For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുത്തശ്ശിവാക്ക് എത്ര ശരി

By Lakshmi
|

Baby
മൂത്തവര്‍ പറയും മുതുനെല്ലിക്ക ആദ്യം കയ്ക്കും പിന്നെ.... അത് സത്യമാണെന്ന് എല്ലാവര്‍ക്കും അറിയാമെങ്കിലും പലപ്പോഴും അത് വിശ്വസിക്കാന്‍ പുതിയ തലമുറ കൂട്ടാക്കാറില്ല. വല്ല പിച്ചുംപേയും പറയുന്നുവെന്ന് കരുതി തള്ളിക്കളയുകയാണ് പതിവ്.

ആരോഗ്യത്തിന്റെ ഇത്തരം മവാക്കുകള്‍ക്ക് ഒട്ടും പഞ്ഞമില്ല. ഇതിനകം തന്നെ ഇത്തരത്തിലുള്ള പലതിനും ശാസ്ത്രീയമായി അടിസ്ഥാനമുണ്ടെന്ന് ലോകമൊട്ടാകെ നടന്ന പഠനങ്ങളില്‍ കണ്ടെത്തിയിട്ടുമുണ്ട്. ഇപ്പോഴിതാണ് ഇത്തരത്തില്‍ ഒരു കാര്യം കൂടി തെളിഞ്ഞിരിക്കുന്നു.

ജനിച്ചയുടനെയുള്ള കുട്ടികള്‍ക്ക് ഉറക്കം കൂടുതലായിരിക്കും, പ്രത്യേകിച്ചും പകല്‍ സമയത്ത്. ഈ സമയത്ത് ഇവരെ ഉണര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ വീട്ടിലെ മുത്തശ്ശിമാര്‍ അത് തടയും, കാരണമായി അവര്‍ പറയുന്നത് ഉറക്കത്തിനിടെ കുട്ടി വളരുന്നുവെന്നാണ്.

ഇത് കേട്ട് പുതുതലമുറ ചിറികോട്ടുക പതിവാണ്. പക്ഷേ ഇനിയീക്കളി വേണ്ട. കുട്ടികള്‍ ഉറക്കത്തിനിടെ വളരുന്നുവെന്ന് തെളിഞ്ഞുകഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് നടന്ന ആദ്യ പഠനത്തിലാണ് ഈ മുത്തശ്ശിവാക്കില്‍ കഴമ്പുണ്ടെന്ന് തെളിഞ്ഞിരിക്കുന്നത്.

കുട്ടികളിലെ ദിനംപ്രതിയുള്ള വളര്‍ച്ച അവരുടെ ഉറക്കവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്. ജോര്‍ജ്ജിയയിലെ അറ്റ്‌ലാന്റ ഇമോറി യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. ദീര്‍ഘനേരമുള്ള ഉറക്കം കുട്ടികളിലെ വളര്‍ച്ചാനിരക്ക് കൂട്ടും. ഒപ്പം തന്നെ അവരുടെ ഭാരത്തിലും ഇത് വര്‍ധനവുണ്ടാക്കുമത്രേ.

കുട്ടികളുടെ കാര്യത്തില്‍ ഗുണപ്രദമായ ഒട്ടേറെ പുതിയ ഗവേഷണങ്ങള്‍ക്ക് തുടക്കം നല്‍കാന്‍ സഹായകമാണ് ഈ പഠനറിപ്പോര്‍ട്ടെന്നാണ് അവര്‍ പറയുന്നത്. നാലുമുതല്‍ 17മാസം വരെ പ്രായമുള്ള 23 കുട്ടികളെ നിരീക്ഷിച്ച്് അതില്‍ നിന്നും പഠനം നടത്തിയാണ് ഗവേഷകര്‍ ഇക്കാര്യം കണ്ടെത്തിയത്.

English summary

Kids, Growth, Sleep, Health, Study, കുഞ്ഞ്, ഉറക്കം, വളര്‍ച്ച, ആരോഗ്യം, പഠനം

Scientists have finally confirmed what our grandmas have been preaching over the years – babies do really wake up taller right after their sleep.Findings from the first study of its kind measuring the link between daily growth and sleep confirm that infants gain height during sleep, depending on the total hours slept and number of sleep bouts
Story first published: Monday, May 2, 2011, 16:11 [IST]
X
Desktop Bottom Promotion