For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളെ ഈ കളിയ്ക്കു വിടരുതേ

By Super
|

Kid playing video game
പുറത്തൊന്നും പോകാതെ മണിക്കൂറുകളോളം കമ്പ്യൂട്ടറിന് മുന്നിലിരുന്ന് വീഡിയോ ഗെയിമുകള്‍ കൡയ്ക്കുന്നത് ഇന്നത്തെക്കാലത്തെ കുട്ടികളുടെ ഒരു ശീലമാണ്. കുട്ടികള്‍ ഒരിടത്ത് അടങ്ങിയിരുന്നുകൊള്ളുമെന്നതുകൊണ്ട് അച്ഛനമ്മമാര്‍ ഈ ശീലം മാറ്റാന്‍ ശ്രമിക്കാറുമില്ല.

പഠിത്തം കഴിഞ്ഞാല്‍പ്പിന്നെ ക്മ്പ്യൂട്ടറിന് മുന്നിലേയ്ക്ക് ഒരോട്ടമാണ്, പിന്നെ അവിടെയവര്‍ വെടിവെച്ചും, വാഹനങ്ങള്‍ പരസ്പരം ഇടിപ്പിച്ചുമെല്ലാം കളിച്ചു രസിയ്ക്കുന്നു.

ഈ കളി രസകരമാണെന്ന് കാണുമ്പോള്‍ മുതിര്‍ന്നവര്‍ക്കും തോന്നിയേയ്ക്കാം. എന്നാല്‍ ഇത്തരത്തില്‍ നിരന്തമരായി വീഡിയോ ഗെയിമുകള്‍ കളിയ്ക്കുന്ന കുട്ടികളില്‍ അക്രമവാസന കൂടുകയും പൊണ്ണത്തടിയുണ്ടാവുകയും ചെയ്യുമെന്നാണ് പുതിയൊരു പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

അസോച്ചത്തിന്റെ സോഷ്യല്‍ ഡെവലപ്‌മെന്റ് ഫൗണ്ടേഷന്‍ നടത്തിയ പഠനത്തില്‍ കൗമാരക്കാരില്‍ 82ശതമാനം പേരും ആഴ്ചയില്‍ 14മുതല്‍ 16മണിക്കൂര്‍വരെ വീഡിയോ ഗെയിമുകള്‍ക്കായി ചെലവഴിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയത്.

ദില്ലി, കൊല്‍ക്കത്ത, അഹമ്മദാബാദ് തുടങ്ങിയ പത്തോളം നഗരങ്ങളില്‍ നിന്നായി രണ്ടായിരം കുട്ടികളും ആയിരത്തോളം രക്ഷിതാക്കളുമായി അസോച്ചത്തിന്റെ സര്‍വ്വേയില്‍ പങ്കെടുത്തത്.

സര്‍വ്വേയില്‍ പങ്കെടുത്ത 76ശതമാനം കൗമാരക്കാരും ഗെയിം കളിയ്ക്കുന്നതിലാണ് ഏറെ താല്‍പര്യമെന്നാണ് പറഞ്ഞത്. ഇവരില്‍ 72ശതമാനം കട്ടികള്‍ സ്‌കൂളില്‍ പഠിക്കുന്നവരും 28ശതമാനം പേര്‍ കോളെജ് വിദ്യാര്‍ഥികളുമാണ്. 20ശതമാനം പേര്‍ പെണ്‍കുട്ടികളാണ്.

English summary

Kids, Parents, Obese, Agressive, Computer, Game, Internet, കുട്ടികള്‍, പൊണ്ണത്തടി, ഗെയിം, കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്, അസോച്ചം, മാതാപിതാക്കള്‍

Getting highly involved with video games can become addicting, and parents need to be cautious about how many hours kids play
X
Desktop Bottom Promotion