്ന് എലികളിലും ഒരിനം മത്സ്യങ്ങളിലും നടത്തിയ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മസില്‍ സെല്ലുകളുടെ കാല്‍സ്യത്തിന്റെ അളവ് കുറച്ച് മസിലുകളെ സങ്കോചിപ്പിക്കുകയാണ് ഈ പദാര്‍ത്ഥം ചെയ്യുന്നത്. ഇത് ശരീരത്തിന്റെ ആകെയുള്ള പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യുന്നു. ഹൃദയ മസിലുകളുടെ പ്രവര്‍ത്തനത്തെ വരെ ഇത് ബാധിക്കാം..

മസിലുകളെ ബാധിക്കുന്നതിന് പുറമെ പ്രത്യുല്‍പാദനത്തെ സഹായിക്കുന്ന ഹോര്‍മോണുകളേയും തലച്ചോര്‍ പുറപ്പെടുവിക്കുന്ന സിഗ്നലുകളേയും ഈ പദാര്‍ത്ഥം കേടു വരുത്തുന്നുണ്ട്.

English summary

Health, Body, Muscle, Study, Mouth Wash, Hormone, Brain, Heart, Hormone, ആരോഗ്യം, ശരീരം, പഠനം, മസില്‍, ഹൃദയം, തലച്ചോര്‍, സെല്‍, ഹാന്റ് വാഷ്, മൗത്ത് വാഷ്, ഹോര്‍മോണ്‍

An antibacterial chemical widely used in hand soaps and other personal-care products may impair muscle function, scientists claim.
X
Desktop Bottom Promotion