For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ പുളിങ്കുരു ആരാ മോന്‍!

By Lakshmi
|

Tamarind
കറിയില്‍ പിഴിഞ്ഞൊഴിച്ചുകഴിഞ്ഞാല്‍പ്പിന്നെ പുളിയുടെ ചണ്ടിയ്‌ക്കൊപ്പം പുളിങ്കുരുവിന്റെ സ്ഥാനം പുറത്താണ്. പഴയ തലമുറയ്ക്ക് മഴക്കാലത്ത് പുളിങ്കുരു ചുട്ടും വറുത്തുമൊക്കെ കഴിച്ചതിന്റെ രുചി ഇപ്പോഴും വായിലുണ്ടാകും.

പക്ഷേ പുളി പേസ്റ്റായി കിട്ടുന്ന ഇക്കാലത്ത് പുതുതലമുറയ്ക്ക് പുളിങ്കുരുവെന്നത് അധികം പരിചിമല്ലാത്ത ഒന്നാണ്. എന്നാല്‍ ചവറുകുട്ടിയിലേയ്‌ക്കെറിയുന്ന ഈ പുളിങ്കുരു ആളൊരു മിടുക്കനാണ്, അതായത് തലച്ചോറിലെയും സുഷുമ്‌നാ നാഡിയിലേയും നശിച്ച കോശങ്ങള്‍ക്ക് പുതുജീവന്‍ നല്‍കാന്‍ കഴിവുള്ളൊരു സംയുക്തം വാളന്‍പുളിയുടെ കുരുവില്‍ ഉണ്ടത്രേ.

നാഡീകോശങ്ങള്‍ നശിച്ചുകഴിഞ്ഞാല്‍ പുനരുജ്ജീവിപ്പിക്കാന്‍ കഴിയില്ലെന്ന് അവസ്ഥയില്‍ അന്തിച്ചുനില്‍ക്കുകയായിരുന്ന വൈദ്യശാസ്ത്രത്തിന് മുന്നില്‍ ഒരു അനുഗ്രഹം പോലെയാണ് പുളിങ്കുരുവന്നെത്തിയത്. ഡിമെന്‍ഷ്യ, പാര്‍ക്കിന്‍സണ്‍സ് പോലെ നാഡിയുടെ പ്രശ്‌നങ്ങള്‍ മൂലമുണ്ടാകുന്ന രോഗങ്ങളുടെ ചികിത്സ ഇതുവരെ പ്രതിസന്ധിയിലായിരുന്നു. എന്നാല്‍ പുളിങ്കുരുവില്‍ നിന്നും ഇതിന്റെ ചികിത്സയെ സഹായിക്കാവുന്ന സംയുക്തം വേര്‍തിരിച്ചെടുത്തതോടെ വൈദ്യശാത്രരംഗത്ത് പുതിയ പ്രതീക്ഷ ഉയര്‍ന്നിരിക്കുകയാണ്.

ആസ്‌ത്രേലിയയിലെ മൊണാഷ് സര്‍വകലാശാലയിലെ മെറ്റീരിയല്‍ എന്‍ജിനീയറിങ് ടീം അംഗവും വിദ്യാര്‍ത്ഥിയുമായ ആന്‍ഡ്രു റോഡയാണ് ഈ കണ്ടെത്തല്‍ നടത്തിയത്. വാളന്‍ പുളിയുടെ കുരുവില്‍ (വിത്ത്) നിന്ന് വേര്‍തിരിച്ചെടുത്ത സൈലോഗല്‍ക്കാന്‍ എന്ന സംയുക്തം മൃഗങ്ങളുടെ നശിച്ച നാഡീകോശങ്ങളില്‍ എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്ന പഠനമാണ് നാഡീരോഗ ചികില്‍സാ രംഗത്ത് പ്രതീക്ഷകള്‍ക്ക് വക നല്‍കുന്ന ഈ കണ്ടെത്തലിലേയ്ക്ക് റോഡയെ നയിച്ചത്.

നാഡീകോശങ്ങള്‍ നശിച്ച ഭാഗത്ത് കുത്തിവെക്കാന്‍ കഴിയുന്ന ദ്രാവക രൂപത്തിലുള്ളതാണ് സൈലോഗ്ലൂക്കാനില്‍ നിന്ന വേര്‍തിരിച്ചെടുക്കുന്ന ഈ സംയുക്തം. കുത്തിവെച്ച് കഴിഞ്ഞാല്‍ ശരീരോഷ്മാവിനാല്‍ ഇത് ജെല്‍ രൂപത്തിലാകുന്നു. തുടര്‍ന്ന്് ഈ വസ്തു കോശ നാശം സംഭവിച്ച ഭാഗത്തെ നശിക്കാതെ അവശേഷിക്കുന്ന കോശങ്ങളെ വീണ്ടും നാഡീവ്യവസ്ഥയുമായി കൂടിച്ചേരാന്‍ സഹായിക്കുന്ന സംരക്ഷക ഘടകമായി പ്രവര്‍ത്തിക്കുന്നു.

ദ്രാവകം ജെല്ലായി മാറിക്കഴിയുമ്പോള്‍ ഈ ഭാഗത്തേക്ക് ആദ്യമെത്തുന്നത് അസ്‌ട്രൊസൈറ്റ്‌സ് എന്ന സഹായ കോശങ്ങളാണ്. അവ ഉത്പാദിപ്പിക്കുന്ന സഹായക രാസവസ്തുക്കളാണ് നാഡീകോശങ്ങളെ നിലനില്‍ക്കാന്‍ സഹായിക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നത്.

പുതിയ കോശങ്ങള്‍ക്ക് വളരാനും ക്ഷതമേറ്റ ഭാഗത്തേക്ക് എത്തിപ്പെടാനും സഹായിക്കുന്ന താല്‍ക്കാലിക സംവിധാനമായാണ് പുതിയ സംയുക്തം പ്രവര്‍ത്തിക്കുകആന്‍ഡ്രു റോഡ പറയുന്നു.

English summary

Tamarind seeds repairs brain cells, Parkinson’s, Tamarind Seed, Andrew Rodda, Monash University, പുളിങ്കുരു, മസ്തിഷ്‌കം, നാഡി, ചികിത്സ, ആരോഗ്യം, ആസ്‌ത്രേലിയ, പഠനം

Monash University’s materials engineering team investigated xyloglucan, a compound from tamarind seeds and how it affects animals with damaged nerves,
Story first published: Friday, June 10, 2011, 10:01 [IST]
X
Desktop Bottom Promotion