For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മനസ്സെരിഞ്ഞാല്‍ തല വെളുക്കും, ആയുസ്സ് കുറയും

By Ajith Babu
|

Tension
ലണ്ടന്‍: മാനസിക സമ്മര്‍ദം കൂടുന്നത് അകാലനരയ്ക്കിടയ്ക്ക് ഇടയാക്കുമെന്നതിന് ശാസ്ത്രീയ പഠനത്തിന്റെ പിന്തുണയും. അകാലനര മാനസികസമ്മര്‍ദ്ദത്തിന്റെ ലക്ഷണങ്ങളാണ്. അമിതമായ മാനസിക സമ്മര്‍ദം ശരീരത്തില്‍ ചില രാസവസ്തുക്കള്‍ രൂപം കൊള്ളുന്നതിനിടയാക്കുന്നു. ഇവ ഡിഎന്‍എയ്ക്ക് കേടുവരുത്തി ആരോഗ്യം നശിപ്പിക്കുകയും അകലാവാര്‍ധക്യത്തിന് കാരണമാക്കുകയും ചെയ്യുന്നുവെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്.

ലണ്ടനിലെ ഡ്യൂക സര്‍വകലാശാലയിലെ പ്രൊഫസര്‍ റോബര്‍ട്ട് ലെകേ്ാവിഷ്റ്റിന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തിലാണ് ഈ കണ്ടെത്തല്‍. വര്‍ധിച്ച അളവില്‍ അഡ്രിനാലിന്‍ പോലുള്ള പദാര്‍ഥം എലികളില്‍ കുത്തിവെച്ചാണ് പഠനം നടത്തിയത്. ഈ എലികളില്‍ ശരീരകോശങ്ങളെ സംരക്ഷിയ്ക്കുന്ന പ്രോട്ടീന്റെ അളവ് ഹാനികരമായ തോതില്‍ കുറയുന്നതായി ഗവേഷകര്‍ കണ്ടെത്തിയിരുന്നു.

അമിതമായ മാനസിക സമര്‍ദം മാനുഷ്യശരീരത്തിലെ ക്രമങ്ങളെ തകര്‍ക്കുകയും ആയുസ്സിനെ വരെ ബാധിയ്ക്കുകയും ചെയ്യുമെന്നതിന് യുക്തിസഹമായ വിശദീകരണമാണ് പഠനം നല്‍കുന്നത്.' പ്രൊഫസര്‍ റോബര്‍ട്ട് ചൂണ്ടിക്കാട്ടി.

English summary

Health, Tension, Hair, London, DNA, Science, ആരോഗ്യം, മാനസിക സമ്മര്‍ദ്ദം, ലണ്ടന്‍, ശാസ്ത്രം, ഡിഎന്‍എ

When the going gets tough chemicals are triggered which damage DNA and leads us to look older and also increases the risk of diseases. Mice given an adrenalin-like compound to trigger stress had reduced amounts of a protein that keeps us healthy by protecting our cells from developing abnormalities.
Story first published: Wednesday, August 24, 2011, 12:31 [IST]
X
Desktop Bottom Promotion